Saturday, June 15, 2024 8:21 pm

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

തെക്കന്‍ കേരളത്തിന് മുകളില്‍ ചക്രവാതചുഴി
തെക്കന്‍ കേരളത്തിന് മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടി / മിന്നല്‍ / കാറ്റ് എന്നിവയോട് കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. മെയ് 23 ന് ഒറ്റപെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴക്കും, തുടര്‍ന്ന് മെയ് 25 വരെ ശക്തമായ മഴക്കും സാധ്യത.
——-
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം
തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ തമിഴ്‌നാട് ആന്ധ്രാ തീരത്തിനു അകലെയായി ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. വടക്ക് കിഴക്ക് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം മെയ് 24 ന് രാവിലെയോടെ മധ്യ ബംഗാള്‍ ഉള്‍കടലില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത. തുടര്‍ന്ന് വടക്കു കിഴക്കു ദിശയില്‍ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിച്ചു വടക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിച്ചേരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ക്വട്ടേഷന്‍
പത്തനംതിട്ട ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ഔദ്യോഗിക ആവശ്യത്തിന് ഇന്ധനം ഉള്‍പ്പെടെ ഡ്രൈവര്‍ ഇല്ലാതെ ടാക്സി വാഹനം ജൂണ്‍ ഒന്നു മുതല്‍ 90 ദിവസത്തേക്ക് വാടകയ്ക്ക് നല്‍കുന്നതിന് താത്പര്യമുളള സ്ഥാപനങ്ങള്‍ സ്വകാര്യ വ്യക്തികള്‍ എന്നിവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി മെയ് 27 ന് പകല്‍ 12 വരെ. ഫോണ്‍ : 0468 2214639.
——
ലോഞ്ച് പാഡ് -സംരംഭകത്വ വര്‍ക്ഷോപ്പ്
വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് (കീഡ് ) പുതിയ സംരംഭം തുടങ്ങാന്‍ താത്പര്യപ്പെടുന്ന സംരംഭകര്‍ക്കായി അഞ്ച് ദിവസത്തെ വര്‍ക്ഷോപ്പ് സംഘടിപ്പിക്കുന്നു. സംരംഭകന്‍ /സംരംഭക ആവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മെയ് 27 മുതല്‍ 31 വരെ കളമശേരി കീഡ് ക്യാമ്പസിലാണ് പരിശീലനം. കോഴ്‌സ് ഫീ, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജിഎസ്ടി ഉള്‍പ്പെടെ 3540 രൂപയും താമസം ഇല്ലാതെ 1500 രൂപയുമാണ് പരിശീലനത്തിന്റെ ഫീസ്. താല്പര്യമുള്ളവര്‍ മെയ് 24 ന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0484 2532890,2550322,9188922785.

യോഗ അധ്യാപക ഡിപ്ലോമ കോഴ്സ്
കേരള സ്റ്റേറ്റ് റിസോഴ്സ് സെന്ററും യോഗ അസോസിയേഷനും സംഘടിപ്പിക്കുന്ന ഒരു വര്‍ഷം നീളുന്ന യോഗ അധ്യാപക ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പൊതു അവധി ദിവസങ്ങളില്‍ പത്തനംതിട്ട പ്രതിഭ കോളജിലാണ് ക്ലാസുകള്‍. പ്ലസ്ടു അടിസ്ഥാന യോഗ്യത. പ്രായപരിധി ഇല്ല. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ക്ലാസെടുക്കാന്‍ യോഗ്യതയുളള ഡിപ്ലോമ കോഴ്സാണിത്. ആപ്പ്‌ളിക്കേഷന്‍ ലിങ്ക്: https://app.srccc.in/register ഫോണ്‍ : 9961090979, 7012588973, 9496806061. വെബ്‌സൈറ്റ് : www.srccc.in
——-
നാഷണല്‍ ലോക് അദാലത്ത് ജൂണ്‍ എട്ടിന്
കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും പത്തനംതിട്ട ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും ജില്ലയിലെ വിവിധ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളുടെയും ആഭിമുഖ്യത്തില്‍ നടത്തുന്ന നാഷണല്‍ ലോക് അദാലത്ത് ജൂണ്‍ എട്ടിന് നടക്കും. പത്തനംതിട്ട ജില്ലാ കോടതി സമുച്ചയത്തിലും തിരുവല്ല, റാന്നി, അടൂര്‍ കോടതി സമുച്ചയങ്ങളിലുമാണ് അദാലത്ത്. ജില്ലയിലെ വിവിധ ദേശസാല്‍കൃത ബാങ്കുകളുടെയും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ മറ്റ് ബാങ്കുകളുടെയും പരാതികള്‍, കോടതിയുടെ പരിഗണനയിലില്ലാത്ത വ്യക്തികളുടെ പരാതികള്‍, ജില്ലാ നിയമസേവന അതോറിറ്റി മുമ്പാകെ നല്‍കിയ പരാതികള്‍, താലൂക്ക് നിയമസേവന കമ്മിറ്റികള്‍ മുമ്പാകെ നല്‍കിയ പരാതികള്‍, നിലവില്‍ കോടതിയില്‍ പരിഗണനയിലുളള സിവില്‍ കേസുകള്‍, ഒത്തുതീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകള്‍, മോട്ടോര്‍ വാഹന അപകട,തര്‍ക്ക,പരിഹാര കേസുകള്‍, ബിഎസ്എന്‍എല്‍, വാട്ടര്‍ അതോറിറ്റി, വൈദ്യുതി ബോര്‍ഡ്, രജിസ്‌ട്രേഷന്‍ വകുപ്പുകള്‍ മുമ്പാകെയുളള പരാതികള്‍, റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് മുമ്പാകെയുളള കേസുകള്‍, കുടുംബകോടതിയില്‍ പരിഗണനയിലുളള കേസുകള്‍ എന്നിവ അദാലത്തില്‍ പരിഗണിക്കും. ഫോണ്‍ : 0468 2220141.

ഡിജിറ്റല്‍ സര്‍വേ – ചെന്നീര്‍ക്കര വില്ലേജ്
കോഴഞ്ചേരി താലൂക്ക് ചെന്നീര്‍ക്കര വില്ലേജില്‍ ഉള്‍പ്പെട്ടുവരുന്ന പ്രദേശങ്ങളിലെ ഡിജിറ്റല്‍ സര്‍വേ, കേരള സര്‍വേയും അതിരടയാളവും ആക്ട് 9 (2) പ്രകാരം പൂര്‍ത്തിയായി. സര്‍വേ റെക്കോഡുകള്‍ എന്റെ ഭൂമി പോര്‍ട്ടലിലും ചെന്നീര്‍ക്കര ഊന്നുകല്ലില്‍ പ്രവര്‍ത്തിച്ചുവരുന്ന ഡിജിറ്റല്‍ സര്‍വേ ക്യാമ്പ് ഓഫീസിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഭൂ ഉടമസ്ഥര്‍ക്ക് https://entebhoomi.kerala.gov.in പോര്‍ട്ടല്‍ സന്ദര്‍ശിച്ച് തങ്ങളൂടെ ഭൂമിയുടെ രേഖകള്‍ ഓണ്‍ലൈനായി പരിശോധിക്കാം. ക്യാമ്പ് ഓഫീസില്‍ സജ്ജീകരിച്ചിട്ടുള്ള സംവിധാനം പ്രയോജനപ്പെടുത്തി ഓഫീസ് പ്രവര്‍ത്തി ദിവസങ്ങളിലും റെക്കോഡുകള്‍ പരിശോധിക്കാം. പരാതിയുണ്ടങ്കില്‍ 30 ദിവസത്തിനകം റിസര്‍വെ നം. 2 സൂപ്രണ്ടിന് ഫോറം നമ്പര്‍ 160- ല്‍ നേരിട്ടോ, ‘എന്റെ ഭൂമി പോര്‍ട്ടല്‍’ മുഖേന ഓണ്‍ലൈനായോ അപ്പീല്‍ സമര്‍പ്പിക്കാം. പരാതികള്‍ ഇല്ലെങ്കില്‍ സര്‍വേ അതിരടയാള നിയമം 13 വകുപ്പ് അനുസരിച്ചുള്ള ഫൈനല്‍ നോട്ടിഫിക്കേഷന്‍ പരസ്യപ്പെടുത്തി റെക്കോഡുകള്‍ അന്തിമമാക്കും.

ഡിജിറ്റല്‍ സര്‍വേ – ഇലന്തൂര്‍ വില്ലേജ്
കോഴഞ്ചേരി താലൂക്കില്‍ ഇലന്തൂര്‍ വില്ലേജില്‍ ഉള്‍പ്പെട്ടുവരുന്ന പ്രദേശങ്ങളിലെ ഡിജിറ്റല്‍ സര്‍വേ കേരള സര്‍വേയും അതിരടയാളവും ആക്ട് 9(2) പ്രകാരം പൂര്‍ത്തിയായി. സര്‍വേ റെക്കോഡുകള്‍ ‘എന്റെ ഭൂമി ‘ പോര്‍ട്ടലിലും ഇലന്തൂര്‍ വലിയ വലിയവട്ടത്ത് പ്രവര്‍ത്തിച്ചുവരുന്ന ഡിജിറ്റല്‍ സര്‍വേ ക്യാമ്പ് ഓഫിസിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഭൂ ഉടമസ്ഥര്‍ക്ക് https://entebhoomi.kerala.gov.in പോര്‍ട്ടല്‍ സന്ദര്‍ശിച്ച് തങ്ങളൂടെ ഭൂമിയുടെ രേഖകള്‍ ഓണ്‍ലൈനായി പരിശോധിക്കാം. ക്യാമ്പ് ഓഫീസില്‍ സജ്ജീകരിച്ചിട്ടുള്ള സംവിധാനം പ്രയോജനപ്പെടുത്തി ഓഫീസ് പ്രവര്‍ത്തി ദിവസങ്ങളില്‍ റെക്കോഡുകള്‍ പരിശോധിക്കാം. പരാതിയുണ്ടങ്കില്‍ 30 ദിവസത്തിനകം റിസര്‍വെ നം. 2 സൂപ്രണ്ടിന് ഫോറം നമ്പര്‍ 160- ല്‍ നേരിട്ടോ, ‘എന്റെ ഭൂമി പോര്‍ട്ടല്‍’ മുഖേന ഓണ്‍ലൈനായോ അപ്പീല്‍ സമര്‍പ്പിക്കാം. പരാതികള്‍ ഇല്ലെങ്കില്‍ സര്‍വേ അതിരടയാള നിയമം 13 വകുപ്പ് അനുസരിച്ചുള്ള ഫൈനല്‍ നോട്ടിഫിക്കേഷന്‍ പരസ്യപ്പെടുത്തി റെക്കോഡുകള്‍ അന്തിമമാക്കും.

ഐ.എച്ച്.ആര്‍.ഡി കോളജുകളില്‍ ഡിഗ്രി ഓണേഴ്‌സ് പ്രവേശനം
ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ മഹാത്മാഗാന്ധി സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അയിരൂര്‍ (04735 296833, 8547055105), കോന്നി (0468 2382280, 8547005074), മല്ലപ്പള്ളി (8547005033, 8547005075), കടുത്തുരുത്തി (04829 264177, 8547005049), കാഞ്ഞിരപ്പള്ളി (04828206480, 8547005075) പയ്യപ്പാടി (8547005040), മറയൂര്‍ (8547005072), നെടുങ്കണ്ടം (8547005067), പീരുമേട് ( 04869 299373, 8547005041), തൊടുപുഴ (0486 2257447, 257811, 8547005047), പുത്തന്‍വേലിക്കര (0484 2487790, 8547005069) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 11 അപ്ലൈഡ് സയന്‍സ് കോളജുകളിലേക്ക് 2024-25 അധ്യയന വര്‍ഷത്തില്‍ ഡിഗ്രി ഓണേഴ്‌സ് പ്രോഗ്രാമുകളില്‍ കോളജുകള്‍ക്ക് നേരിട്ട് അഡ്മിഷന്‍ നടത്താവുന്ന 50 ശതമാനം സീറ്റുകളില്‍ ഓണ്‍ലൈനായി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
എസ്ബിഐ കളക്ട് മുഖേന ഫീസ് ഒടുക്കി അപേക്ഷ www.ihrdadmissions.org എന്ന വെബ്‌സൈറ്റ് വഴി സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷയുടെ പ്രിന്റ് ഔട്ട് , നിര്‍ദിഷ്ട അനുബന്ധങ്ങള്‍ , 750രൂപ (എസ്.സി ,എസ്.റ്റി 250 രൂപ) രജിസ്‌ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങള്‍ എന്നിവ സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ അഡ്മിഷന്‍ സമയത്ത് ഹാജരാക്കണം.

മദര്‍ ആനിമേറ്റര്‍- അഭിമുഖം 28 ന്
പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ റാന്നി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന്റെ നിയന്ത്രണത്തില്‍ വടശ്ശേരിക്കരയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ‘മഴവില്ല് – കേരളത്തിന് ഒരു ശാസ്ത്ര പഠനം’ പദ്ധതിയുമായി ബന്ധപ്പെട്ട് 2024 -25 അധ്യയന വര്‍ഷം കുട്ടികള്‍ക്ക് ക്ലാസ് എടുക്കുന്നതിന് മദര്‍ ആനിമേറ്ററെ തെരഞ്ഞെടുക്കുന്നതിന് മേയ് 28 ന് രാവിലെ 11ന് വടശ്ശേരിക്കര മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അഭിമുഖം നടത്തും. ബി-ടെക് / ബി എസ് സി ബിരുദമാണ് യോഗ്യത. വേതനം- പ്രതിമാസം 12500/- രൂപ. അഭിമുഖത്തിന് പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അന്നേദിവസം കൃത്യസമയത്ത് ഹാജരാകണം. ഫോണ്‍ : 9497051153

അഭിമുഖം നടത്തും
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ റാന്നി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന്റെ നിയന്ത്രണത്തില്‍ വടശ്ശേരിക്കരയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിലവില്‍ ഒഴിവുള്ളതും 2024-25 അധ്യയന വര്‍ഷം ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ കുക്ക്, ഹെല്‍പ്പര്‍, ആയ, ലൈബ്രറേറിയന്‍ എന്നീ തസ്തികളിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ജൂണ്‍ ഒന്നിന് രാവിലെ 11 ന് വടശ്ശേരിക്കര മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അഭിമുഖം നടത്തും. പി എസ് സി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയുള്ളവരായിരിക്കണം. കുക്ക് – പത്താം ക്ലാസ് പാസ് ആയിരിക്കണം. കൂടാതെ കെ.ജി.റ്റി.ഇ ഇന്‍ ഫുഡ് പ്രൊഡക്ഷന്‍ ഫ്രം ഗവ. ഫുഡ് ക്രാഫ്റ്റ് / സമാന കോഴ്‌സ് പാസായിരിക്കണം . മറ്റു തസ്തികകളിലേക്ക് ഏഴാം ക്ലാസ് പാസായിരിക്കണം. പ്രായപരിധി 18-40 . പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന. താല്പര്യമുള്ളവര്‍ യോഗ്യത, ജാതി, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍ : 9497051153

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജില്ലയിൽ മുതിര്‍ന്ന പൗരന്‍മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെയുള്ള ബോധവത്കരണ ദിനാചരണം നടത്തി

0
പത്തനംതിട്ട : സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ മുതിര്‍ന്ന പൗരന്‍മാരോടുള്ള...

വോട്ടര്‍ പട്ടിക പുതുക്കല്‍ : ജൂണ്‍ 21 വരെ അപേക്ഷിക്കാം

0
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് അടിസ്ഥാനത്തിലുളള വോട്ടര്‍ പട്ടികയുടെ സംക്ഷിപ്ത പുതുക്കല്‍...

റാന്നി സർക്കിൾ സഹകരണ യൂണിയൻ നേതൃത്വത്തിൽ അനുമോദനവും സെമിനാറും സംഘടിപ്പിച്ചു

0
റാന്നി: റാന്നി സർക്കിൾ സഹകരണ യൂണിയൻ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുമോദനവും സെമിനാറും...

ചരിത്രത്തെ കുറിച്ചുള്ള അറിവ് പോരാട്ടത്തിന്റെ ഭാഗമാണ് : മന്ത്രി പി പ്രസാദ്

0
കോന്നി : ജീവിത പോരാട്ടങ്ങളുടെ ഭാഗമാണ് ചരിത്രത്തെകുറിച്ചുള്ള പഠനം എന്ന് കൃഷി...