നെല്ല് സംഭരണം : 879 കോടി രൂപ കര്‍ഷകര്‍ക്ക് വിതരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്താകെ സംഭരിച്ച നെല്ലിന്റെ വില 1512.9 കോടി രൂപയാണ്. ഇതില്‍ 879.95 കോടി രൂപ ഇതിനോടകം വിതരണം ചെയ്തു കഴിഞ്ഞു. നെല്ലിന്റെ സംഭരണവില കര്‍ഷകര്‍ക്ക് പി.ആര്‍.എസ് വായ്പയായിട്ടാണ് നല്‍കി വരുന്നത്. കര്‍ഷകര്‍ക്ക് നെല്ലിന്റെ വില നല്‍കുന്ന നടപടികള്‍ ഊര്‍ജ്ജിതമാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ നിര്‍ദ്ദേശം നല്‍കി.2023 -24 ലെ രണ്ടാം വിളവെടുപ്പില്‍ സംസ്ഥാനത്താകെ 5,34,215.86 മെട്രിക് ടണ്‍ നെല്ല് സംഭരിച്ചു. ഏറ്റവും കൂടുതല്‍ സംഭരിച്ചത് പാലക്കാട് ജില്ലയില്‍ നിന്നാണ്, 1,79,729.94 മെട്രിക് ടണ്‍. രണ്ടാമത് ആലപ്പുഴ ജില്ല 1,53,752.55. തൃശൂരില്‍ 77,984.84 കോട്ടയത്ത് 65,652.33 മെട്രിക് ടണ്‍ നെല്ലാണ് സംഭരിച്ചിട്ടുള്ളത്. പാലക്കാട് ജില്ലയില്‍ നെല്ല് സംഭരണം ഏറക്കുറെ പൂര്‍ത്തിയായി.

SBI, CANARA BANK കളാണ് നിലവില്‍ പി.ആര്‍.എസ് വായ്പയായി സംഭരണവില നല്‍കിവരുന്നത്. ബാങ്കുകളുടെ കണ്‍സോര്‍ഷ്യവുമായി ഏര്‍പ്പെട്ട കരാര്‍ പ്രകാരം 224.26 കോടി രൂപ കൂടി പി.ആര്‍.എസ് വായ്പയായി ലഭ്യമാക്കാന്‍ കഴിയുന്നതാണ്. ഇതു കൂടാതെ MSP ഇനത്തില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ തുകയില്‍ 130 കോടി രൂപ കൂടി സപ്ലൈകോയുടെ കൈവശം ഉണ്ട്. 2023-24 ലെ നാലാം പാദത്തില്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കേണ്ട 195.38 കോടി രൂപയും 2024-25 ലെ ഒന്നാം പാദത്തിലെ മുന്‍കൂര്‍ ക്ലെയിമായ 376.34 കോടി രൂപയും അടക്കം കേന്ദ്രസര്‍ക്കാരില്‍ നിന്ന് നാളിതുവരെ 1079.51 കോടി രൂപ ക്ലയിമുകള്‍ സംസ്ഥാനത്തിന് ലഭിക്കാനുണ്ട്.

കേരളത്തിലെ ഒരു മുൻനിര ഓൺലൈൻ വാർത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാർത്തകൾക്ക് മുൻതൂക്കം നൽകിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതൽ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാർത്തകളും ഉടനടി നിങ്ങൾക്ക് ലഭിക്കും. ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓൺലൈൻ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടിൽ നടക്കുന്ന വാർത്താ പ്രാധാന്യമുള്ള വിഷയങ്ങൾ ഞങ്ങൾക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യുകയുമാകാം.
———————-
വാർത്തകൾ നൽകുവാൻ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോർട്ടലിൽ പരസ്യം നൽകുവാൻ   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റർ  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊല്ലത്ത് വീണ്ടും എലിപ്പനി മരണം ; ജില്ലയില്‍ വിവിധ ആശുപത്രികളിലായി 7 പേര്‍ ചികിത്സയില്‍

0
കൊല്ലം : കൊല്ലം ജില്ലയിൽ വീണ്ടും എലിപ്പനി മരണം റിപ്പോർട്ട് ചെയ്തു....

മുല്ലപ്പെരിയാർ അണക്കെട്ടിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ

0
ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ....

പിഎം ശ്രീ സ്കൂൾ പദ്ധതിയുമായി യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നതിനെതിരെ രൂക്ഷവിമർശനവുമായി എസ്‌വൈഎസ്

0
കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ സ്കൂൾ പദ്ധതിയുമായി യുഡിഎഫ് സർക്കാർ...

സുഡാനിൽ നിന്നെത്തിയ യുവതിക്ക് എബോളയെന്ന് സംശയം ; കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വിദേശ വനിതയ്ക്ക് എബോളയെന്ന്...