സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

റാങ്ക് പട്ടിക നിലവില്‍ വന്നു
പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ക്ലാര്‍ക്ക് (പട്ടിക ജാതി/ പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ നിന്നുള്ള പ്രത്യേക റിക്രൂട്ട്‌മെന്റ്, കാറ്റഗറി നം. 116/2022) തസ്തികയുടെ റാങ്ക് പട്ടിക മേയ് 23 ന് നിലവില്‍ വന്നതായി പത്തനംതിട്ട ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

പാര്‍ട്ട് ടൈം ട്യൂട്ടര്‍: അഭിമുഖം ആറിന്
റാന്നി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റല്‍ ചിറ്റാര്‍ (പെണ്‍കുട്ടികള്‍), പ്രീമെട്രിക് ഹോസ്റ്റല്‍ കടുമീന്‍ചിറ (ആണ്‍കുട്ടികള്‍) എന്നിവിടങ്ങളില്‍ താമസിച്ചു പഠിക്കുന്ന കുട്ടികള്‍ക്ക് സ്‌കൂള്‍ സമയത്തിനുശേഷം കണക്ക്, ഇംഗ്ലീഷ്, സയന്‍സ്, എന്നീ വിഷയങ്ങളില്‍ ട്യൂഷന്‍ നല്‍കാനായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഡിഗ്രി, ബിഎഡ് ഉളളവരെ നടപ്പ് അധ്യയന വര്‍ഷം ഓണറേറിയം വ്യവസ്തയില്‍ പാര്‍ട്ട് ടൈം ട്യൂട്ടര്‍മാരായി നിയമിക്കുന്നതിനുളള കൂടികാഴ്ച ജൂണ്‍ ആറിന് രാവിലെ 11 ന് റാന്നി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന റാന്നി ട്രൈബല്‍ എക്സ്റ്റെന്‍ഷന്‍ ഓഫീസില്‍ നടത്തും. യുപി സ്‌കൂള്‍ പാര്‍ട്ട് ടൈം ട്യൂട്ടര്‍ക്ക് പ്രതിമാസ ഓണറേറിയം 5000 രൂപ. ഹൈസ്‌കൂള്‍ പാര്‍ട്ട് ടൈം ട്യൂട്ടര്‍ക്ക് പ്രതിമാസ ഓണറേറിയം 5500 രൂപ. സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്ന പഞ്ചായത്തുകളില്‍ താമസിക്കുന്ന പരിചയസമ്പന്നര്‍ക്കും പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ടവര്‍ക്കും കൂടികാഴ്ചയില്‍ പങ്കെടുക്കാം. ഫോണ്‍ : 9447859959, 9496070349.

മീഡിയ അക്കാദമി പിജി ഡിപ്ലോമ : ജൂണ്‍ 15 വരെ അപേക്ഷിക്കാം
കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പിജി ഡിപ്ലോമ കോഴ്‌സ് പ്രവേശനത്തിന് ജൂണ്‍ 15 വരെ അപേക്ഷിക്കാം. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ്ങ് എന്നീ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ക്കാണ് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചത്. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാനവര്‍ഷ ബിരുദ പരീക്ഷ എഴുതുന്നവര്‍ക്കും പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. മേയ് 31 ന് 28 വയസ് കവിയരുത്. പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസ് ഇളവുണ്ടായിരിക്കും. അഭിരുചി പരീക്ഷയുടേയും ഇന്റര്‍വ്യൂവിന്റേയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രവേശന പരീക്ഷ ഓണ്‍ലൈനായാണ് നടത്തുന്നത്. ഇന്റേണ്‍ഷിപ്പും പ്രാക്ടിക്കലും ഉള്‍പ്പെടെ കോഴ്‌സിന്റെ ദൈര്‍ഘ്യം ഒരുവര്‍ഷമാണ്. കോഴ്‌സ് സംബന്ധിച്ച വിശദവിവരങ്ങള്‍ മീഡിയ അക്കാദമിയുടെ www.keralamediaacademy.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷകള്‍ ഓണ്‍ലൈനായി വെബ്‌സൈറ്റിലൂടെ സമര്‍പ്പിക്കാം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് 150 രൂപ) ഇ-ട്രാന്‍സ്ഫര്‍ / ജി-പേ/ ബാങ്ക് മുഖേന അടച്ച രേഖ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം.ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 15. ഫോണ്‍: 0484-2422275, 9539084444 (ഡയറക്ടര്‍), 8086138827 (ടെലിവിഷന്‍ ജേണലിസം കോ-ഓഡിനേറ്റര്‍), 7907703499 (പബ്ലിക് റിലേഷന്‍സ് കോ-ഓഡിനേറ്റര്‍), 9388533920 (ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍ കോ-ഓഡിനേറ്റര്‍).

ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ്
എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രോഗ്രാം: അപേക്ഷ ക്ഷണിച്ചു
പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ്ടു അഥവാ തത്തുല്യയോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും എസ്.ആര്‍.സി ഓഫീസില്‍ നിന്നും ലഭിക്കും.അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 20. ഫോണ്‍ നം: 9846033001.
——-
ജില്ലാ ശിശുക്ഷേമ സമിതി എക്സിക്യൂട്ടിവ് യോഗം
ജില്ലാ ശിശുക്ഷേമ സമിതിയുടെ എക്സിക്യൂട്ടിവ് യോഗം ജൂണ്‍ 10 ന് ഉച്ചയ്ക്ക് മൂന്നിന് ചേരുമെന്ന് ജില്ല സെക്രട്ടറി ജി. പൊന്നമ്മ അറിയിച്ചു. സമിതി പ്രസിഡന്റായ ജില്ല കളക്ടര്‍ എസ്. പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേംമ്പറിലാണ് യോഗം ചേരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സർവീസിലുള്ള അധ്യാപകർക്കായുള്ള കെ-ടെറ്റ് പരീക്ഷ കടുകട്ടി ; അധ്യാപകർ ആശങ്കയിൽ

0
ചേർത്തല : സർവീസിലുള്ള അധ്യാപകർക്കായി നടത്തിയ സ്പെഷ്യൽ കെ-ടെറ്റ് പരീക്ഷയിൽ അധ്യാപകർ...

‘എനിക്ക് നിരവധി ഭീഷണികളുണ്ട്’ ; രഹസ്യമായി വിമാനം മാറി യാത്ര ചെയ്തതിൽ പ്രതികരിച്ച് ...

0
വാഷിങ്ടൺ : തുർക്കിയിൽ നടന്ന ഉച്ചകോടിക്കിടെ സുരക്ഷാ ഭീഷണിയെത്തുടർന്ന് താൻ വിമാനം...

ആൺകുട്ടികളെ നന്നായി പെരുമാറാൻ പഠിപ്പിക്കണം ; പെൺകുട്ടികളുടെ വസ്ത്രം നിയന്ത്രിക്കുകയല്ല വേണ്ടത് : ഡൽഹി...

0
ന്യൂഡൽഹി: ലൈംഗിക അതിക്രമക്കേസിൽ പ്രസക്തമായ നിരീക്ഷണവുമായി ഡൽഹി ഹൈക്കോടതി. ആൺകുട്ടികളെ നന്നായി...

അതിരപ്പിള്ളിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന ; മൂന്നുപേർക്ക് പരിക്ക്

0
അതിരപ്പിള്ളി : അതിരപ്പിള്ളി തുമ്പൂർമുഴിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ കാട്ടാന...