ഓട്ടോറിക്ഷ കെട്ടിവലിച്ച് കൊണ്ടുപോകുന്നതിനിടെ കയറിൽ കഴുത്ത് കുരുങ്ങി ബൈക്ക് യാത്രികൻ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ആലുവ: ഓട്ടോറിക്ഷ കെട്ടിവലിച്ച് കൊണ്ടുപോകുന്നതിനിടെ കയർ കഴുത്തിൽ കരുങ്ങി ബൈക്ക് യാത്രക്കാരൻ മരിച്ചു. ഇന്ന് രാവിലെ ആലുവ അമ്പാട്ടുകാവിനടുത്താണ് അപകടം നടന്നത്. കുന്നുകര സ്വദേശി ഫഹദ് ആണ് മരിച്ചത്. സംഭവത്തിൽ ഓട്ടോ റിക്ഷാ ഡ്രൈവർക്കെതിരെ ആലുവ പോലീസ് മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസ് എടുത്തിട്ടുണ്ട്. ആലുവ അമ്പാട്ടുകാവിലെ യു (U) വളവിലായിരുന്നു അപകടം. മരിച്ച ഫഹദിന് 19 വയസായിരുന്നു പ്രായം. കളമശ്ശേരി ഭാഗത്ത് നിന്ന് കേടായ ഓട്ടോറിക്ഷ കെട്ടിവലിച്ച് വരികയായരുന്നു കെ.എൽ ബിയു 8754 നമ്പർ ഓട്ടോറിക്ഷ. യു വളവിൽ എത്തിയപ്പോൾ മുന്നിലുള്ള ഓട്ടോ റിക്ഷ റോഡ് കുറുകേ കടന്ന് നീങ്ങി.

കേടുപാടുള്ള ഓട്ടോറിക്ഷ റോഡിന്റെ മറുവശത്തേക്ക് നിങ്ങി. ഈ സമയം ഇതുവഴി ബൈക്കിലെത്തിയ ഫഹദ് ഓട്ടോകളെ ബന്ധിപ്പിച്ച കയർ കാണാതെ ഇടയിലൂടെ മുന്നോട്ട് പോയി. ഇതിനിടെയാണ് കഴുത്തിൽ കയർ കരുങ്ങി റോഡിലേക്ക് തെറിച്ച് വീണത്. ഫഹദ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തിൽ ഓട്ടോ ഡ്രൈവർമാരെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരക്കേറിയ റോഡിൽ അപകടകരമായ രീതിയിലാണ് ഓട്ടോ കെട്ടിവലിച്ച് കൊണ്ടുപോയതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. അപകടമുണ്ടാക്കിയതിന് മനപൂർവ്വമല്ലാത്ത നരഹത്യ, അലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കൽ അടക്കമുള്ള വകുപ്പ് ചേർത്താണ് ഡ്രൈവര്‍മാര്‍ക്കെതിരെ പൊലീസ് കേസ് എടുത്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജി. സുധാകരനെതിരായ കൈക്കൂലി ആരോപണം : വിജിലൻസ് അന്വേഷണം വേണമെന്ന് മുൻ എം.എൽ.എ. എച്ച്....

0
അമ്പലപ്പുഴ (ആലപ്പുഴ) : കഴിഞ്ഞസർക്കാരിന്റെ കാലത്ത് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

ഓണക്കാലത്തെ പൊതുവിതരണത്തിനായി പോഷിതയരിയും ; സ്വകാര്യമില്ലുകളിൽ പരിശോധന

0
ആലത്തൂർ : സംസ്ഥാനത്ത് ഓണക്കാലത്ത് പൊതുവിതരണത്തിന് കൈമാറാൻ സ്വകാര്യ മില്ലുകളിൽ തയ്യാറാക്കിയ...

‘ഒടുവിൽ നീതി’ ; ബാഷർ അൽ അസദിന് വധശിക്ഷ ലഭിച്ചതിൽ ആഹ്ലാദപ്രകടനവുമായി സിറിയക്കാർ

0
ഡമാസ്കസ് : ആഭ്യന്തരയുദ്ധവുമായി ബന്ധപ്പെട്ട് മനുഷ്യത്വത്തിനെതിരേ കുറ്റംചെയ്തെന്ന കേസിൽ മുൻ ഏകാധിപതി...