സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ഓംബുഡ്സ്മാന്‍ സിറ്റിംഗ്
മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസ് ഓംബുഡ്സ്മാന്‍ വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് ഹാളില്‍ ജനുവരി ആറിന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ ക്യാമ്പ് സിറ്റിംഗ് നടത്തും. തൊഴിലുറപ്പ് പദ്ധതി, പ്രധാന മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) എന്നീ പദ്ധതികളിലെ പരാതികള്‍ സ്വീകരിക്കുമെന്ന് ഓംബുഡ്സ്മാന്‍ അറിയിച്ചു.

കോഴഞ്ചേരി താലൂക്ക് വികസനസമിതി യോഗം ഏഴിന്
കോഴഞ്ചേരി താലൂക്ക് വികസനസമിതി യോഗം ഈ മാസം ഏഴിന് രാവിലെ 11ന് പത്തനംതിട്ട മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. നിയമസഭാ പ്രാതിനിധ്യമുളള രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളും എല്ലാ ബ്ലോക്ക് / ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരും എല്ലാ വകുപ്പുകളിലെയും താലൂക്ക്തല ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് കോഴഞ്ചേരി തഹസില്‍ദാര്‍ അറിയിച്ചു.

ആറാം ക്ലാസ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം
പത്തനംതിട്ട ജില്ലയിലെ ജവഹര്‍ നവോദയ വിദ്യാലയത്തിലേക്ക് 2023-24 അധ്യയന വര്‍ഷത്തെ ആറാം ക്ലാസ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 31. പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ www.navodaya.gov.in വെബ്സൈറ്റില്‍ ലഭിക്കും. നവോദയ വെബ്സൈറ്റില്‍ പ്രോസ്പെക്ടസില്‍ കൊടുത്തിട്ടുളള നിബന്ധനകള്‍ പ്രകാരം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. പ്രവേശനം നേടുവാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ നവോദയ വിദ്യാലയം പ്രവര്‍ത്തിക്കുന്ന ജില്ലയിലെ ഏതെങ്കിലും സര്‍ക്കാര്‍/ സര്‍ക്കാര്‍ അംഗീകൃത വിദ്യാലയങ്ങളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്നവരും ജില്ലയില്‍ താമസിക്കുന്നവരുമായിരിക്കണം.ഫോണ്‍: 0473 5 265 246.

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
തിരുവനന്തപുരം മേഖലയിലെ അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ കലാ-കായിക ശാസ്ത്ര രംഗത്ത് മികവ് തെളിയിച്ചവര്‍ക്കും നിലവില്‍ തുടര്‍ വിദ്യാഭ്യാസ കോഴ്സുകളുല്‍ പഠിക്കുന്നവര്‍ക്കും സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. മേഖല വെല്‍ഫെയര്‍ഫണ്ട് ഇന്‍സ്പെക്ടര്‍ ഓഫീസില്‍ നിന്നും അപേക്ഷ സൗജന്യമായി ലഭിക്കും. പൂരിപ്പിച്ച അപേക്ഷ അനുബന്ധരേഖകള്‍ സഹിതം ജനുവരി 27ന് വൈകുന്നേരം അഞ്ചിന് മുന്‍പ് വെല്‍ഫെയര്‍ഫണ്ട് ഇന്‍സ്പെക്ടര്‍, കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തിരുവനന്തപുരം, മേഖലാ വെല്‍ഫെയര്‍ഫണ്ട് ഇന്‍സ്പെക്ടറുടെ കാര്യാലയം, കെ.സി.പി ബില്‍ഡിംഗ്, ആര്യശാല, തിരുവനന്തപുരം, പിന്‍-695036, ഫോണ്‍: 0471 2 460 667 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.

അനെര്‍ട്ട് സബ്സിഡി
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കായി അനെര്‍ട്ട് നടപ്പാക്കുന്ന സബ്‌സിഡിയോടുകൂടിയ ഓണ്‍ഗ്രിഡ് സൗരനിലയങ്ങള്‍ 2 -10 കിലോവാട്ട് വരെ 40 ശതമാനം സബ്സിഡി നല്‍കും. കൃഷിമേഖലയില്‍ സോളാര്‍പമ്പുകള്‍ക്ക് 60 ശതമാനം സബ്സിഡി നല്‍കുന്നുണ്ട്. ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ക്ക് 25 ശതമാനം സബ്‌സിഡിയും കൂടാതെ ഓണ്‍ഗ്രിഡ്‌സൗരോര്‍ജ്ജനിലയം 5- 50 കിലോവാട്ട് വരെ അതിനോട് യോജിപ്പിക്കുന്നതിനുവേണ്ടി 50 ശതമാനം സബ്സിഡി സോളാര്‍പ്ലാന്റിന് നല്‍കും. ഗവ:സ്ഥാപനങ്ങള്‍ക്കും തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കും 10ശതമാനം അനെര്‍ട്ട് സര്‍വീസ്ചാര്‍ജ്ജ് ഇന്‍സെന്റീവ് സൗരോര്‍ജ്ജ തെരുവ് വിളക്കുകള്‍ക്കും ഓണ്‍ഗ്രിഡ്, ഹൈബ്രിഡ് മുതലായ സോളാര്‍ പവര്‍ പ്ലാന്റുകള്‍ക്കും നല്‍കും. ഗവ: സ്ഥാപനങ്ങള്‍ക്ക് ഇലക്ട്രിക് വെഹിക്കിള്‍ ലീസ് കോണ്‍ട്രാക്ടില്‍ നല്‍കും. ഫോണ്‍: 9188 119 403 (അനെര്‍ട്ട് പത്തനംതിട്ട ഓഫീസ് ).

ദര്‍ഘാസ്
എംആര്‍എസ് എല്‍ ബി വി ജി എച്ച് എസ് എസ് വായ്പൂര്‍ സ്‌കൂളിലെ ഹയര്‍സെക്കന്‍ഡറിയില്‍ 2022-23 വാര്‍ഷിക പദ്ധതിയില്‍ ലഭിച്ച രണ്ട് ലക്ഷം രൂപയ്ക്കുള്ള സയന്‍സ് ലാബ് ഉപകരണങ്ങള്‍ (ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി ആന്റ് സുവോളജി) വാങ്ങുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും മത്സര സ്വഭാവമുള്ള ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസുകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 16ന് ഉച്ചയ്ക്ക് രണ്ടു വരെ. ഫോണ്‍ : 9745 776 957. വിശദവിവരങ്ങള്‍ക്ക് www.dhse.kerala.gov.inസന്ദര്‍ശിക്കുക.

മോണ്ടിസ്സോറി ടീച്ചേഴ്സ് ട്രെയിനിംഗിന് അപേക്ഷിക്കാം
കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന രണ്ടു വര്‍ഷം, ഒരുവര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസ്സോറി, പ്രീ – പ്രൈമറി, നഴ്സറി ടീച്ചര്‍ ട്രെയിനിംഗ് ഓണ്‍ലൈന്‍ ആന്റ് ഓഫ്‌ലൈന്‍ കോഴ്‌സുകളിലേക്ക് ഡിഗ്രി/പ്ലസ് ടു/എസ്.എസ്.എല്‍.സി യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994 449 314.

കോട്ടാങ്ങല്‍ പടയണി യോഗം
കോട്ടാങ്ങല്‍ പടയണി 2023 ആവശ്യമായ ക്രമീകരണങ്ങള്‍ വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തേണ്ടത് സംബന്ധിച്ച യോഗം ജനുവരി ആറിന് ഉച്ചക്ക് രണ്ടിന് തിരുവല്ല റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ യോഗം ചേരും.

പെരുനാട് സിഎച്ച്സി കിടത്തി ചികിത്സയുടെ
ഉദ്ഘാടനം ഏഴിന് ആരോഗ്യമന്ത്രി നിര്‍വഹിക്കും
റാന്നി പെരുനാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ 24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനത്തോടെ ആരംഭിക്കുന്ന കിടത്തി ചികിത്സയുടെ ഉദ്ഘാടനം ജനുവരി ഏഴിന് രാവിലെ 10ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാജോര്‍ജ് നിര്‍വഹിക്കും. ചടങ്ങില്‍ അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യ അതിഥി ആകും. ആദിവാസി പിന്നോക്ക വിഭാഗങ്ങളും തോട്ടം തൊഴിലാളികള്‍ ഉള്‍പ്പെടെയുളള സാധാരണക്കാരും അധിവസിക്കുന്ന പെരുനാട്ടില്‍ ആരോഗ്യരംഗത്തെ മുന്നേറ്റമാണ് സിഎച്ച്സിയില്‍ ആരംഭിക്കുന്ന കിടത്തി ചികിത്സ. ശബരിമല തീര്‍ഥാടകരും ആശ്രയിക്കുന്ന ആരോഗ്യകേന്ദ്രമാണ് ഈ സിഎച്ച്സി. 70 വര്‍ഷം മുമ്പ് മലേറിയ ഡിസ്‌പെന്‍സറിയായി പൊതുജന ആരോഗ്യ രംഗത്ത് തുടക്കം കുറിച്ച സിഎച്ച്സിയിലാണ് കിടത്തി ചികിത്സ ആരംഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...