ജനപ്രതിനിധികളെ പ്രവർത്തന മികവുള്ളവരാക്കാൻ കേരള കോൺഗ്രസ് (എം) ; നടപടി ജോസ് കെ മാണിയുടെ വിഷൻ 2030ന്റെ ഭാഗമായി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ത്രിതല പഞ്ചായത്ത് അംഗങ്ങളെ അടിമുടി പ്രവർത്തന മികവുള്ളവരാക്കാനുള്ള ദീർഘപദ്ധതിക്ക് പുതുവർഷാരംഭത്തിൽ തുടക്കമിട്ട് കേരള കോൺഗ്രസ് (എം ) . പാർട്ടി ചെയർമാൻ ജോസ് കെ മാണിയുടെ വിഷൻ 2030 ന്റെ ഭാഗമായി പാർട്ടിയുടെ വിവിധ തലങ്ങളിൽ നടപ്പാക്കിവരുന്ന പദ്ധതികളുടെ ഭാഗമായാണ് ജനപ്രതിനിധികളെ മികച്ച ചട്ടക്കൂടിനുള്ളിലാക്കാനുള്ള തീരുമാനം.

പഞ്ചായത്ത് അംഗങ്ങളെ സമ്പൂർണ്ണമായും ജനങ്ങളുമായി ബന്ധിപ്പിച്ചു നിർത്തുന്ന പ്രവർത്തന മികവിന് പദ്ധതിയിടുന്ന ആദ്യ രാഷ്ട്രീയകക്ഷിയായി മാറുകയാണ് കേരള കോൺഗ്രസ് (എം). ജനങ്ങളുമായി നിരന്തരം ബന്ധപ്പെടുകയും ഏറ്റവും അടുത്ത് ഇടപഴുകുകയും ചെയ്യുന്നവരാണ് ജനപ്രതിനിധികൾ. നാട്ടിലെ സാമൂഹികവും ഗാർഹികവുമായ ചലനങ്ങൾ ആദ്യം അറിയുന്നതും ആവശ്യ ഘട്ടങ്ങളിൽ സഹായഹസ്തവുമായി ഓടിയെത്തുന്നതും ഇവരാണ്.

പാർട്ടി നേതൃത്വത്തിന് മുമ്പിൽ പ്രാദേശിക വികസന ആവശ്യങ്ങളും ജനകീയ വിഷയങ്ങളും അവതരിപ്പിക്കേണ്ടതും ഇവരാണ്. ചിട്ടയായ പരിശീലനം നൽകി ജനപ്രതിനിധികളെ മികച്ച പൊതുപ്രവർത്തകരാക്കുകയാണ് പാർട്ടി ലക്ഷ്യം. ഇതിൻറെ ഭാഗമായി കോട്ടയം ജില്ലയിലെ കേരള കോൺഗ്രസ് (എം) ത്രിതല പഞ്ചായത്ത് അംഗങ്ങളുടെ ഒരു ദിവസം നീണ്ടുനിന്ന ശില്പശാല പാലാ സൺസ്റ്റാർ ഓഡിറ്റോറിയത്തിൽ ഇന്നലെ നടന്നു. പതിവ് രാഷ്ട്രീയ സമ്മേളനങ്ങളിൽനിന്ന് വ്യത്യസ്തമായി മുൻകൂട്ടി നൽകപ്പെട്ട വിവിധ വിഷയങ്ങളെ അധികരിച്ചുകൊണ്ടുള്ള സംവാദങ്ങൾ ആയിരുന്നു ഏറെയും.

ജനപ്രതിനിധികൾ ആരാവണം എന്നതിനെ സംബന്ധിച്ച് പ്രമോദ് നാരായണൻ എംഎൽഎ , തദ്ദേശസ്വയംഭരണത്തിൽ മെമ്പർമാരുടെ പങ്കാളിത്തം എന്ന വിഷയത്തിൽ ഷാജി ജോർജ് പാർട്ടിയും ത്രിതല പഞ്ചായത്ത് അംഗങ്ങളും എന്ന വിഷയത്തിൽ പ്രൊഫ. ലോപ്പസ് മാത്യു, ഇടതുപക്ഷ മുന്നണിയും കേരള കോൺഗ്രസും എന്നതിനെ സംബന്ധിച്ച് ജോബ് മൈക്കിൾ എം എൽ എ, എൽഡിഎഫ് ഭരണനേട്ടങ്ങൾ സംബന്ധിച്ച് സെബാസ്റ്റ്യൻ കുളത്തിങ്കൽ എംഎൽഎ , പാർലമെൻറ് തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ സംബന്ധിച്ച് സ്റ്റീഫൻ ജോർജ് എക്സ് എം എൽ എ, ആനുകാലിക രാഷ്ട്രീയത്തെ സംബന്ധിച്ച് ജോർജുകുട്ടി അഗസ്തി എന്നിവർ ക്ലാസുകൾ എടുത്തു.

ജനപ്രതിനിധി സംഗമം ചെയർമാൻ ജോസ് കെ മാണി ഉദ്ഘാടനം ചെയ്തു. തോമസ് ചാഴികാടൻ എം പി മുഖ്യപ്രഭാഷണം നടത്തി. ശില്പശാലയിൽ പങ്കെടുത്ത ജനപ്രതിനിധികളിൽ നിന്നും അവരുടെ രണ്ടു വർഷത്തെ പ്രവർത്തന റിപ്പോർട്ട് പാർട്ടി എഴുതി വാങ്ങി. ഈ റിപ്പോർട്ടുകൾ അവലോകനം ചെയ്യുന്നതിനും ആവശ്യമായ തിരുത്തൽ നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനുമായി ഒരു കമ്മിറ്റിയെയും ചുമതലപ്പെടുത്തി.

വികസനവും ജനക്ഷേമപ്രവർത്തനങ്ങളും അതിവേഗം ജനങ്ങളിലേക്ക് എത്തിക്കുക, ഏത് ആവശ്യങ്ങളിലും ഒരു വിളിപ്പാടകലെ ജനപ്രതിനിധി ഉണ്ടാവുക, അതിലൂടെ പാർട്ടിയുടെ ജനകീയ അടിത്തറ കൂടുതൽ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഗമം ജില്ലയിൽ സംഘടിപ്പിച്ചതെന്നും ഇതുമായി ബന്ധപ്പെട്ട തുടർ പരിപാടികൾ ഉണ്ടാവുമെന്നും ജില്ലാ പ്രസിഡൻറ് പ്രൊഫ. ലോപ്പസ് മാത്യുവും ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ഔസേപ്പച്ചൻ വാളിപ്ലാക്കലും പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...