Saturday, May 10, 2025 12:17 am

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ക്വട്ടേഷന്‍
പത്തനംതിട്ട ജില്ലയിലെ കോന്നി/ റാന്നി താലൂക്കുകളിലെ ആദിവാസി ഊരുകളില്‍ വാതില്‍പ്പടി വിതരണം നടത്തുന്നതിന് മൂന്നു ടണ്‍ കപ്പാസിറ്റിയുള്ള ചരക്ക് വാഹനം/ഫോര്‍ വീല്‍ ഡ്രൈവ് വാഹനം ഡ്രൈവര്‍ സഹിതം പ്രതിമാസ വാടകയ്ക്ക് നല്‍കാന്‍ തയ്യാറുളളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് അഞ്ചിന് മുമ്പായി പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫീസില്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ ലഭ്യമാക്കണം. ഫോണ്‍: 8891568379, 0468-2222612

കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ അപേക്ഷ ക്ഷണിച്ചു
പറക്കോട് ശിശു വികസന പദ്ധതി ഓഫീസ് പരിധിയിലെ കൊടുമണ്‍ ഗ്രാമ പഞ്ചായത്തില്‍ അങ്കണവാടി കേന്ദ്രങ്ങളില്‍ നിലവില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും ഒഴിവുകളിലേക്ക് സ്ഥിരനിയമനത്തിനു സെലക്ഷന്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് കൊടുമണ്‍ പഞ്ചായത്ത് പരിധിയില്‍ സ്ഥിര താമസമാക്കിയിട്ടുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോം സമര്‍പ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 10 ന് വൈകുന്നേരം അഞ്ചുവരെ. അപേക്ഷ ഫോം നല്‍കുന്ന സ്ഥലം : ഗ്രാമപഞ്ചായത്ത് ഓഫീസ് കൊടുമണ്‍, ഐ.സി.ഡി.എസ് കാര്യാലയം, പറക്കോട് അപേക്ഷ ഫോം സ്വീകരിക്കുന്ന സ്ഥലം : ഐ.സി.ഡി.എസ് കാര്യാലയം, പറക്കോട്.
നിബന്ധനകള്‍
അപേക്ഷകര്‍ 2024 ജനുവരി ഒന്ന് തീയതിയില്‍ 18-46 പ്രായമുള്ളവരും, സേവനതല്‍പരതയും, മറ്റു മതിയായ ശാരീരിക ശേഷിയുള്ളവരുമായിരിക്കണം.അങ്കണവാടി വര്‍ക്കര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി പാസായിരിക്കണം. അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ എഴുതുവാനും, വായിക്കുവാനും അറിഞ്ഞിരിക്കുകയും എന്നാല്‍ എസ്.എസ്.എല്‍.സി പാസാകാത്തവരും ആയിരിക്കണം. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും മുന്‍ പരിചയം ഉള്ളവര്‍ക്കും ഉയര്‍ന്ന പ്രായ പരിധിയില്‍ നിയമാനുസൃതമായ ഇളവ് ലഭിക്കും. കൊടുമണ്‍ പഞ്ചായത്ത് പരിധിയില്‍ സ്ഥിര താമസമാക്കിയിട്ടുള്ളവരില്‍ നിന്നാണ് അപേക്ഷ സ്വീകരിക്കുന്നത്. അപേക്ഷയോടൊപ്പം പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്/ആധാര്‍ കാര്‍ഡ്), ജാതി, മതം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (സംവരണ ആനുകൂല്യത്തിന് അര്‍ഹതയുള്ള എല്ലാ വിഭാഗങ്ങള്‍ക്കും ബാധകം), വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ (എസ്.എസ്.എല്‍.സി മുതല്‍ ഉയര്‍ന്ന യോഗ്യത വരെ), പ്രവര്‍ത്തി പരിചയം തെളിയിക്കുന്ന ശിശു വികസന പദ്ധതി ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്,നേഴ്സറി ടീച്ചര്‍/ട്രെയിനിംഗ് ടീച്ചര്‍/പ്രീ പ്രൈമറി ടീച്ചര്‍ ട്രയിനിംഗ് പാസായതിന്റെ സര്‍ട്ടിഫിക്കറ്റ്, കൊടുമണ്‍ പഞ്ചായത്ത് പരിധിയിലെ സ്ഥിരതാമസക്കാരിയെന്ന് തെളിയിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ റെസിഡഷ്യല്‍ സര്‍ട്ടിഫിക്ക്, റേഷന്‍ കാര്‍ഡ്, സാമൂഹ്യനീതിവകുപ്പിലെ അന്തേവാസി/മുന്‍ അന്തേവാസി എന്ന് തെളിയിക്കുന്ന സ്ഥാപന മേലധികാരിയുടെ സര്‍ട്ടിഫിക്കറ്റ്, വിധവയാണെങ്കില്‍ ആയത് തെളിയിക്കുന്ന സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രവും പുനര്‍ വിവാഹിതയല്ലയെന്നുള്ള വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്, ബിപിഎല്‍/മുന്‍ഗണന വിഭാഗത്തില്‍പ്പെട്ട ആളാണോ എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്/ റേഷന്‍ കാര്‍ഡ് എന്നീ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സമര്‍പ്പിക്കണം. ഇമെയില്‍ : [email protected], ഫോണ്‍ :0473 4217010

കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തില്‍
അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
പറക്കോട് ശിശു വികസന പദ്ധതി ഓഫീസ് പരിധിയിലെ കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തില്‍ അങ്കണവാടി കേന്ദ്രങ്ങളില്‍ നിലവില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും ഒഴിവുകളിലേക്ക് സ്ഥിരനിയമനത്തിനു സെലക്ഷന്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് കലഞ്ഞൂര്‍ പഞ്ചായത്ത് പരിധിയില്‍ സ്ഥിര താമസമാക്കിയിട്ടുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോം സമര്‍പ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 10 ന് വൈകുന്നേരം അഞ്ചുവരെ. അപേക്ഷ ഫോം സ്വീകരിക്കുന്ന സ്ഥലം : ഐ.സി.ഡി.എസ് കാര്യാലയം, പറക്കോട് അപേക്ഷ ഫോം നല്‍കുന്ന സ്ഥലം : ഗ്രാമപഞ്ചായത്ത് ഓഫീസ് കലഞ്ഞൂര്‍, ഐ.സി.ഡി.എസ് കാര്യാലയം, പറക്കോട്.
——-
നിബന്ധനകള്‍
അപേക്ഷകര്‍ 01/01/2024 തീയതിയില്‍ 18-46 പ്രായമുള്ളവരും, സേവനതല്‍പരതയും, മറ്റു മതിയായ ശാരീരിക ശേഷിയുള്ളവരുമായ വനിതകളായിരിക്കണം.അങ്കണവാടി വര്‍ക്കര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി പാസായിരിക്കണം. അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ എഴുതുവാനും വായിക്കുവാനും അറിഞ്ഞിരിക്കുകയും എന്നാല്‍ എസ്.എസ്.എല്‍.സി പാസാകാത്തവരും ആയിരിക്കണം. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും മുന്‍ പരിചയം ഉള്ളവര്‍ക്കും ഉയര്‍ന്ന പ്രായ പരിധിയില്‍ നിയമാനുസൃതമായ ഇളവ് ലഭിക്കും.കലഞ്ഞൂര്‍ പഞ്ചായത്ത് പരിധിയില്‍ സ്ഥിര താമസമാക്കിയിട്ടുള്ളവരില്‍ നിന്നാണ് അപേക്ഷ സ്വീകരിക്കുന്നത്. അപേക്ഷയോടൊപ്പം പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്/ആധാര്‍ കാര്‍ഡ്), ജാതി, മതം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (സംവരണ ആനുകൂല്യത്തിന് അര്‍ഹതയുള്ള എല്ലാ വിഭാഗങ്ങള്‍ക്കും ബാധകം), വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ (എസ്.എസ്.എല്‍.സി മുതല്‍ ഉയര്‍ന്ന യോഗ്യത വരെ),പ്രവര്‍ത്തി പരിചയം തെളിയിക്കുന്ന ശിശു വികസന പദ്ധതി ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്,നേഴ്സറി ടീച്ചര്‍/ട്രെയിനിംഗ് ടീച്ചര്‍/പ്രീ പ്രൈമറി ടീച്ചര്‍ ട്രയിനിംഗ് പാസായതിന്റെ സര്‍ട്ടിഫിക്കറ്റ്,കലഞ്ഞൂര്‍ പഞ്ചായത്ത് പരിധിയിലെ സ്ഥിരതാമസക്കാരിയെന്ന് തെളിയിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ റെസിഡഷ്യല്‍ സര്‍ട്ടിഫിക്ക്, റേഷന്‍ കാര്‍ഡ്, സാമൂഹ്യനീതിവകുപ്പിലെ അന്തേവാസി/മുന്‍ അന്തേവാസി എന്ന് തെളിയിക്കുന്ന സ്ഥാപന മേല്‍അധികാരിയുടെ സര്‍ട്ടിഫിക്കറ്റ്, വിധവയാണെങ്കില്‍ ആയത് തെളിയിക്കുന്ന സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രവും പുനര്‍ വിവാഹിതയല്ലയെന്നുള്ള വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്, ബിപിഎല്‍/മുന്‍ഗണന വിഭാഗത്തില്‍പ്പെട്ട ആളാണോ എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്/ റേഷന്‍ കാര്‍ഡ് എന്നീ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സമര്‍പ്പിക്കണം. ഇ-മെയില്‍: [email protected] ഫോണ്‍ :0473 4217010

വനിതാ കമ്മീഷന്‍ അദാലത്ത് 29ന്
കേരള വനിതാ കമ്മീഷന്‍ ജൂലൈ 29 ന് തിരുവല്ല വൈഎംസിഎ ഹാളില്‍ രാവിലെ 10 മുതല്‍ മെഗാഅദാലത്ത് നടത്തും.
——-
അപേക്ഷ ക്ഷണിച്ചു
ഫിഷറീസ് വകുപ്പ് – പട്ടികവര്‍ഗ വകുപ്പിന്റെ ധനസഹായത്തോടു കൂടി പത്തനംതിട്ട ജില്ലയില്‍ നടത്തുന്ന മീഡിയം സ്‌കെയില്‍ ഓര്‍ണമെന്റല്‍ ഫിഷ് റിയറിംഗ് യൂണിറ്റിലേക്ക് പട്ടികവര്‍ഗ വിഭാഗത്തിലുള്ള ഗുണഭോക്താക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. എട്ടു ലക്ഷം രൂപ യൂണിറ്റ് കോസ്റ്റ് വരുന്ന പദ്ധതി പൂര്‍ണമായും സൗജന്യമായിരിക്കും. അവസാന തീയതി ജൂലൈ 31 ഫോണ്‍:0468 -2967720.

സ്റ്റാര്‍ട്ട്അപ്പ് വായ്പാ പദ്ധതി
സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ട് അപ്പ് സംരംഭം ആരംഭിക്കുന്നതിനു നടപ്പാക്കുന്ന സ്റ്റാര്‍ട്ട് അപ്പ് വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പരമാവധി 20 ലക്ഷം രൂപ വരെ വായ്പയായി അനുവദിക്കും. കുടുംബവാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയരുത്. ആറു മുതല്‍ എട്ടു ശതമാനം വരെ പലിശനിരക്കില്‍ വായ്പ അനുവദിക്കും. തിരിച്ചടവ് കാലാവധി പരമാവധി 84 മാസം വരെ. അപേക്ഷകര്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ (എംബിബിഎസ്, ബിഡിഎസ്, ബിഎഎംഎസ്, ബിഎസ്എംഎസ്, ബിടെക്, ബിഎച്ച്എം.എസ്. ബിആര്‍ക്, വെറ്റിനറി സയന്‍സ്, ബി.എസ്.സി അഗ്രികള്‍ച്ചര്‍, ബിഫാം, ബയോടെക്നോളജി, ബിസിഎ, എല്‍എല്‍ബി, എംബിഎ, ഫുഡ് ടെക്നോളജി, ഫൈന്‍ ആര്‍ട്‌സ്, ഡയറി സയന്‍സ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍, ഫോട്ടോഗ്രഫി, വീഡിയോഗ്രാഫി മുതലായവ) വിജയകരമായി പൂര്‍ത്തീകരിച്ചവര്‍ ആയിരിക്കണം. പ്രായം 40 വയസു കവിയാന്‍ പാടില്ല. മെഡിക്കല്‍/ആയുര്‍വേദ/ഹോമിയോ/സിദ്ധ/ദന്തല്‍ ക്ലിനിക്, വെറ്റിനറി ക്ലിനിക്, സിവില്‍ എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്‍സി, ആര്‍ക്കിടെക്ടറല്‍ കണ്‍സള്‍ട്ടന്‍സി, ഫാര്‍മസി, സോഫ്റ്റ്‌വെയര്‍ ഡെവലപ്മെന്റ്, ഡയറി ഫാം, അക്വാകള്‍ച്ചര്‍, ഫിറ്റ്നസ് സെന്റര്‍, ഫുഡ് പ്രോസസിംഗ് യൂണിറ്റ്, ഓര്‍ക്കിഡ് ഫാം, ടിഷ്യുകള്‍ച്ചര്‍ ഫാം, വീഡിയോ പ്രൊഡക്ഷന്‍ യൂണിറ്റ്. എഞ്ചിനീയറിംഗ് വര്‍ക്ക്ഷോപ്പ് തുടങ്ങി പ്രൊഫഷണല്‍ യോഗ്യതയുമായി ബന്ധപെട്ട വരുമാനദായകമായ ഏതൊരു നിയമാനുസൃത സംരംഭം ആരംഭിക്കുന്നതിനും വായ്പ ലഭിക്കും. പദ്ധതി അടങ്കലിന്റെ 95 ശതമാനം വരെയാണ് വായ്പ അനുവദിക്കുന്നത്. ബാക്കി തുക ഗുണഭോക്താവ് കണ്ടെത്തണം. വായ്പാ തുകയുടെ 20 ശതമാനം (പരമാവധി രണ്ട് ലക്ഷം രൂപ) പിന്നാക്ക വിഭാഗ വികസന വകുപ്പ് സബ്‌സിഡി ആയി അനുവദിക്കും. ഈ തുക അപേക്ഷകന്റെ വായ്പാ അക്കൗണ്ടില്‍ വരവ് വെയ്ക്കും. സംരംഭം ആരംഭിക്കുന്നതിനുമുന്‍പ് തല്‍പരരായ പ്രൊഫെഷണലുകള്‍ കോര്‍പ്പറേഷന്റെ അടൂര്‍ ഉപജില്ലാ ഓഫീസില്‍ നിന്നും ലഭിക്കുന്ന അപേക്ഷ ഫോറം പൂരിപ്പിച്ചു ആവശ്യമായ രേഖകള്‍ സഹിതം സമര്‍പ്പിക്കണം. വെബ്സൈറ്റ് : WWW.KSBCDC.COM, ഫോണ്‍ : 04734 293677.

വയോസവന അവാര്‍ഡ്
സാമൂഹ്യനീതി വകുപ്പ് വയോസവന അവാര്‍ഡ് 2024 ന് അപേക്ഷ ക്ഷണിച്ചു. വയോജന മേഖലയിലുളള മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് മികച്ച തദ്ദേശസ്വയംഭരണസ്ഥാപന വിഭാഗത്തിലും വയോജന മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വ്യക്തികള്‍ /സ്ഥാപനങ്ങള്‍ വിഭാഗത്തിലുമാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 12 ന് വൈകുന്നേരം അഞ്ചുവരെ. ഫോണ്‍ : 0468 2325168. വെബ്‌സൈറ്റ് : www.swd.kerala.gov.in.

ലാറ്ററല്‍ എന്‍ട്രി സ്പോട്ട് അഡ്മിഷന്‍
ഐഎച്ച്ആര്‍ഡി പൈനാവ് മോഡല്‍ പോളിടെക്നിക് കോളജില്‍ ലാറ്ററല്‍ എന്‍ട്രി വഴി രണ്ടാം വര്‍ഷത്തേയ്ക്കുള്ള സ്പോട്ട് അഡ്മിഷന്‍ തുടരുന്നു. അഡ്മിഷന് താല്‍പര്യമുള്ള പ്ലസ് ടു സയന്‍സ്/ വിഎച്ച്എസ്ഇ/ ഐടിഐ/ കെജിസിഇ പാസായ വിദ്യാര്‍ഥികള്‍ കോളജില്‍ എത്തിച്ചേരണം. ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് എന്നീ ഡിപ്ലോമ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. എസ്‌സി/ എസ്റ്റി/ ഒഇസി /ഒബിസി വിദ്യാര്‍ഥികള്‍ക്ക് ഫീസിളവ് ലഭിക്കും. ഫോണ്‍: 0486 2297617, 8547005084, 9446073146

ജീവന്‍ രക്ഷപഥക് : നാമനിര്‍ദേശം സമര്‍പ്പിക്കാം
ജീവന്‍ രക്ഷപഥക് അവാര്‍ഡിനു പരിഗണിക്കുന്നതിനായി നാമനിര്‍ദേശം ചെയ്യുന്നതിനായി പൊതുജനങ്ങള്‍ക്ക് ബന്ധപ്പെട്ട താലൂക്ക് ഓഫീസില്‍ ഓഗസ്റ്റ് 20 ന് മുന്‍പായി വിവരങ്ങള്‍ സമര്‍പ്പിക്കാം. കഴിഞ്ഞ രണ്ടുവര്‍ഷക്കാലയളവില്‍ നടത്തിയ ജീവന്‍ രക്ഷാപ്രവര്‍ത്തനമാണ് അവാര്‍ഡിനായി പരിഗണിക്കുക. സര്‍വോത്തം ജീവന്‍ രക്ഷാ പഥക്, ഉത്തം ജീവന്‍ രക്ഷാ പഥക്, ജീവന്‍ രക്ഷ പഥക് പുരസ്‌കാരങ്ങളാണ് അവാര്‍ഡില്‍ ഉള്‍പ്പെടുന്നത്. വെള്ളത്തില്‍ മുങ്ങിയുള്ള അപകടം, തീപിടിത്തം, വൈദ്യുതാഘാതം, മണ്ണിടിച്ചില്‍, മൃഗങ്ങളുടെ ആക്രമണം, ഖനി അപകടം തുടങ്ങിയവയുമായി ബന്ധപ്പെട്ട ജീവന്‍ രക്ഷാ പ്രവര്‍ത്തനമാണ് അവാര്‍ഡിന് പരിഗണിക്കുക. 2022 ഒക്ടോബര്‍ ഒന്നിന് മുന്‍പുള്ള സംഭവങ്ങള്‍ പരിഗണിക്കില്ല. കൂടുതല്‍ വിവരത്തിന് താലൂക്ക് ഓഫീസുമായി ബന്ധപ്പെടണം.
—–
ഗുണഭോക്തൃ ഫോറങ്ങള്‍ തിരികെ ലഭ്യമാക്കണം
മൈലപ്ര ഗ്രാമപഞ്ചായത്തിലെ 2024-25 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതി ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള ഗുണഭോക്തൃ ഫോറങ്ങള്‍ പൂരിപ്പിച്ച് ഓഗസ്റ്റ് ഒന്നിന് പകല്‍ മൂന്നിന് മുന്‍പായി തിരികെ ലഭ്യമാക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0468 2222340.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആഴക്കടൽ മത്സ്യസമ്പത്ത് : സംയുക്ത സാധ്യതാ പഠനത്തിന് തുടക്കമിട്ട് സിഎംഎഫ്ആർഐയും സിഫ്റ്റും

0
കൊച്ചി: ഇന്ത്യയുടെ ആഴക്കടൽ മത്സ്യസമ്പത്ത് ഫലപ്രദമായി വിനിയോഗിക്കുന്നതിനുള്ള സാധ്യതകൾ പഠിക്കുന്ന സംയുക്ത...

സംസ്കൃത സർവ്വകലാശാലയിൽ റിസർച്ച് അസിസ്റ്റന്റ് ഒഴിവ്

0
കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ സെന്റർ...

ജമ്മു കശ്‌മീരിലും പഞ്ചാബിലും പാകിസ്ഥാൻ്റെ അതിരൂക്ഷമായ ആക്രമണം തുടരുന്നു

0
ദില്ലി: ജമ്മു കശ്‌മീരിലും പഞ്ചാബിലും പാകിസ്ഥാൻ്റെ അതിരൂക്ഷമായ ആക്രമണം തുടരുന്നു. ഡ്രോൺ...

വ്യാജ ബില്ല് ചമച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത ജീവനക്കാരി അറസ്റ്റിൽ

0
കായംകുളം: ആലപ്പുഴ ജില്ലയിലെ തത്തംപള്ളിയിലെ ആശുപത്രിയിൽ നിന്നും വ്യാജ ബില്ല് ചമച്ച്...