പി ആര്‍ ഡി പ്രിസം പരീക്ഷ ജൂലൈ 29 ന്
പത്തനംതിട്ടയില്‍ ജില്ലാ പഞ്ചായത്ത് ഹാള്‍ പരീക്ഷ കേന്ദ്രം
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ വാര്‍ത്താധിഷ്ഠിത പ്രിസം പദ്ധതിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലുകളിലേക്കുള്ള എഴുത്തു പരീക്ഷ ജൂലൈ 29ന് ജില്ലാടിസ്ഥാനത്തില്‍ നടക്കും. രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് പരീക്ഷ. പത്തനംതിട്ട ജില്ലാതല പരീക്ഷ ജില്ലാ പഞ്ചായത്ത് ഹാളില്‍ ആയിരിക്കും.പരീക്ഷാര്‍ത്ഥികള്‍ക്ക് careers.cdit.org യില്‍ നിന്ന് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനാകും. രാവിലെ 10 മണിക്ക് ഹാളില്‍ റിപ്പോര്‍ട്ട് ചെയ്യണം. വൈകി എത്തുന്നവരെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ല.
ലേലം ഓഗസ്റ്റ് ആറിന്
പന്തളം ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ സൂക്ഷിച്ചിട്ടുളള ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിലെ മുറിച്ചുമാറ്റിയ വൃക്ഷങ്ങള്‍ ഓഗസ്റ്റ് ആറിന് രാവിലെ 11 ന് ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ ലേലം ചെയ്യും. ഫോണ്‍ : 04734 260314.
———
ലേലം ഓഗസ്റ്റ് അഞ്ചിന്
പന്തളം ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ സ്ഥിതി ചെയ്യുന്ന വനിതാ ക്യാന്റീന്‍, പഴയ പന്തളം ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ സ്ഥിതി ചെയ്യുന്ന നവീകരിച്ച വനിതാ ക്യാന്റീന്‍ എന്നിവയുടെ പ്രവര്‍ത്തനാനുമതിയും നടത്തിപ്പ് അവകാശവും നല്‍കുന്നതിനുളള ലേലം ഓഗസ്റ്റ് അഞ്ചിന് രാവിലെ 11 ന് ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ നടക്കും. ഫോണ്‍ : 04734 260314.
റോഡുകളുടെ വശങ്ങളില്‍ ചെടി നടുന്നത് നിരോധിച്ചു
കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ പഞ്ചായത്ത് റോഡുകളുടെ വശങ്ങളില്‍ ചെടികള്‍ നടുന്നതും കൃഷി ചെയ്യുന്നതും കര്‍ശനമായി നിരോധിച്ചു. ഇങ്ങനെ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ യാതൊരു മുന്നറിയിപ്പും കൂടാതെ അവ നീക്കം ചെയ്യുന്നതാണെന്ന് കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
——–
ഇ-ലേലം
പത്തനംതിട്ട പോലീസ് സ്റ്റേഷന്‍ പിടിച്ചെടുത്ത് പത്തനംതിട്ട എആര്‍ ക്യാമ്പില്‍ സൂക്ഷിച്ചിരിക്കുന്ന മൂന്ന് ലോട്ടുകളിലായുള്ള വിവിധ തരത്തിലുള്ള 18 വാഹനങ്ങള്‍ എംഎസ്ടിസി ലിമിറ്റഡിന്റെ വെബ്‌സൈറ്റായ www.mstcecommerce.com മുഖേന ആഗസ്റ്റ് രണ്ടിന് രാവിലെ 11 മുതല്‍ വൈകിട്ട് 4.30 വരെ ഓണ്‍ലൈനായി ഇ-ലേലം ചെയ്യും. ലേല തീയതിക്ക് തൊട്ടുമുന്‍പുള്ള പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലുവരെ ബന്ധപ്പെട്ട എസ്എച്ച്ഒയുടെ അനുമതിയോടു കൂടി വാഹനങ്ങള്‍ പരിശോധിക്കാം. ഫോണ്‍: 9497987046, 9497980250, 0468-2222226.
ഇ-ലേലം
കോയിപ്രം പോലീസ് സ്റ്റേഷനില്‍ അവകാശികള്‍ ഇല്ലാതെ സൂക്ഷിച്ചിട്ടുള്ള ആറുലോട്ടുകളിലായുള്ള വിവിധ തരത്തിലുള്ള 26 വാഹനങ്ങള്‍ എംഎസ്ടിസി ലിമിറ്റഡിന്റെ വെബ്‌സൈറ്റായ www.mstcecommerce.com മുഖേന ആഗസ്റ്റ് ആറിന് രാവിലെ 11 മുതല്‍ വൈകിട്ട് 4.30 വരെ ഓണ്‍ലൈനായി ഇ-ലേലം ചെയ്യും. ലേല തീയതിക്ക് തൊട്ടുമുന്‍പുള്ള പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലുവരെ ബന്ധപ്പെട്ട എസ്എച്ച്ഒയുടെ അനുമതിയോടു കൂടി വാഹനങ്ങള്‍ പരിശോധിക്കാം. ഫോണ്‍ : 0468 2222630.
——-
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
വെണ്ണിക്കുളം പോളിടെക്നിക് കോളജില്‍ കെമിസ്ട്രി വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലെ ഒരു താല്‍കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ 30 ന് ഉച്ചയ്ക്ക് 1.30 ന് നടക്കുന്ന കൂടികാഴ്ചയില്‍ ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ എംഎസ്‌സി ബിരുദവും നെറ്റുമാണ് യോഗ്യത. ഫോണ്‍ : 0469 2650228.































