സ്നേഹിത @ സ്‌കൂള്‍ പദ്ധതിക്ക് തുടക്കമായി
കുടുംബശ്രീ ജില്ലാമിഷന്‍ സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കിന്റെ സ്നേഹിത@സ്‌കൂള്‍ പദ്ധതി കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും മാനസിക പിന്തുണ, കൗണ്‍സിലിംഗ് സേവനം എന്നിവ ലഭ്യമാക്കുന്നതിനു പുറമെ കുട്ടികള്‍, അധ്യാപകര്‍, അനധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ക്ക് വിവിധ ബോധവല്‍ക്കരണ പരിപാടികള്‍, തുടര്‍ വിദ്യാഭ്യാസ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്നിവ ഉള്‍പ്പെടെ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. കടമ്പനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.രാധാകൃഷ്ണന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് ചെയര്‍മാന്‍ നെല്‍സണ്‍ ജോയ്സ്, വാര്‍ഡ് മെമ്പര്‍ പ്രസന്നകുമാര്‍, കടമ്പനാട് സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ ഫൗസിയ, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
———
തമിഴ്‌നാട് പോലീസ് ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്പോസല്‍ സ്‌ക്വാഡില്‍ വിമുക്തഭടന്മാരുടെ നിയമനം
തമിഴ്‌നാട് പോലീസ് ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്പോസല്‍ സ്‌ക്വാഡില്‍ വിമുക്തഭടന്മാരുടെ നിയമനം.ബിഡി ആന്‍ഡ് ഡി കോഴ്സ് പാസായിട്ടുള്ളതും സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളതുമായ വിമുക്തഭടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്തനംതിട്ട ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ഓഗസ്റ്റിന് 14 മുന്‍പ് അപേക്ഷ നല്‍കണം. ഫോണ്‍:0468-2961104.
അംഗന്‍വാടി വര്‍ക്കര്‍; അപേക്ഷ ക്ഷണിച്ചു
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ അംഗന്‍വാടി വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അഭിമുഖം ഓഗസ്റ്റ് 12,13,14 തീയതികളില്‍ പഞ്ചായത്തില്‍ നടക്കും. ഫോണ്‍ :0468-2362129.
——–
ഡ്രൈവറെ ആവശ്യമുണ്ട്
ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ഡ്രൈവര്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ 55 വയസ് അധികരിക്കാത്ത ഡ്രൈവറെ ആവശ്യമുണ്ട്. സാധുതയുളള ലൈസന്‍സ്, അനുബന്ധരേഖകള്‍, തിരിച്ചറിയല്‍കാര്‍ഡ് എന്നിവ സഹിതം ഓഗസ്റ്റ് 12 ന് രാവിലെ 11 ന് കോഴഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍ : 0468 2214639.
സ്പോട്ട് അഡ്മിഷന്‍
അടൂര്‍ ഐ.എച്ച്.ആര്‍.ഡി എന്‍ജിനീയറിംഗ് കോളജില്‍ ബി ടെക് (ലാറ്ററല്‍ എന്‍ട്രി /എന്‍ആര്‍ഐ ) കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് (ഡേറ്റ സയന്‍സ്), മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് കോഴ്സുകളില്‍ മെറിറ്റ്/ മാനേജ്മെന്റ് സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഓഗസ്റ്റ് 12 ന് രാവിലെ 11 ന് കോളജില്‍ ഹാജരാകണം. ഫോണ്‍ : 9446527757, 9809852453, 9447112179.
——-
ഖാദി റിബേറ്റ് മേള
ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ജില്ലാ ഓഫീസില്‍ സെപ്തംബര്‍ 14 വരെ ഖാദി റിബേറ്റ് മേള നടത്തുന്നു. എല്ലാത്തരം ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം റിബേറ്റ് ലഭിക്കും. ഈ ഓണത്തിന് ഒരു വീട്ടില്‍ ഒരു ഖാദി ഉല്‍പന്നം എന്നതാണ് മുദ്രാവാക്യം. ഇലന്തൂര്‍ ഖാദി ടവര്‍, ബഥേല്‍ ടവര്‍ പത്തനംതിട്ട, റവന്യൂടവര്‍ അടൂര്‍, ചേത്തോങ്കര- റാന്നി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമസൗഭാഗ്യകളില്‍ റിബേറ്റ് ലഭിക്കും. സര്‍ക്കാര്‍/ അര്‍ധ സര്‍ക്കാര്‍/പൊതുമേഖല/ബാങ്ക് ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ പലിശ രഹിത ക്രെഡിറ്റ് വ്യവസ്ഥയില്‍ ഖാദി ഉല്‍പന്നങ്ങള്‍ വാങ്ങാം. ഫോണ്‍ : 0468-2362070, ഖാദി ടവര്‍ ഇലന്തൂര്‍ -8113870484, ബഥേല്‍ ടവര്‍ പത്തനംതിട്ട- 9744259922, റവന്യൂടവര്‍ അടൂര്‍ -9061210135 , റാന്നി ചേത്തോങ്കര – 8891753481.
——–
ടെന്‍ഡര്‍ ക്ഷണിച്ചു
ജില്ലാ ലേബര്‍ ഓഫീസറുടെ കാര്യാലയത്തിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് ഡ്രൈവര്‍ അടക്കം പരമാവധി അഞ്ച് / ഏഴ് യാത്രക്കാര്‍ ഉള്‍ക്കൊള്ളുന്ന ടൊയോട്ടാ ഇന്നോവ, മഹീന്ദ്ര സൈലോ, മഹീന്ദ്ര സ്‌കോര്‍പ്പിയോ, മഹീന്ദ്ര ബൊലേറൊ, മാരുതി എക്‌സ്എല്‍ 6, മാരുതി എര്‍ട്ടിക എന്നിവയോ സമാനമായ വാഹനങ്ങളോ ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് 23. വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0468 2222234.