കോന്നി : കേരള കൗൺസിൽ ഓഫ് ചർച്ചസ് കറൻ്റ് അഫേഴ്സ് കമ്മിഷനും മാർത്തോമ്മാ യുവജന സഖ്യം, കോന്നി സെൻ്ററും സംയുക്തമായി അകറ്റാം ലഹരിയെ
ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ നടന്നു. അട്ടച്ചാക്കൽ സെന്റ് ജോർജ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന സെമിനാർ കോന്നി എം എൽ എ അഡ്വ. കെ യു ജെനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. കോന്നി സെൻറർ മാർത്തോമ്മ യുവജന സഖ്യം പ്രസിഡൻ്റ് റവ. രാജീവ് ഡാനിയേൽ മുഖ്യ സന്ദേശം നൽകി. സ്കൂൾ മാനേജർ റവ. ഫാദർ. പി. വൈ ജെസ്സൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ തിരുവനന്തപുരം കല്ലമ്പലം മൈൻഡ് റിവൈവൽ സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെൻ്റർ പ്രവർത്തകരായ രൂഫസ് ജോൺ, എബനേസർ ഷൈൻ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. കേരള കൗൺസിൽ ഓഫ് ചർച്ചസ് കറൻ്റ് അഫേഴ്സ് വൈസ് ചെയർമാൻ അനീഷ് തോമസ്, സ്കൂൾ ഹെഡ്മാസ്റ്റർ സജി നൈനാൻ, പ്രിൻസിപ്പാൾ രശ്മി ഗ്രേസ് ഈശോ, അലക്സ് ചെങ്ങറ (പി ടി എ പ്രസിഡന്റ്) എന്നിവർ പ്രസംഗിച്ചു. സ്കൂൾ പരിസരത്ത് ഫലവൃക്ഷതൈകൾ നടുകയും ചെയ്തു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1