മല്ലപ്പള്ളി: ഓൺലൈൻ തട്ടിപ്പ് മുൻ മെത്രാപ്പോലീത്ത ഗീവർഗീസ് മാർകുറിലോസിന്
15 ലക്ഷം നഷ്ടമായ കേസ് അന്വേഷണം പോലീസ് ഊർജിതമാക്കി. മലങ്കര യാക്കോബായ സുറിയാനി സഭ നിരണം ഭദ്രാസന മുൻ മെത്രാപ്പോലിത്ത ഡോ. ഗീവർഗീസ് മാർകുറിലോസിന്റെ അക്കൗണ്ടിൽ നിന്ന് 15,01,186 രൂപ
ഓൺലൈൻ മുഖാന്തരം തട്ടിച്ചതായാണ് കീഴ് വായ്പ്പൂര് പോലീസിൽ നൽകിയ പരാതി. പോലീസ് അന്വേഷണം ഡൽഹിയിലേക്ക് വ്യാപിക്കുന്നതിനും അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിന് സൈബർ സെല്ലിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഔദ്യോഗിക സ്ഥാനമൊഴിഞ്ഞ ശേഷം ആനിക്കാട് സെയ്‌ന്റ് ഗ്രിഗോറിയോസ് ദയറയിൽ താമസിക്കുന്ന കുറിലോസിനോട് സി.ബി.ഐയിൽ നിന്നെന്ന വ്യാജേന ചിലർ ഫോണിൽ ബന്ധപ്പെട്ട് മുംബെയിലെ നരേഷ് ഗോയൽ എന്ന ആൾ ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാർ കൂറിലോസിന്റെ പേരുമുണ്ടെന്ന് അറിയിച്ചു. ഇത് വ്യക്തമാക്കുന്ന ചില വ്യാജ രേഖകൾ കാട്ടുകയും ഓൺലൈൻ മാർഗം ഓഗസ്റ്റ് രണ്ടിന് ജുഡീഷ്യൽ വിചാരണ നടത്തുകയും ചെയ്തു. കേസിൽ നിന്ന് ഒഴിവാക്കണമെങ്കിൽ പിഴ അടക്കാൻ ആവശ്യപ്പെട്ടുകയായിരുന്നു. ഇതിനായി തട്ടിപ്പുസംഘo അവരുടെ സ്വകാര്യ ബാങ്ക് അക്കൗണ്ട് വിവരങ്ങളും നൽകുകയായിരുന്നു. തുടർന്ന് മുൻ മെത്രാപ്പോലീത്തയുടെ അക്കൗണ്ടിൽ നിന്ന് രണ്ട് ദിവസങ്ങളിലായി പതിനഞ്ച് ലക്ഷത്തി പതിനോരായിരത്തി ഒരുന്നൂറ്റി എൺപത്തിയാറ് രൂപ തട്ടിയെടുക്കുകയായിരുന്നു. ഇത് സംബന്ധിച്ചാണ് കീഴ്‌വായ്‌പൂര് സ്റ്റേഷൻ ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1