സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

സീറ്റ് ഒഴിവ്
മെഴുവേലി സര്‍ക്കാര്‍ വനിത ഐ.ടി.ഐ എന്‍.സി.വി.റ്റി സ്‌കീം പ്രകാരം ആരംഭിക്കുന്ന ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ (രണ്ട് വര്‍ഷം), ഫാഷന്‍ ഡിസൈന്‍ ടെക്നോളജി (ഒരുവര്‍ഷം) ട്രേഡുകളിലെ സീറ്റുകളിലേക്ക് ഒഴിവുണ്ട്. പ്രവേശനത്തിനായി അസല്‍ സര്‍ട്ടിഫിക്കറ്റ്, ടിസി, ഫീസ് എന്നിവ സഹിതം ഐ.ടി.ഐയില്‍ ഹാജരായി അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി- ഓഗസ്റ്റ് 27. ഫോണ്‍ : 0468-2259952, 9995686848, 8075525879, 9496366325.
——-
കരാട്ടെ പരിശീലനം
വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലെ 15-50 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് കരാട്ടെ പരിശീലനം നല്‍കുന്നതായി നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 27 ന് മുമ്പ് ഐസിഡിഎസ് ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0473 5265238, 9496042669.

കമ്മ്യുണിറ്റി വുമണ്‍ ഫെസിലിറ്റേറാകാം
വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തില്‍ കമ്മ്യുണിറ്റി വുമണ്‍ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. യോഗ്യത എം.എസ്.ഡബ്യു അല്ലെങ്ങില്‍ തതുല്യമായ വിമണ്‍ സ്റ്റഡീസ്, സോഷ്യോളജി എന്നീ വിഷയങ്ങളില്‍ റഗുലര്‍ ബാച്ചില്‍ പഠിച്ച് മാസ്റ്റര്‍ ബിരുദം. മുന്‍പരിചയമുള്ളവര്‍ക്കും പത്തനംതിട്ട ജില്ലക്കാര്‍ക്കും മുന്‍ഗണന. യോഗ്യതയുളളവര്‍ അസല്‍ രേഖകളുമായി ഓഗസ്റ്റ് 27 ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍: 04735265238, 9496042669.
——–
ഇ-ലേലം
ജില്ലാ പോലീസ് സായുധസേന ആസ്ഥാനത്ത് സുക്ഷിച്ചിട്ടുള്ള നാല് വാഹനങ്ങള്‍ ഓഗസ്റ്റ് 23 ന് www.mstcecommerce.com വെബ്‌സൈറ്റ് മുഖേന ഇ-ലേലം നടത്തും. ഫോണ്‍ : 04682222630, ഇ-മെയില്‍ : [email protected].

ഇ-ലേലം
അടൂര്‍ പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിട്ടുള്ള 20 വാഹനങ്ങള്‍ www.mstcecommerce.com വെബ്‌സൈറ്റ് മുഖേന ഓഗസ്റ്റ് 26 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 2.30 വരെ ഇ-ലേലം ചെയ്യും. ഫോണ്‍ : 04682222630, ഇ-മെയില്‍ : [email protected].
——–
വനിതാ ഇന്‍സ്ട്രക്ടര്‍ നിയമനം
വല്ലന സമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ വനിതാ ജിംനേഷ്യത്തിലേക്ക് വനിതാ ഇന്‍സ്ട്രക്ടറെ താത്കാലികമായി നിയമിക്കുന്നു. ഓഗസ്റ്റ് 27 ന് രാവിലെ 10 ന് പന്തളം ബ്ലോക്ക് പഞ്ചായത്തിലാണ് അഭിമുഖം. ഹെല്‍ത്ത് ക്ലബ് അല്ലെങ്കില്‍ ജിംനേഷ്യത്തില്‍ പരിശീലനം നടത്തി പരിചയംഉളളവര്‍ക്ക് പങ്കെടുക്കാം. പ്രായം 25 നും 40 നും മധ്യേ. ഫോണ്‍ : 0468 2287779.

സ്‌കോളര്‍ഷിപ് പദ്ധതിയിലേക്ക് അപേക്ഷിക്കാം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ രജിസ്ട്രേഷനുള്ള അംഗീകൃത പാരലല്‍ കോളേജുകളെ ഇ-ഗ്രാന്റ്‌സ് സൈറ്റില്‍ ഉള്‍പ്പെടുത്തുന്നതിനുളള അപേക്ഷ ക്ഷണിച്ചു. പാരലല്‍ കോളേജ് സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ഭാഗമാകാന്‍ നിശ്ചിതമാതൃകയിലുളള അപേക്ഷയും രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ബന്ധപ്പെട്ട ബ്ലോക്ക്/മുനിസിപ്പല്‍ പട്ടികജാതിവികസന ഓഫീസുകളില്‍ സമര്‍പ്പിക്കണം. അവസാന തീയതി സെപ്റ്റംബര്‍ അഞ്ച്. ഫോണ്‍ : 0468 2322712.
——–
ഐ.ടി.ഐ കോഴ്‌സുകള്‍ : അപേക്ഷ ക്ഷണിച്ചു
ചെങ്ങന്നൂര്‍ വനിതാ ഐടിഐ യില്‍ എന്‍.സി.വി.ടി അംഗീകൃത കോഴ്സുകളായ ഇലക്ട്രോണിക്സ് മെക്കാനിക്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ്, സ്റ്റെനോഗ്രാഫര്‍ ആന്റ് സെക്രട്ടറിയല്‍ അസിസ്റ്റന്റ് (ഇംഗ്ലീഷ്), ഡ്രെസ് മേക്കിംഗ് എന്നീ ട്രേഡുകളിലെ ഒഴിവുളള സീറ്റുകളിലേക്ക് ഓഫ്‌ലൈനായി അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 27 ന് മുമ്പ് സമര്‍പ്പിക്കണം. അപേക്ഷാ ഫീസ് 100 രൂപ. ഫോണ്‍ : 04792457496, 9747454553.

സീറ്റ് ഒഴിവ്
ചുട്ടിപ്പാറ സ്‌കൂള്‍ഓഫ് അപ്ലൈഡ് ലൈഫ് സയന്‍സില്‍ എം.എസ്.സി ഫിഷറി ബയോളജി ആന്‍ഡ് അക്വാകള്‍ച്ചര്‍ (എം.എസ്.സി സുവോളജിക്ക് തുല്യം) സീറ്റൊഴിവുണ്ട്. ബയോളജിക്കല്‍ സയന്‍സില്‍ ഏതെങ്കിലുമുള്ള ബിരുദമാണ് യോഗ്യത. സംവരണ വിഭാഗങ്ങള്‍ക്ക് ഫീസിളവ് ലഭിക്കും. ഫോണ്‍ : 9497816632, 9447012027.
———-
അപേക്ഷ ക്ഷണിച്ചു
പുറമറ്റം ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലെ വര്‍ക്കര്‍ /ഹെല്‍പ്പര്‍ നിയമനത്തിനായി 18നും 46നും ഇടയില്‍ പ്രായമുള്ള ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതാ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വര്‍ക്കര്‍ തസ്തികയിലെ ഉദ്യോഗാര്‍ഥികള്‍ കുറഞ്ഞത് എസ്.എസ്.എല്‍.സി പാസായിരിക്കണം. ഹെല്‍പ്പര്‍ തസ്തികയിലെ ഉദ്യോഗാര്‍ഥികള്‍ എഴുത്തും വായനയും അറിയുന്നവരായിരിക്കണം. എസ്.എസ്.എല്‍.സി പാസായവര്‍ ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കേണ്ടതില്ല. അപേക്ഷാഫോമിന്റെ മാതൃക കോയിപ്രം ശിശുവികസനപദ്ധതി ഓഫീസിലും പുറമറ്റം ഗ്രാമപഞ്ചായത്ത് ഓഫീസിലും അങ്കണവാടികളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ നേരിട്ടോ തപാല്‍മാര്‍ഗമോ ശിശുവികസന പദ്ധതി ഓഫീസര്‍, ശിശുവികസനപദ്ധതി ഓഫീസ്, പുല്ലാട്.പി.ഒ, കോയിപ്രം 689548 വിലാസത്തില്‍ ലഭ്യമാക്കണം. അവസാന തീയതി സെപ്റ്റംബര്‍ മൂന്ന്. ഫോണ്‍- 0469 2997331.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റാന്നി എം.എൽ.എ പഴകുളം മധുവിന്റെ ഓഫീസ് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം...

0
റാന്നി: റാന്നി എം.എൽ.എ പഴകുളം മധുവിന്റെ ഓഫീസ് ആഭ്യന്തര വകുപ്പ് മന്ത്രി...

സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ പ്രതിപക്ഷം പങ്കെടുക്കണമെന്നാണ് ആഗ്രഹമെന്ന് ഗതാഗതമന്ത്രി സി.പി....

0
തിരുവനന്തപുരം: കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ...

ആർഎസ്എസ് സംഘം വീടുകയറി ആക്രമിച്ചു ; വയോധിക ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്

0
പന്തളം :  ആർഎസ്എസ് സംഘം വീടുകയറി ആക്രമിച്ചു. വയോധിക ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്....

കാസർഗോഡ് മഞ്ചേശ്വരത്ത് നാലു വിദ്യാർത്ഥികളെ കാണാതായി

0
കാസർഗോഡ്: കാസർഗോഡ് മഞ്ചേശ്വരത്ത് രണ്ടു വ്യത്യസ്‌ത സംഭവങ്ങളിലായി രണ്ടു പെൺകുട്ടികൾ ഉൾപ്പെടെ...