സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

മാലിന്യമുക്തിക്കായി കൂടുതല്‍ നടപടികള്‍
ജില്ലയില്‍ നടപ്പിലാക്കുന്ന ശുചിത്വ-മാലിന്യമുക്ത പ്രോജക്ടുകളുടെ പ്രവര്‍ത്തനം കൂടതല്‍ ശക്തമാക്കാന്‍ നിര്‍ദേശം. ജില്ലാ ജോയിന്റ് ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സ്പെഷ്യല്‍ പ്രോജക്ടുകളുടെ ഏറ്റെടുപ്പ്, ഐഎച്ച്എച്ച്എല്‍ നിര്‍വഹണം, ദ്രവമാലിന്യ സംസ്‌കരണ പദ്ധതികള്‍ എന്നിവയുടെ അവലോകനവും നടത്തി. ജോയിന്റ് ഡയറക്ടര്‍ രാജേഷ് കുമാര്‍, ശുചിത്വമിഷന്‍ കോ ഓര്‍ഡിനേറ്റര്‍ നിഫി എസ് ഹക്ക്, അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ ആദര്‍ശ് പി. കുമാര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വാഹന അപകട നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം
വാഹന അപകടത്തിന് പിന്നാലെ ഉപേക്ഷിക്കപ്പെടുന്ന പരുക്കേറ്റവര്‍ക്കായി നടപ്പിലാക്കുന്ന കോമ്പന്‍സേഷന്‍ റ്റു വിക്ടിംസ് ഓഫ് ഹിറ്റ് ആന്റ് റണ്‍ മോട്ടര്‍ വെഹിക്കിള്‍സ് ആക്സിഡന്റ് സ്‌കീം പ്രകാരം അപേക്ഷക്കാന്‍ അവസരം. അപകടത്തിലാകുന്നവര്‍ റവന്യു ജില്ലയിലെ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനാണ് അപേക്ഷ നല്‍കേണ്ടത്. ജില്ലാ കല്കടര്‍ ചെയര്‍മാനായുളള ജില്ലാതല കമ്മിറ്റിയാണ് നടപടികള്‍ സ്വീകരിക്കുക. ഗുരുതര പരിക്കിന് 50000 രൂപ, മരണത്തിന് 2,00,000, 2022 മാര്‍ച്ച് 31നോ മുമ്പോ സംഭവിച്ച അപകടങ്ങളില്‍ ഗുരുതര പരുക്കിന് 12,500 രൂപ മരണത്തിന് 25,000 ക്രമത്തിലാണ് നഷ്ടപരിഹാരം. ഗോള്‍ഡന്‍ അവര്‍ സ്‌കീം പ്രകാരം ലഭിച്ച ചികിത്സയുടെ തുക നഷ്ടപരിഹാര തുകയില്‍ നിന്ന് കുറയ്ക്കും. ഫോണ്‍ – 0468 2222515.
——
വോക്-ഇന്‍-ഇന്റര്‍വ്യു
അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പിയര്‍എഡ്യുകേറ്റര്‍/സപ്പോര്‍ട്ടര്‍ തസ്തികയിലേക്ക് നവംബര്‍ നാലിന് രാവിലെ 11 ന് വോക്-ഇന്‍-ഇന്റര്‍വ്യു നടത്തുന്നു. യോഗ്യത : പ്ലസ്ടു, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഹെപ്പറ്റൈറ്റിസ് ബി രോഗം ബാധിച്ചവരും അത്തരം രോഗികള്‍ക്ക് പരിശീലനം നല്‍കാന്‍ പ്രാപ്തരായവരുമായര്‍. അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം സൂപ്രണ്ട് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 04734 223236.

ലാബ് ടെക്നീഷ്യന്‍ നിയമനം
ഏഴംകുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. നവംബര്‍ ആറിന് ഉച്ചയ്ക്ക് രണ്ടിനാണ് അഭിമുഖം. അവസാന തീയതി നവംബര്‍ ആറ്. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍ : 04734 243700.
——-
ക്വട്ടേഷന്‍
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മണ്ണ് സംരക്ഷണ ഓഫീസ് മുഖേന നടപ്പാക്കുന്ന ഒന്‍പത് പദ്ധതികള്‍ക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു. വെബ് സൈറ്റ് : www.etenders.kerala.gov.in ഫോണ്‍: 0468 2224070.

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പത്രപ്രവര്‍ത്തക-പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ വാങ്ങുന്നവര്‍ 2024 നവംബര്‍ 30 നകം ലൈഫ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്ന് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. നവംബറിലെ തീയതിയിലുള്ള ‘ജീവന്‍ പ്രമാണി’ന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് അല്ലെങ്കില്‍ ഗസറ്റഡ് ഓഫീസര്‍ നവംബറിലെ തീയതിയില്‍ സാക്ഷ്യപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റ് ആണ് വകുപ്പില്‍ നല്‍കേണ്ടത്. നേരിട്ടോ ദൂതന്‍ മുഖേനയോ നല്‍കാം. ജില്ലയില്‍ ഉള്ളവര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലാണ് ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്. ദൂതന്‍മുഖേന നല്‍കുന്ന പെന്‍ഷണര്‍മാര്‍ സ്വന്തം ഫോട്ടോ പതിച്ച സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് കൂടി നല്‍കണം. ലൈഫ് സര്‍ട്ടിഫിക്കറ്റ് മാതൃക വകുപ്പിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്. വിശദവിവരത്തിന് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. സംശയനിവാരണത്തിന് -0481 2561030.

ടെന്‍ഡര്‍
തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് ഓര്‍ത്തോ ഇംപ്ലാന്റുകള്‍, സര്‍ജിക്കല്‍സ്, കണ്‍സ്യൂമബിള്‍സ്, സ്ട്രച്ചറുകള്‍, അക്സസറീസ് എന്നിവ വിതരണം നടത്തുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 28. ഫോണ്‍ : 0469 2602494.
——
അനധികൃത ബോര്‍ഡുകള്‍ സ്ഥാപിച്ചാല്‍ കേസെടുക്കും
തോട്ടപ്പുഴശ്ശേരി പഞ്ചായത്തില്‍ അനധികൃതമായി സ്ഥാപിച്ചിരുന്ന ബോര്‍ഡുകള്‍ നീക്കം ചെയ്തു. ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍ക്ക് പിഴ ചുമത്തും. അനുമതികൂടാതെ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കുമെന്നും സെക്രട്ടറി അറിയിച്ചു.

താത്കാലിക നിയമനം
ചാത്തങ്കേരി സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ സായാഹ്ന ഒ.പി യില്‍ ഡോക്ടറെ താല്‍കാലികമായി നിയമിക്കുന്നു. യോഗ്യത : എംബിബിഎസ്, ടിസിഎംസി രജിസ്ട്രേഷന്‍. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നവംബര്‍ അഞ്ചിന് ഉച്ചയ്ക്ക് രണ്ടിനാണ് കൂടികാഴ്ച. ഫോണ്‍ : 0469 2732655.
——-
ക്വട്ടേഷന്‍
പ്രമാടം ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുളള കടമുറികളില്‍ വ്യാപാരം/ഓഫീസ് നടത്തുന്നതിനുളള അവകാശം ഒക്ടോബര്‍ 30 ന് രാവിലെ 11 ന് പ്രമാടം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ലേലം/ക്വട്ടേഷന്‍ ചെയ്തുനല്‍കും. അവസാന തീയതി നാളെ (29). ഫോണ്‍ : 0468 2242215, 2240175.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുന്നന്താനം ഗ്രാമപഞ്ചായത്തില്‍ യോഗ ദിനാചരണം നടന്നു

0
കുന്നന്താനം: കുന്നന്താനം ഗ്രാമ പഞ്ചായത്ത് ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ യോഗ ഗ്രാമം...

എന്റെ പുസ്തകം, എന്റെ കുറിപ്പ്, എന്റെ എഴുത്ത് പെട്ടിക്ക് – പദ്ധതിക്ക് മങ്ങാരം ഗവ.യു.പി...

0
പന്തളം:  വിദ്യാർത്ഥികളിൽ വായനശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ലെെബ്രറി കൗൺസിൽ പൊതു...

പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന്‌ കേന്ദ്ര...

0
തിരുവനന്തപുരം : പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍...

പത്തനംതിട്ട മല്ലപ്പള്ളി ഏരിയ കമ്മിറ്റി അംഗം എസ്.വി സുബിനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി

0
പത്തനംതിട്ട: തെരഞ്ഞെടുപ്പ് തോൽവിയിൽ നടപടി തുടങ്ങി സിപിഎം. പത്തനംതിട്ട മല്ലപ്പള്ളി ഏരിയ...