റാന്നിയില്‍ വനംവകുപ്പ് മന്ത്രി പങ്കെടുത്തു നടത്തിയ സൗരോര്‍ജ വേലിയുടെ നിര്‍മ്മാണോദ്ഘാടനം എല്‍.ഡി.എഫിലെ വിവിധ സംഘടനകള്‍ ബഹിഷ്ക്കരിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: റാന്നിയില്‍ വനംവകുപ്പ് മന്ത്രി പങ്കെടുത്തു നടത്തിയ സൗരോര്‍ജ വേലിയുടെ നിര്‍മ്മാണോദ്ഘാടനം എല്‍.ഡി.എഫിലെ വിവിധ സംഘടനകള്‍ ബഹിഷ്ക്കരിച്ചു. രാഷ്ട്രീയപാര്‍ട്ടികള്‍ ബഹിഷ്ക്കരിക്കുകയും ക്ഷണിച്ച നേതാക്കള്‍ എത്താതിരിക്കുകയും ചെയ്തതോടെ പരിപാടി പൂര്‍ണ്ണമായും ഉദ്യോഗസ്ഥമേളയായി മാറി. പ്രോട്ടോകോള്‍ പാലിക്കാതെയും കൂടിയാലോചന ഇല്ലാതെയും പരിപാടി നടത്തിയതില്‍ സി.പി.ഐ മണ്ഡലം സെക്രട്ടറിയും എല്‍.ഡി.എഫ് കണ്‍വീനറുമായ ജോജോ കോവൂര്‍ നേരത്തെ പരസ്യമായി പ്രതിഷേധം അറിയിച്ചിരുന്നു. കൂടാതെ എല്‍.ഡി.എഫ് ഘടക കക്ഷികളായ പാപ്പച്ചന്‍ കൊച്ചുമേപ്രത്ത്, ജനാതാദള്‍ (എസ്), മാത്യു ദാനിയേല്‍ കേരള കോണ്‍ഗ്രസ്(ബി) തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പരിപാടി ബഹിഷ്ക്കരിച്ചു.

മന്ത്രി പങ്കെടുക്കുന്ന പരിപാടി ഉദ്യോഗസ്ഥ മേളയാക്കി മാറ്റിയെന്നാണ് പ്രധാന ആരോപണം. നോട്ടീസില്‍ പേരുകള്‍ ഉള്‍പ്പെടുത്തിയത് പ്രോട്ടോകോള്‍ തെറ്റിച്ചാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ പേര് കഴിഞ്ഞ് ഉദ്യോഗസ്ഥരാണ് നോട്ടീസില്‍ നിറയെ. അതിനു ശേഷമാണ് ജനപ്രതിനിധികളായ ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്‍റും പഞ്ചായത്തു പ്രസിഡന്‍റുമാരും വന്നിരിക്കുന്നത്. രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ക്കും വേണ്ടത്ര പരിഗണന കൊടുത്തിട്ടില്ല. നോട്ടീസില്‍ വനംവകുപ്പിന്‍റെയും പോലീസിന്‍റെയും ഉന്നത ഉദ്യോഗസ്ഥരാണ് ആദ്യ സ്ഥാനക്കാര്‍. മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടികളില്‍ നിയമസഭയില്‍ പ്രാതിനിത്യമുള്ള രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളേയും ക്ഷണിക്കാറുള്ളതാണ്. എന്നാല്‍ എല്‍.ഡി.എഫ് മുന്നണിയിലെ അംഗങ്ങളെ പോലും പരിപാടിയില്‍ പങ്കെടുപ്പിച്ചില്ല.

എല്‍.ഡി.എഫ് എന്ന നിലയില്‍ പരിപാടിയെ പറ്റി കൂടിയാലോചന നടത്തിയില്ലെന്നും സംഘാടക സമതി കൂടിയില്ലെന്നും ഇവര്‍ പറഞ്ഞു. തെറ്റായ നോട്ടീസ് കീഴ് വഴക്കം തെറ്റിച്ച് പുറത്തിറക്കിയത് വഴി വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ദുഷ്പ്രമാണിത്തമാണ് പുറത്തു വന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. ജനാധിപത്യ സംവിധാനത്തില്‍ നിലവിലുള്ള പ്രോട്ടോകോള്‍ സംവിധാനം അംഗീകരിക്കാത്ത വനംവകുപ്പ് അധികൃതരുടെ പേരില്‍ നടപടി എടുക്കണമെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ ജോജോ കോവൂര്‍ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥര്‍ അവഗണന കാട്ടിയ സംഭവത്തില്‍ ജില്ലാ എല്‍.ഡി.എഫ് കമ്മറ്റിക്ക് പരാതി നല്‍കിയതായും അദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...