സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

നഴ്സിംഗ് അസിസ്റ്റന്റ് കോഴ്സിന് അപേക്ഷിക്കാം
സഹകരണ വകുപ്പിന്റെ കീഴിലുളള സ്‌കില്‍ ആന്റ് നോളഡ്ജ് ഡവലപ്മെന്റ് സെന്റര്‍ (എസ് കെഡിസി) ല്‍ എസ് എസ് എല്‍ സി /പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ആറുമാസം ദൈര്‍ഘ്യമുള്ള ജനല്‍ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്സിംഗ് അസിസ്റ്റന്റ്) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 09496244701.
——
ഗ്രോത്ത് പള്‍സ് പരിശീലനം
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് (കീഡ്) അഞ്ച് ദിവസത്തെ ഗ്രോത്ത് പള്‍സ് പരിശീലനം സംഘടിപ്പിക്കുന്നു. നവംബര്‍ 19 മുതല്‍ 23 വരെ കളമശേരി ക്യാമ്പസിലാണ് പരിശീലനം. ഫോണ്‍: 0484 2532890/2550322/9188922785.

വര്‍ണ്ണാഭമായ ശിശുദിനറാലിയും പൊതുസമ്മേളനവും
പത്തനംതിട്ടയില്‍ നടന്നു
ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ ശിശുദിനറാലിയും പൊതുസമ്മേളനവും നടന്നു. രാവിലെ എട്ടിന് കലക്ടറേറ്റ് അങ്കണത്തില്‍ എ.എസ്.പി ആര്‍. ബിനു പതാക ഉയര്‍ത്തി. കലക്ടറേറ്റ് അങ്കണത്തില്‍ നിന്നാരംഭിച്ച ശിശുദിനറാലി ജില്ല പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന്‍ ഫ്ളാഗ് ഓഫ് ചെയ്തു. ശിശുദിനറാലി സെന്‍ട്രല്‍ ജംഗ്ഷന്‍ വഴി പത്തനംതിട്ട മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സമാപിച്ചു. പൊതുസമ്മേളനത്തില്‍ കുട്ടികളുടെ പ്രസിഡന്റ് ലാവണ്യ അജീഷ് ( കോഴഞ്ചേരി സെന്റ് തോമസ് ഗേള്‍സ് ഹൈസ്‌കൂള്‍) അധ്യക്ഷത വഹിച്ചു. കുട്ടികളുടെ പ്രധാനമന്ത്രി ജെ.നിയതി ( തോട്ടുവ ഗവ. എല്‍.പി.എസ് ) പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സ്പീക്കര്‍ ലാവണ്യ എസ്. ലിനേഷ് ( കോന്നി ഗവ. ഹൈസ്‌ക്കൂള്‍ )മുഖ്യപ്രഭാഷണം നടത്തി. ജില്ല കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ ് ശിശുദിന സന്ദേശം നടത്തി. ശിശുക്ഷേമ സമിതി ജില്ല വൈസ് പ്രസിഡന്റ് ആര്‍.അജിത് കുമാര്‍ ശിശുദിന സ്റ്റാമ്പ് പ്രകാശനം ചെയ്തു. പ്രിന്‍സിപ്പല്‍ ജിജി മാത്യൂ സ്‌കറിയ, ഹെഡ്മിസ്ട്രസ് എം.ആര്‍ അജി എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. സെക്രട്ടറി ജി. ജി. പൊന്നമ്മ , ജില്ല ജോയിന്റ് സെക്രട്ടറി സലിം പി ചാക്കോ , ട്രഷറാര്‍ ദീപു ഏ.ജി, എസ്. മീരാ സാഹിബ് , റെജി കെ.ജി , ദക്ഷ റ്റി ദീപു ( അട്ടച്ചാക്കല്‍ ഗവ.എല്‍. പി.എസ് ) സ്വാഗതവും ആദികേശ് വിഷ്ണു (കാരംവേലി ഗവ. എല്‍.പി. എസ് ) നന്ദിയും പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു

0
ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം...

ബെം​ഗളൂരുവിൽ വീടിന് പുറത്ത് റോഡിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് ഫീസ് ഈടാക്കും

0
ബെം​ഗളൂരു: ബെംഗളൂരു ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക്...

സ്കൂളുകളിലെ അധ്യാപകർക്കും ആയമാർക്കും ‘തുല്യ ജോലിക്ക് തുല്യ വേതന തത്വം’ ; ഹർജിയിൽ കേരളത്തിന്റെ...

0
ന്യൂഡൽഹി: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളോട് ചേർന്ന് പിടിഎകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറി...

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ്...

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത്...