സ്‌കോളര്‍ഷിപ്പ്
കേരള മോട്ടര്‍ തൊഴിലാളി ക്ഷേമപദ്ധതിയില്‍ 2024 മാര്‍ച്ച് 31 വരെ അംഗത്വം എടുത്തിട്ടുള്ള തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് മുതല്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് വരെ പഠിക്കുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കാം. എട്ട്, ഒമ്പത്,10 ക്ലാസുകള്‍ ഒഴികെ മറ്റ് ഉയര്‍ന്ന ക്ലാസുകളിലേക്ക് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നതിന് യോഗ്യത പരീക്ഷയ്ക്ക് കുറഞ്ഞത് 50ശതമാനം മാര്‍ക്കോ തത്തുല്യ ഗ്രേഡോ കരസ്ഥമാക്കിയിരിക്കണം. പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന കുട്ടികള്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള യോഗ്യത പരീക്ഷയുടെ അടിസ്ഥാനത്തില്‍ മെറിറ്റ് ക്വോട്ടയില്‍ പ്രവേശനം നേടിയിരിക്കണം. അപേക്ഷ ഫോം ജില്ലാ ഓഫീസിലും www.kmtwwfb.org വെബ്‌സൈറ്റിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ അനുബന്ധ രേഖകള്‍ സഹിതം ഡിസംബര്‍15-നകം ജില്ലാ ഓഫീസില്‍ എത്തിക്കണം. ഫോണ്‍ : 04682-320158.
ജേണലിസം കോഴ്‌സ്
കെല്‍ട്രോണില്‍ മാധ്യമകോഴ്‌സുകളുടെ പുതിയ ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.പ്ലസ്ടു യോഗ്യതയോ ബിരുദമുള്ളവര്‍ക്കോ ഡിസംബര്‍ ഏഴുവരെ അപേക്ഷിക്കാം.പ്രായപരിധിഇല്ല. ഇന്റേണ്‍ഷിപ്പ്, പ്ലേസ്‌മെന്റ് സപ്പോര്‍ട്ട് എന്നിവ ലഭിക്കും. പത്രപ്രവര്‍ത്തനം, ടെലിവിഷന്‍ജേണലിസം, ഓണ്‍ലൈന്‍ ജേണലിസം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത മാധ്യമപ്രവര്‍ത്തനം, വാര്‍ത്താ അവതരണം, ആങ്കറിങ്ങ്, പി.ആര്‍, അഡ്വെര്‍ടൈസിങ്, വീഡിയോഗ്രാഫി,വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയിലാണ് പരിശീലനം. തിരുവനന്തപുരം,കോഴിക്കോട് ജില്ലകളിലെ കേന്ദ്രങ്ങളിലാണ് ക്ലാസുകള്‍. ഫോണ്‍: 9544958182, കോഴിക്കോട് : 0495 2301772, തിരുവനന്തപുരം: 0471 2325154.
ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്
കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാന്‍സ്ഡ് കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് വിജയവും രണ്ടുവര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ പന്ത്രണ്ടാം ക്ലാസ് വിജയമോ ആണ് യോഗ്യത. കോഴ്സ് ആറുമാസം. ഫോണ്‍ : 9495999688 / 7736925907 , വെബ്‌സൈറ്റ് : www.asapkerala.gov.in
——
ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്‍
കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഇലക്ട്രിക്ക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്‍ കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സ് വിജയകരമായി പൂര്‍ത്തിയക്കുന്നവര്‍ക്ക് 100 ശതമാനം പ്ലേസ്‌മെന്റ് ഉണ്ടാകും. ഫോണ്‍ :9495999688 / 7736925907.
ചുരുക്കപട്ടിക
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ യുപി സ്്കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (കാറ്റഗറി നമ്പര്‍ 707/2023) തസ്തികയുടെ ചുരുക്കപട്ടിക നിലവില്‍ വന്നതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
——–
അവലോകന യോഗം നാളെ (4)
കരുതലും കൈത്താങ്ങും അദാലത്ത് സംബന്ധിച്ച അവലോകന യോഗം ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ നാളെ (04) ഉച്ചയ്ക്ക് 2.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
നേഴ്‌സ് നിയമനം
ചിറ്റാര്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തിലേക്ക് നേഴ്‌സ് തസ്തികയിലേക്ക് താല്‍കാലിക നിയമനം നടത്തുന്നു. സര്‍ക്കാര്‍ അംഗീകൃത ബിഎസ്‌സി നഴ്‌സിംഗ്/ജനറല്‍ നഴ്‌സിംഗ് കോഴ്‌സ്, കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. നഴ്‌സിംഗ് പ്രവൃത്തി പരിചയവുമുളളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 45 വയസ്. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ ഡിസംബര്‍ 10 ന് അകം ചിറ്റാര്‍ സമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കണം. ഫോണ്‍ : 04735 256577.
——-
ഊര്‍ജ്ജിത നികുതി പിരിവ് ഡിസംബര്‍ 9 മുതല്‍
ഓമല്ലൂര്‍ പഞ്ചായത്തിന്റെ കെട്ടിടനികുതി (വസ്തു നികുതി) ഡിസംബര്‍ ഒമ്പത് മുതല്‍ 26 വരെ വിവിധ കളക്ഷന്‍ സെന്ററുകളില്‍ രാവിലെ 10.30 മുതല്‍ വൈകിട്ട് മൂന്നുവരെ സ്വീകരിക്കും. wwwtax.lsgkerala.gov.in എന്ന് വെബ് സൈറ്റ് വഴി കെട്ടിടനികുതി ഓണ്‍ലൈനായും സമര്‍പ്പിക്കാം.
വാര്‍ഡ്, വാര്‍ഡിന്റെ പേര്, തീയതി, കളക്ഷന്‍ സ്വീകരിക്കുന്ന സ്ഥലം എന്ന ക്രമത്തില്‍ ചുവടെ.
വാര്‍ഡ് ഒന്ന്, ചീക്കനാല്‍, ഡിസംബര്‍ 9, ചീക്കനാല്‍ അങ്കണവാടി.
രണ്ട്, ഐമാലി വെസ്റ്റ്, 10, ഐമാലി എന്‍എസ്എസ് കരയോഗ ജംഗ്ഷന്‍.
മൂന്ന്, ഐമാലി ഈസ്റ്റ്, 11, കാം സിസ്റ്റംസ് അമ്പല ജംഗ്ഷന്‍.
നാല്്, പറയനാലി, 12, ഹോമിയോ ആശുപത്രി.
അഞ്ച്, മണ്ണാറമല, 13, സെന്റ് തോമസ് മലങ്കര കത്തോലിക്ക പളളി ഓഡിറ്റോറിയം.
ആറ്, പുത്തന്‍പീടിക, 16, ഷട്ടര്‍ ജംഗ്ഷന്‍ പുത്തന്‍പീടിക.
ഏഴ്, പൈവളളി, 17, മങ്ങാട്ട് സ്റ്റോഴ്‌സ് പൈവളളി.
എട്ട്, വാഴമുട്ടം നോര്‍ത്ത്, 18, മാളിയേക്കല്‍പടി ശശികുമാറിന്റെ വീടിന് സമീപം.
ഒമ്പത്, വാഴമുട്ടം, 21, 26, വാഴമുട്ടം യുപി സ്‌കൂള്‍, വാഴമുട്ടം സൊസൈറ്റി.
10, മുളളനിക്കാട്, 19, പളളി ഓഡിറ്റോറിയം, മുളളനിക്കാട്.
11,പന്ന്യാലി, 20, ഹെല്‍ത്ത് സെന്റര്‍, പന്ന്യാലി.
12, ആറ്റരികം, 21, പഞ്ചായത്ത് ഓഫീസ്.
13, ഓമല്ലൂര്‍ ടൗണ്‍ 21, പഞ്ചായത്ത് ഓഫീസ്.
14, മഞ്ഞിനിക്കര 23, മഞ്ഞിനിക്കര എല്‍പി സ്‌കൂള്‍.
ടെന്‍ഡര്‍
ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ഔദ്യോഗിക ആവശ്യത്തിലേക്ക് ഒരു വര്‍ഷത്തേക്ക് ടാക്‌സി പെര്‍മിറ്റുള്ള വാഹനം (ജീപ്പ് /കാര്‍ )വാടകയ്ക്ക് നല്‍കുന്നതിന് വ്യക്തികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ആറന്മുള, മിനി സിവില്‍ സ്റ്റേഷന്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസില്‍ ഡിസംബര്‍ 10 വരെ സ്വീകരിക്കും. ഫോണ്‍ 0468-2319998, 8281954196.
——-
സ്‌പെഷ്യല്‍ റിവാര്‍ഡിന് അപേക്ഷിക്കാം
കേരള മോട്ടര്‍ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് സംസ്ഥാന-ദേശീയ തലത്തില്‍ കലാകായിക അക്കാദമിക് രംഗത്തെ മികവിന് സ്‌പെഷ്യല്‍ റിവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ 15. ഫോണ്‍ : 0468 2320158.