Sunday, December 22, 2024 9:26 am

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ക്രിസ്മസ് ഫെയര്‍ 21 മുതല്‍
സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ (സപ്ലൈകോ) ജില്ലയില്‍ ക്രിസ്മസ് ഫെയര്‍ ഒരുക്കുന്നു. റോസ് മൗണ്ട് ഓഡിറ്റോറിയത്തില്‍ ഡിസംബര്‍ 21 മുതല്‍ 30 വരെയാണ് ഫെയര്‍. 21 ന് വൈകിട്ട് അഞ്ചിന് ആരോഗ്യവനിത ശിശുക്ഷേമ സാമൂഹ്യനീതി വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. നഗരസഭ അധ്യക്ഷന്‍ അഡ്വ. റ്റി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി ആദ്യ വില്‍പ്പന നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പാലിയെറ്റീവ് നേഴ്സ്
കൊറ്റനാട് ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിനായി നേഴ്സുമാരുടെ പട്ടിക തയാറാക്കുന്നതിനായി അഭിമുഖം നടത്തുന്നു. എസ്എസ്എല്‍സി +ജിഎന്‍എം+ ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് നഴ്സിംഗ് (സര്‍ക്കാര്‍ അംഗീകരിച്ചത്) യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്. പരമാവധി വേതനം 22290. വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 21 ന് രാവിലെ 10.30 നു അടൂര്‍ റവന്യൂ ടവര്‍ ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ എത്തണം. ഫോണ്‍ -04734 226063.

നഴ്സിംഗ് അസിസ്റ്റന്റ്
സഹകരണ വകുപ്പിന്റെ സ്‌കില്‍ ആന്റ് നോളഡ്ജ് ഡവലപ്മെന്റ് സെന്ററില്‍ എസ്എസ്എല്‍സി/പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് കേരളാ നോളഡ്ജ് ഇക്കണോമി മിഷന്റെ അംഗീകാരത്തോടെ ആറുമാസം ദൈര്‍ഘ്യമുള്ള ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്സിംഗ് അസിസ്റ്റന്റ്) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം മുട്ടത്തറ കോളജ് ഓഫ് എഞ്ചിനീയറിംഗ്, ആറന്മുള എഞ്ചിനീയറിംഗ് കോളജ് എന്നിവയാണ് നോഡല്‍ കേന്ദ്രങ്ങള്‍. ഫോണ്‍ : 9496244701, 8005768454.

വനമിത്ര അവാര്‍ഡ്
ജൈവവൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വനം വന്യജീവി വകുപ്പ് നല്‍കുന്ന വനമിത്ര പുരസ്‌കാരത്തിന് വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, കര്‍ഷകര്‍ എന്നിവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ലഘുവിവരണവും ഫോട്ടോയും അടങ്ങിയ അപേക്ഷ എലിയറയ്ക്കല്‍ സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റിന് ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം.. ഒരിക്കല്‍ പുരസ്‌കാരം ലഭിച്ചവര്‍ അടുത്ത അഞ്ചുവര്‍ഷത്തേക്ക് അപേക്ഷിക്കരുത്. ഫോണ്‍ : 8547603707,8547603708, 0468-2243452. വെബ്‌സൈറ്റ് : https://forest.kerala.gov.in/

ടെന്‍ഡര്‍
പറക്കോട് അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസ് പരിധിയില്‍ 109 അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി 2025 ജനുവരി ആറ്. ഫോണ്‍ : 04734 216444.
——
റാങ്ക് പട്ടിക
കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വീസില്‍ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്/ബില്‍ കലക്ടര്‍ (നേരിട്ടുളള നിയമനം-കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വീസിലെ താഴ്ന്ന ശമ്പളനിരക്കില്‍ ജോലിചെയ്യുന്ന ജീവനക്കാരില്‍ നിന്ന് മാത്രം) (കാറ്റഗറി നമ്പര്‍ : 563/2021) തസ്തികയുടെ റാങ്ക് പട്ടിക നിലവില്‍ വന്നതായി ജില്ലാ പിഎസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

ഓംബുഡ്സ്മാന്‍ സിറ്റിംഗ്
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഡിസംബര്‍ 21 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസ് ആന്റ് പി.എം.എ.വൈ ഓംബുഡ്സ്മാന്‍ സിറ്റിംഗ് നടത്തും. തൊഴിലുറപ്പ് പദ്ധതി, പ്രധാന്‍ മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) എന്നീ പദ്ധതികളുടെ പരാതികള്‍ സ്വീകരിക്കുമെന്ന് ഓംബുഡ്സ്മാന്‍ സി. രാധാകൃഷ്ണകുറുപ്പ് അറിയിച്ചു. ഫോണ്‍ : 9447556949.
—–
ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്‍ കോഴ്സ്
ജില്ല പട്ടികജാതി വികസന വകുപ്പിന്റെ സഹകരണത്തോടെ അസാപ് കേരള നടത്തുന്ന ആറു മാസം ദൈര്‍ഘ്യമുള്ള ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്‍ കോഴ്സിലേക്ക് പട്ടികജാതി വിഭാഗത്തില്‍പെട്ട പുരുഷ•ാര്‍ക്ക് അപേക്ഷിക്കാം. യോഗ്യത: പതിനൊന്നാം ക്ലാസ് വിജയം/ഐടിഐ/പത്താം ക്ലാസ് + സമാന മേഖലയിലെ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തിപരിചയം. 15 സീറ്റുകള്‍ മാത്രം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജില്ലാ പട്ടികജാതി വികസന വകുപ്പിന്റെ 100 ശതമാനം സ്‌കോളര്‍ഷിപ്പ് ലഭിക്കും. ഫോണ്‍ :9495999688

ട്രെയിനര്‍, സ്‌കില്‍ അസിസ്റ്റന്റ്; അപേക്ഷ ക്ഷണിച്ചു
സമഗ്രശിക്ഷാ കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ പ്രവര്‍ത്തനംആരംഭിക്കുന്ന സ്‌കില്‍ഡെവലപ്പമെന്റ് സെന്ററുകളിലേക്ക് ട്രെയിനര്‍, സ്‌കില്‍ അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 31 – ന് വൈകിട്ട് നാലിന് മുമ്പ് സമഗ്രശിക്ഷാ കേരളം പത്തനംതിട്ട ജില്ലാ പ്രൊജക്ട് കോ ഓര്‍ഡിനേറ്ററുടെ തിരുവല്ലയിലുള്ള കാര്യാലയത്തില്‍ രജിസ്റ്റേഡ് തപാല്‍ മുഖേനയോ നേരിട്ടോ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷ സമര്‍പ്പി ക്കണം. വെബ്സൈറ്റ് : https://ssakerala.in ഫോണ്‍: 0469-2600167.വിലാസം: ജില്ലാ പ്രൊജക്റ്റ് കോഓര്‍ഡിനേറ്റര്‍, സമഗ്രശിക്ഷാ കേരള പത്തനംതിട്ട, സര്‍ക്കാര്‍ മോഡല്‍ ഹൈസ്‌കൂള്‍ കോമ്പൗണ്ട്, തിരുവല്ല 689 101.
—–
ടെന്‍ഡര്‍
റാന്നി എംസിസിഎം താലൂക്ക് ആശുപത്രിയില്‍ കാസ്പ്/ ജെഎസ്എസ്‌കെ/ആര്‍ബിഎസ്‌കെ/എകെ/മെഡിസെപ്പ് / ട്രൈബല്‍ പദ്ധതികളില്‍പെട്ട രോഗികള്‍ക്ക് അള്‍ട്രാ സൗണ്ട് സ്‌കാനിംങ് ക്യാഷ്‌ലെസ് സ്‌കീമില്‍ സേവനം ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ 28. ഫോണ്‍ : 04735 227274, 9188522990.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് : പൊതുഭരണ വകുപ്പിലെ ആറു ജീവനക്കാര്‍ക്ക് നോട്ടീസ്

0
തിരുവനന്തപുരം: അനധികൃതമായി ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയ സംഭവത്തില്‍ പൊതുഭരണ വകുപ്പിലെ ആറു...

ജര്‍മനിയില്‍ ക്രിസ്മസ് ചന്തയിലേക്ക് കാര്‍ ഇടിച്ചുകയറ്റിയ സംഭവം : പരുക്കേറ്റവരില്‍ 7 ഇന്ത്യക്കാർ

0
ബര്‍ലിന്‍: ജര്‍മനിയില്‍ ക്രിസ്മസ് ചന്തയിലേക്ക് കാര്‍ ഇടിച്ചുകയറ്റിയുണ്ടായ അപകടത്തില്‍ പരുക്കേറ്റവരില്‍ 7...

എം ടി വാസുദേവൻനായരുടെ ആരോ​ഗ്യ സ്ഥിതിയിൽ മാറ്റമില്ല

0
കോഴിക്കോട് : കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സാഹിത്യകാരൻ എം.ടി.വാസുദേവൻ...

ഇന്ത്യയിലെ ആദ്യത്തെ ‘ഡോം സിറ്റി’ മഹകുംഭില്‍ നിര്‍മിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

0
ദില്ലി : ഇന്ത്യയിലെ ആദ്യത്തെ ‘ഡോം സിറ്റി’ മഹകുംഭില്‍ നിര്‍മിക്കാന്‍ ഉത്തര്‍പ്രദേശ്...