Wednesday, July 2, 2025 6:33 am

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ഡീലിമിറ്റേഷന്‍ കമ്മിഷന്‍ പബ്ലിക് ഹിയറിംഗ് ജനുവരി 16 ന്
ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കരട് വാര്‍ഡ്/നിയോജക മണ്ഡല വിഭജന നിര്‍ദേശങ്ങളിന്‍മേലുള്ള ആക്ഷേപങ്ങളും അഭിപ്രായങ്ങളും തീര്‍പ്പാക്കാന്‍ ഡീലിമിറ്റേഷന്‍ കമ്മിഷന്‍ പബ്ലിക് ഹിയറിംഗ് ജനുവരി 16 ന് പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടത്തും. തദേശ സ്ഥാപനങ്ങള്‍, പരാതികളുടെ എണ്ണം, സമയം എന്ന ക്രമത്തില്‍
മല്ലപ്പള്ളി, പുളിക്കീഴ്, കോയിപ്പുറം ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകളും തിരുവല്ല മുനിസിപ്പാലിറ്റിയും- 108- രാവിലെ ഒമ്പത് മുതല്‍
ഇലന്തൂര്‍, റാന്നി, പന്തളം ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകളും അടൂര്‍, പന്തളം മുനിസിപ്പാലിറ്റികളും- 207- രാവിലെ 11 മുതല്‍
കോന്നി, പറക്കോട് ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകളും പത്തനംതിട്ട മുനിസിപ്പാലിറ്റിയും- 231- ഉച്ചയ്ക്ക് 2.30 മുതല്‍

കാര്‍ഷിക യന്ത്രവല്‍ക്കരണ പദ്ധതി: ഓണ്‍ലൈന്‍ അപേക്ഷ ജനുവരി 15 മുതല്‍
കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതിക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ http://agrimachinery.nic.in/index പോര്‍ട്ടലില്‍ ജനുവരി 15 മുതല്‍ സ്വീകരിക്കും. കാര്‍ഷിക മേഖലയില്‍ ചെലവ് കുറഞ്ഞ രീതിയില്‍ യന്ത്രവല്‍ക്കരണം പ്രോല്‍സാഹിപ്പിക്കാനുള്ള പദ്ധതിയാണ്. കാര്‍ഷിക ഉപകരണങ്ങള്‍ക്ക് 40 മുതല്‍ 60 ശതമാനം വരെ സബ്‌സിഡി നല്‍കും. വിവരങ്ങള്‍ക്ക് പന്തളം കടയ്ക്കാടുള്ള കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറെയോ സ്ഥലത്തെ കൃഷിഭവനുമായോ ബന്ധപ്പെടണം. ഫോണ്‍: 04734 294949, 8593041723, 6235133077, 7510250619.

ഇന്‍കുബേഷന്‍ സെന്റിലേക്ക് അപേക്ഷ ക്ഷണിച്ചു
വ്യവസായ വാണിജ്യവകുപ്പിന്റെ സംരഭകത്വ വികസന സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റിന്റെ (കെ.ഐ.ഇ.ഡി) അങ്കമാലിയില്‍ ആരംഭിക്കുന്ന ഇന്‍കുബേഷന്‍ സെന്ററിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രാരംഭഘട്ടത്തിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എംഎസ്എംഇ കള്‍ക്കും അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മെന്റര്‍ഷിപ്പ്, നെറ്റ്‌വര്‍ക്കിങ്ങ് അവസരങ്ങള്‍, മീറ്റിങ്ങ് ഹാള്‍, വര്‍ക്ക്‌ഷോപ്പുകള്‍, കോണ്‍ഫറന്‍സ് ഹാള്‍ ലഭിക്കും. www.kied.info/incubation/ ല്‍ ജനുവരി 31 ന് മുമ്പ് അപേക്ഷിക്കണം. ഫോണ്‍: 0484 2532890, 2550322, 9446047013, 7994903058

സര്‍ട്ടിഫിക്കറ്റ്/ ഡിപ്ലോമ ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി പ്രോഗ്രാം തീയതി നീട്ടി
സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴിലെ എസ്.ആര്‍.സി. കമ്മ്യൂണിറ്റി കൊളജ് സര്‍ട്ടിഫിക്കറ്റ്/ ഡിപ്ലോമ ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി പ്രോഗ്രാമിന്റെ ഓണ്‍ലൈന്‍ അപേക്ഷ ജനുവരി 31 വരെ നീട്ടി. സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ആറു മാസവും ഡിപ്ലോമ പ്രോഗ്രാമിന് ഒരു വര്‍ഷവുമാണ് കാലാവധി. 18 വയസിനു മേല്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ശനി, ഞായര്‍, പൊതു അവധി ദിവസങ്ങളിലാണ് ക്ലാസ്. https://app.srccc.in/register വഴി അപേക്ഷിക്കണം. വെബ്‌സൈറ്റ്: www.srccc.in തിരുവല്ലയിലെ ഒലീവ് തിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് ജില്ലയിലെ പഠന കേന്ദ്രം. ഫോണ്‍: 9961351163.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ഇന്ന് ആരംഭിക്കും

0
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ബുധനാഴ്ച ആരംഭിക്കും. ബ്രസീലിൽ നടക്കുന്ന ബ്രിക്സ്‌...

പഹൽഗാം ആക്രമണം കശ്മീരിലെ വിനോദസഞ്ചാരം നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സാമ്പത്തികയുദ്ധം -ജയ്‌ശങ്കർ

0
ന്യൂയോർക്ക്: കശ്മീരിലെ വിനോദസഞ്ചാരം നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സാമ്പത്തികയുദ്ധമായിരുന്നു പഹൽഗാം ഭീകരാക്രമണമെന്ന് വിദേശകാര്യമന്ത്രി...

ചിന്ന സ്വാമി സ്റ്റേഡിയത്തിന്റെ ഫ്യൂസ് ഊരി കര്‍ണാടക വൈദ്യുതി ബോര്‍ഡ്

0
ബെംഗളൂരു : അഗ്‌നി ബാധയുണ്ടാകുന്ന പക്ഷം അവശ്യം ഉണ്ടായിരിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍...

വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

0
തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ്...