Sunday, February 16, 2025 11:26 pm

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ഹബ് ആന്റ് സ്പോക് ലാബ് തുടങ്ങി
ആധുനിക രേഗപരിശോധനാ സംവിധാനങ്ങളുമായി ഹബ് ആന്‍ഡ് സ്പോക് മോഡല്‍ ലാബ് മല്ലപ്പള്ളി, പുളിക്കീഴ് ബ്ലോക്കുകളില്‍ തുടങ്ങി. നവകേരള കര്‍മ്മ പദ്ധതി ആര്‍ദ്രം മിഷന്റെ ഭാഗമാണിത്. 100 ദിന ബോധവല്‍ക്കരണത്തോടനുബന്ധിച്ച് ക്ഷയരോഗനിര്‍ണയത്തിനുള്ള കഫ സാമ്പിളുകള്‍ ആദ്യഘട്ടത്തില്‍ ശേഖരിക്കുകയാണ്. ഘട്ടംഘട്ടമായി വിവിധ പകര്‍ച്ചവ്യാധി പരിശോധനകള്‍, തൈറോയിഡ് പോലുള്ള ജീവിത ശൈലീരോഗപരിശോധനകള്‍, ഗര്‍ഭാശയ ക്യാന്‍സര്‍ നിര്‍ണയത്തിനുള്ള പാപ്സ്മിയര്‍ എന്നിവ ഉള്‍പ്പെടുത്തും. കുന്നന്താനം, കവിയൂര്‍, കുറ്റൂര്‍, കടപ്ര, നിരണം, കുറ്റപ്പുഴ, അര്‍ബന്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം തിരുവല്ല, നെടുമ്പ്രം ആരോഗ്യസ്ഥാപങ്ങളില്‍ നിന്നും സാമ്പിളുകള്‍ എടുത്തു തിരുവല്ല താലൂക്കാസ്ഥാനആശുപത്രിയില്‍ എത്തിക്കും. രണ്ടാം ഘട്ടത്തില്‍ ചാത്തങ്കരി-കല്ലൂപ്പാറ സി.എച്ച്.സികളിലേക്കും ബ്ലോക്ക് ലിങ്ക്‌ചെയ്യും. കുടുംബശ്രീ പ്രവര്‍ത്തകര്‍ ആണ് സാമ്പിളുകള്‍ കൊണ്ടുപോകുക എന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
——
ജലവിതരണം : ജാഗ്രത പാലിക്കണം
കല്ലട ജലസേചന പദ്ധതിയുടെ വേനല്‍ക്കാല ജലവിതരണം ഇന്ന് രാവിലെ തുടങ്ങി. 21നുമുണ്ടാകും. രാവിലെ 11 മുതലാണ് തുടക്കം. വലതുകര കനാല്‍പ്രദേശങ്ങളായ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ഇടമണ്‍, കുറവൂര്‍, പത്തനാപുരം, ഏനാദിമംഗലം, ഏഴംകുളം, അടൂര്‍, നൂറനാട്, ചാരുമൂട്, ഇടതുകര പ്രദേശങ്ങളായ കൊല്ലം ജില്ലയിലെ കരവാളൂര്‍, അഞ്ചല്‍, വെട്ടിക്കവല, ഉമ്മന്നൂര്‍, വെളിയം, കരിപ്ര, എഴുകോണ്‍, കുണ്ടറ, ഇളമ്പള്ളൂര്‍ എന്നിവിടങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.

പമ്പാ മണല്‍ ഇ-ലേലം
അരീക്കകാവ് സര്‍ക്കാര്‍ തടിഡിപ്പോയിലുള്ള മണലിന്റെ ഇ-ലേലം ജനുവരി 28, ഫെബ്രുവരി 14, 28, മാര്‍ച്ച് 7,25, ഏപ്രില്‍ 3,19, മേയ് 6,21, ജൂണ്‍ 5,21, ജൂലൈ 7,23, ഓഗസ്റ്റ് 8,29, സെപ്റ്റംബര്‍ 8,25, ഒക്ടോബര്‍ 9,27, നവംബര്‍ 13, 28, ഡിസംബര്‍ 12,30 തീയതികളില്‍ നടത്തുന്നു. എം.എസ്.ടി.സി യില്‍ (ഏജന്‍സി) രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക്പങ്കെടുക്കാം. വെബ്സൈറ്റ് :www.mstcecommerce.com
പുനലൂര്‍ ടിംബര്‍ സെയില്‍സ് ഡിവിഷന്‍ ഫോറസ്റ്റ് ഓഫീസ് ഫോണ്‍ : 0475 2222617. അരീക്കകാവ് സര്‍ക്കാര്‍ തടി ഡിപ്പോ ഓഫീസ് : 8547600535.
——–
ക്ഷീരസംഗമം 17, 18 തീയതികളില്‍
ജില്ലാ ക്ഷീരസംഗമം – നിറവ് 2024, 17, 18 തീയതികളില്‍. സ്‌കൂള്‍ കുട്ടികള്‍ക്കായി 16ന് രാവിലെ ഒമ്പതിന് പന്തളം കുളനട ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വിവിധ മത്സരങ്ങള്‍ നടത്തും. യുപി വിഭാഗത്തിന് ചിത്രരചന, ഹൈസ്‌കൂള്‍ വിഭാഗത്തിന് പോസ്റ്റര്‍ മെയ്ക്കിംഗ്, ഉപന്യാസ മത്സരങ്ങള്‍, ഡയറി ക്വിസ് എന്നിവയാണ് നടത്തുക. കുട്ടികള്‍ക്ക് സമ്മാനങ്ങള്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ നല്‍കും. സ്‌കൂളുകള്‍ ജനുവരി 14 ന് വൈകുന്നേരം അഞ്ചിന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍- 9633407188, 9947387238.

അപേക്ഷ സമര്‍പ്പിക്കണം
ജല അതോറിറ്റിയില്‍ ബിപിഎല്‍ ആനുകൂല്യത്തിന് അര്‍ഹരായ എല്ലാ ഉപഭോക്താക്കളും ജനുവരി 31 നകംഅപേക്ഷ സമര്‍പ്പിക്കണം. പ്രതിമാസം 15 കിലോ ലിറ്ററില്‍താഴെ ഉപഭോഗമുളള ബിപിഎല്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ജലം ലഭിക്കുന്നതിന് മൊബൈല്‍ ഫോണിലൂടെയോ അക്ഷയകേന്ദ്രം വഴിയോ ഓണ്‍ലൈനായി അപേക്ഷിക്കാം. തീവ്ര കുടിശികനിവാരണ യജ്ഞത്തിന്റെ ഭാഗമായി റാന്നി, വടശ്ശേരിക്കര, കോന്നി, അടൂര്‍, പത്തനംതിട്ട എന്നീ പ്രദേശങ്ങളിലെ കുടിശിക അടയ്ക്കാത്ത ഉപഭോക്താക്കള്‍ ജനുവരി 31നകം കുടിശിക അടയ്ക്കണം. വിച്ഛേദിച്ചിട്ടും കുടിശിക അടയ്ക്കാത്ത ഉപഭോക്താക്കള്‍ക്കെതിരെ റവന്യൂ റിക്കവറി നടപടികള്‍ സ്വീകരിക്കും. കേടായ വാട്ടര്‍ മീറ്ററുകള്‍ മാറ്റി വെക്കാന്‍ നോട്ടീസ് നല്‍കിയിട്ടും നടപ്പാക്കാത്തവരുടെ കണക്ഷനുകളും വിച്ഛേദിക്കുമെന്ന് ജലഅതോറിറ്റി അറിയിച്ചു.

ജലദുരുപയോഗം: നടപടിയുമായി ജലഅതോറിറ്റി
വേനല്‍കാല കുടിവെളള ദുരുപയോഗം കണ്ടെത്തുന്നതിന് ആന്റി വാട്ടര്‍ തെഫ്റ്റ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. ജലത്തിന്റെ ദുരുപയോഗം ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പ്. കുടിവെളളം വാഹനം കഴുകല്‍, ചെടിനനയ്ക്കല്‍, പൊതുടാപ്പുകളില്‍ ഹോസിട്ട് പിടിക്കല്‍ തുടങ്ങിയവ ശ്രദ്ധയില്‍പെട്ടാല്‍ ടാപ്പുകള്‍/കണക്ഷനുകള്‍ മുന്‍കൂര്‍ അറിയിപ്പ് കൂടാതെ വിച്ഛേദിക്കും. കുറ്റക്കാര്‍ക്കെതിരെ ശിക്ഷാനടപടികളും സ്വീകരിക്കും. ജലദുരുപയോഗം ശ്രദ്ധയില്‍പെട്ടാല്‍ 0468 222670, 043475 227160 നമ്പരുകളില്‍ അറിയിക്കാം.

ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ കോഴ്സ്
കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് സര്‍ട്ടിഫിക്കറ്റോട് കൂടി തിരുവനന്തപുരം ആറ്റിങ്ങല്‍ അംഗീകൃത പഠനകേന്ദ്രങ്ങളിലേക്ക് ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ കോഴ്സിലേക്ക് ഇന്റ്‌റേണ്‍ഷിപ്പോടുകൂടി റഗുലര്‍, പാര്‍ട്ട് ടൈം ബാച്ചുകളിലേക്ക് പ്ലസ് ടു കഴിഞ്ഞവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 7994926081.
——-
റാങ്ക് പട്ടിക ഇല്ലാതായി
ആരോഗ്യവകുപ്പിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് രണ്ട് (സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് ഫോര്‍ എസ്.സി/എസ്.ടി/എസ്.ടിക്ക് മാത്രം) (കാറ്റഗറി നമ്പര്‍ 306/2020) തസ്തികയിലേക്ക് 2022 ജനുവരി ഏഴിന് നിലവില്‍ വന്ന റാങ്ക് പട്ടിക (റാങ്ക് ലിസ്റ്റ് നമ്പര്‍ 10/2022/ഡി.ഒ.എച്ച്), 2025 ജനുവരി ആറിന് മൂന്ന് വര്‍ഷമായതിനാല്‍ 2025 ജനുവരി ഏഴ് പൂര്‍വാഹ്നം മുതല്‍ റദ്ദായതായി പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

റാങ്ക് പട്ടിക ഇല്ലാതായി
എക്സൈസ് വകുപ്പിലെ സിവില്‍ എക്സൈസ് ഓഫീസര്‍ ട്രെയിനി (പുരുഷന്‍)(കാറ്റഗറി നമ്പര്‍. 538/19) തസ്തികയിലേക്ക് 2023 ജൂണ്‍ 27ന് നിലവില്‍വന്ന റാങ്ക് പട്ടിക (റാങ്ക് ലിസ്റ്റ് നമ്പര്‍ 496/2023/ഡി.ഒ.എച്ച്), 2024 ജൂണ്‍ 26ന് തീയതി അര്‍ധരാത്രിയില്‍ ഒരു വര്‍ഷമായതിനാല്‍ 2024 ജൂണ്‍ 27 പൂര്‍വാഹ്നം മുതല്‍ റദ്ദായതായി പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
——
വനിതാ കമ്മീഷന്‍ മെഗാഅദാലത്ത് 16ന്
കേരള വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് തിരുവല്ല മാമ്മന്‍ മത്തായി നഗര്‍ ഹാളില്‍ ജനുവരി 16ന് രാവിലെ 10മുതല്‍ നടക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പട്ടാപകൽ പന്നിക്കൂട്ടം തകർത്തത് ഒരു ഫർണിച്ചർ കട

0
മലപ്പുറം: പട്ടാപകൽ പന്നിക്കൂട്ടം തകർത്തത് ഒരു ഫർണിച്ചർ കട. കഴിഞ്ഞ ദിവസം...

ചക്കയിടാൻ കയറിയ ആൾ പ്ലാവിൽ നിന്ന് വീണ് മരിച്ചു

0
കോട്ടയം: ചക്കയിടാൻ കയറിയ ആൾ പ്ലാവിൽ നിന്ന് വീണ് മരിച്ചു. ചോലത്തടം...

പൂ​ഞ്ചി​ൽ സൈ​നി​ക പോ​സ്റ്റു​ക​ൾ​ക്കു നേ​രെ പാ​ക്കി​സ്ഥാ​ൻ വെ​ടി​വ​യ്പ്

0
ശ്രീ​ന​ഗ​ർ: നി​യ​ന്ത്ര​ണ രേ​ഖ​യി​ൽ പാ​ക് സൈ​ന്യ​ത്തി​ന്‍റെ പ്ര​കോ​പ​നം. വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലം​ഘി​ച്ച്...

ടൂറിസ്റ്റ് ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ യാത്രക്കാരിയായ അധ്യാപിക മരിച്ചു

0
മലപ്പുറം: മലപ്പുറം എരുമമുണ്ടയിൽ ടൂറിസ്റ്റ് ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ യാത്രക്കാരിയായ...