ആസൂത്രണസമിതി യോഗം 28 ന്
ജില്ലാ ആസൂത്രണസമിതി യോഗം ജനുവരി 28 ന് ഉച്ചയ്ക്ക് 2.30 ന് ജില്ലാ പഞ്ചായത്ത് വിര്‍ച്യല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
——
അനധികൃത വയറിംഗ് തടയാന്‍ പരിശോധനാ വിംഗ് ആരംഭിക്കും
അനധികൃത വയറിംഗ് തടയാന്‍ ജില്ലാ തലത്തില്‍ പരിശോധനാ വിംഗ് ആരംഭിക്കാന്‍ ജില്ലാ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ കൂടിയ യോഗത്തില്‍ തീരുമാനമായി. സിവില്‍ കോണ്‍ട്രാക്ടര്‍മാര്‍ ഇലക്ട്രിക്കല്‍ ജോലി ഏറ്റെടുത്ത് ചെയ്യുന്നതിനെതിരെ നടപടി സ്വീകരിക്കും. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പി എന്‍ അശോക് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ ഇന്‍ ചാര്‍ജ് ജി എസ് പ്രിയ, ജില്ലാ ഇലക്ട്രിക്കല്‍ ഡിവിഷന്‍, വയര്‍മാന്‍, കോണ്‍ട്രാക്ടര്‍, സൂപ്പര്‍വൈസര്‍ പ്രതിനിധികള്‍, പൊലിസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
ക്വട്ടേഷന്‍
വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക്ക് കോളജ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗങ്ങളിലേക്ക് കണ്‍സ്യൂമബിള്‍സ് വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി ഏഴ്. ഫോണ്‍: 04735 266671.
——–
ഇനി ഞാനൊഴുകട്ടെ ജനകീയ കാമ്പയിന്‍ 24 ന്
നീര്‍ച്ചാലുകളുടേയും ജലസ്രോതസുകളുടേയും പുനരുജ്ജീവനം ലക്ഷ്യമിട്ട് ഹരിതകേരള മിഷന്‍ ആരംഭിച്ച ‘ഇനി ഞാനൊഴുകട്ടെ’ ജനകീയ കാമ്പയിന്റെ ഉദ്ഘാടനം തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ജനുവരി 24 ന് രാവിലെ 10 ന് വട്ടപ്പാറ കട്ടേപ്പുറം തോട് നവീകരണത്തിന് തുടക്കം കുറിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആര്‍ കൃഷ്ണകുമാര്‍ നിര്‍വഹിക്കും. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും.