നിര്‍ത്തിയിട്ട കാറില്‍ വന്‍ മോഷണം നടത്തിയ യുപി സ്വദേശിയെ പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: നിര്‍ത്തിയിട്ട കാറില്‍ വന്‍ മോഷണം നടത്തിയ യുപി സ്വദേശിയെ പോലീസ് പിടികൂടി. ഗൊരഖ്പൂര്‍ സ്വദേശി സോനു(23)വിനെയാണ് കോഴിക്കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് സൗത്ത് ബീച്ചില്‍ സാഫ്രാന്‍ ഡേറ്റ്‌സ് ആൻഡ് നട്‌സ് എന്ന കടയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന വടകര സ്വദേശിനി സമീറ ബാനുവിന്‍റെ കാറിലാണ് മോഷണം നടന്നത്. ബീച്ച് കാണാനെത്തിയ സമീറയും കുടുംബവും രാത്രി 10.30 ഓടെ കാറില്‍ നിന്നും പുറത്തിറങ്ങുകയായിരുന്നു. പിന്നീട് ഒരു മണിയോടെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ പോലീസില്‍ പരാതി നല്‍കി. രണ്ട് മൊബൈല്‍ ഫോണുകളും അരപവന്‍ വരുന്ന രണ്ട് മോതിരം, എടിഎം കാര്‍ഡ്, ബ്ലൂ ടൂത്ത് ഹെഡ്‌സെറ്റ്, പെന്‍ഡ്രൈവ്, 8000 രൂപ എന്നിവയുമായാണ് പ്രതി കടന്നുകളഞ്ഞത്. 61,000 രൂപ വില വരുന്ന സാധനങ്ങളാണ് മോഷ്ടിക്കപ്പെട്ടതെന്ന് ഉടമ പറഞ്ഞു. കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് കാര്‍ നിര്‍ത്തിയിട്ടതിന് സമീപത്തുള്ള സിസിടിവി കാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയായിരുന്നു. ടൗണ്‍ എസ്‌ഐ മാരായ ജെയിന്‍, മനോജ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിജു, വന്ദന എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് മോഷ്ടാവിനെ പിടികൂടിയത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...