സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ആസൂത്രണസമിതി യോഗം 28 ന്
ജില്ലാ ആസൂത്രണസമിതി യോഗം ജനുവരി 28 ന് ഉച്ചയ്ക്ക് 2.30 ന് ജില്ലാ പഞ്ചായത്ത് വിര്‍ച്യല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
——
അനധികൃത വയറിംഗ് തടയാന്‍ പരിശോധനാ വിംഗ് ആരംഭിക്കും
അനധികൃത വയറിംഗ് തടയാന്‍ ജില്ലാ തലത്തില്‍ പരിശോധനാ വിംഗ് ആരംഭിക്കാന്‍ ജില്ലാ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ കൂടിയ യോഗത്തില്‍ തീരുമാനമായി. സിവില്‍ കോണ്‍ട്രാക്ടര്‍മാര്‍ ഇലക്ട്രിക്കല്‍ ജോലി ഏറ്റെടുത്ത് ചെയ്യുന്നതിനെതിരെ നടപടി സ്വീകരിക്കും. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പി എന്‍ അശോക് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ ഇന്‍ ചാര്‍ജ് ജി എസ് പ്രിയ, ജില്ലാ ഇലക്ട്രിക്കല്‍ ഡിവിഷന്‍, വയര്‍മാന്‍, കോണ്‍ട്രാക്ടര്‍, സൂപ്പര്‍വൈസര്‍ പ്രതിനിധികള്‍, പൊലിസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ക്വട്ടേഷന്‍
വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക്ക് കോളജ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗങ്ങളിലേക്ക് കണ്‍സ്യൂമബിള്‍സ് വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി ഏഴ്. ഫോണ്‍: 04735 266671.
——–
ഇനി ഞാനൊഴുകട്ടെ ജനകീയ കാമ്പയിന്‍ 24 ന്
നീര്‍ച്ചാലുകളുടേയും ജലസ്രോതസുകളുടേയും പുനരുജ്ജീവനം ലക്ഷ്യമിട്ട് ഹരിതകേരള മിഷന്‍ ആരംഭിച്ച ‘ഇനി ഞാനൊഴുകട്ടെ’ ജനകീയ കാമ്പയിന്റെ ഉദ്ഘാടനം തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ജനുവരി 24 ന് രാവിലെ 10 ന് വട്ടപ്പാറ കട്ടേപ്പുറം തോട് നവീകരണത്തിന് തുടക്കം കുറിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആര്‍ കൃഷ്ണകുമാര്‍ നിര്‍വഹിക്കും. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

‘സർക്കാർ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചു’ ; അതുകൊണ്ട് സംസ്ഥാനത്ത് വിലക്കയറ്റം തടയാനായെന്ന് അനൂപ് ജേക്കബ്

0
തിരുവനന്തപുരം: സർക്കാരും ഭക്ഷ്യവകുപ്പും മുൻകൂട്ടി നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് ഓണക്കാലത്ത് സംസ്ഥാനത്ത്...