മഹാരാഷ്ട്രയിലെ പുനെയില്‍ അപൂർവ ഗില്ലന്‍ ബാരി സിന്‍ഡ്രോം പടരുന്നതായി റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ പുനെയില്‍ അപൂർവ ഗില്ലന്‍ ബാരി സിന്‍ഡ്രോം പടരുന്നതായി റിപ്പോർട്ട്. പുനെയിൽ കഴിഞ്ഞ ഏഴു ദിവസത്തിനുള്ളിൽ 22 പേർക്ക് അപൂർവമായ നാഡീരോഗം റിപ്പോർട്ട് ചെയ്തതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു. രോഗികളുടെ സാംപിളുകള്‍ പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പ്രദേശത്തെ വീടുകളിലെ വെള്ളവും പരിശോധനയ്ക്ക് അയച്ചു. വയറിളക്കവും ഛര്‍ദിയും വയറുവേദനയുമാണ് അസുഖത്തിന്റെ ആദ്യ ലക്ഷണങ്ങള്‍. കൈകളും കാലുകളും വിടര്‍ത്താനുള്ള ബുദ്ധിമുട്ട്, തൊണ്ടയില്‍ നിന്ന് ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട് എന്നിവയും ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. രോഗം മൂര്‍ച്ഛിക്കുന്നതോടെ രോഗിയ്ക്ക് കൈകാലുകള്‍ക്ക് ബലക്ഷയവും പക്ഷാഘാതവും വരെയുണ്ടാകാം. ക്യാംപിലോബാക്റ്റർ ജെജുനി എന്ന ബാക്ടീരിയാണ് രോഗം പടർത്തുന്നത്. എന്നാൽ ജിബിഎസ് രോഗം പകർച്ചവ്യാധിയല്ല എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധ സംശയിക്കുന്നവര്‍ക്ക് മൂന്ന് ആശുപത്രികളിലായി വിദഗ്ധ ചികിത്സ നല്‍കി വരികയാണ്. 12 മുതൽ 30 വയസ്സ് വരെ പ്രായമുള്ളവരാണ് സംശയിക്കപ്പെടുന്ന മിക്ക രോഗികളും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ക്ഷേത്രത്തിലെ 20 പവനിലേറെ സ്വർണ ഉരുപ്പടി മോഷ്ടിച്ചു , മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ അറസ്റ്റിൽ

0
കോഴിക്കോട്: ജില്ലയിലെ ബാലുശ്ശേരി കോട്ട വേട്ടയ്‌ക്കൊരു മകന്‍ ക്ഷേത്രത്തിലെ സ്വര്‍ണ ഉരുപ്പടികള്‍...

നിപ രോഗി വെന്റിലേറ്ററിൽ , റെംഡിവിർ ഡോസ് നൽകി

0
കോഴിക്കോട് : സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച വ്യക്തി കോഴിക്കോട് മെഡിക്കൽ കോളേജിൽ...

പനിച്ചൂടില്‍ കേരളം; 13 ദിവസത്തിനിടെ 41 മരണം

0
തിരുവനന്തപുരം : പകര്‍ച്ചവ്യാധി ഭീതിയില്‍ കഴിയുന്ന സംസ്ഥാനത്ത് പതിമൂന്ന് ദിവസത്തിനിടെ ജീവന്‍...

ബിഹാറിൽ പോലീസ് പരീക്ഷ എഴുതാന്‍ പോയ ഉദ്യോഗാര്‍ഥികള്‍ റെയില്‍വേ സ്‌റ്റേഷന്‍ അടിച്ചു തകര്‍ത്തു

0
ബിഹാർ: ബിഹാറിലെ പാടലിപുത്ര റെയില്‍വേ സ്റ്റേഷനില്‍ വൻ ‌സംഘര്‍ഷം. പോലീസ് പരീക്ഷ...