ടെന്‍ഡര്‍
വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ 200 ആണ്‍കുട്ടികള്‍ക്കായി രണ്ട് ജോഡി യൂണിഫോം, മൂന്ന് ജോഡി നൈറ്റ് ഡ്രസുകള്‍ (ടീ ഷര്‍ട്ട്, ട്രാക്ക് പാന്റ്) എന്നിവ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 14. ഫോണ്‍: 9447859959.
——
ടെന്‍ഡര്‍
വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഫെബ്രുവരി 10ന് മുമ്പ് ഒരു ദിവസത്തെ പഠന-വിനോദയാത്ര പോകുന്നതിന് അംഗീകൃത ടൂര്‍ ഓപ്പറേറ്റര്‍മാരില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി അഞ്ച്. ഫോണ്‍: 9447859959.
വോക്ക് ഇന്‍ ഇന്റര്‍വ്യൂ
മല്ലപ്പളളി താലൂക്ക് ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറിനെ നിയമിക്കുന്നതിന് ഫെബ്രുവരി മൂന്ന് രാവിലെ 10.30ന് വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഉയര്‍ന്ന പ്രായപരിധി 2025 ഫെബ്രുവരി ഒന്നിന് 45 വയസ്. യോഗ്യത : എംബിബിഎസ് ബിരുദം, റ്റിസിഎംസി രജിസ്‌ട്രേഷന്‍. ഫോണ്‍ : 0469 2683084.
——
സ്‌കോളര്‍ഷിപ്പ്
വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ് വാങ്ങുന്നതിനുളള സ്‌കോളര്‍ഷിപ്പ് തുകയായി ഇ-ഗ്രാന്റ്‌സ് മുഖേന പട്ടികവര്‍ഗ വികസന വകുപ്പ് 30000 രൂപ നല്‍കും. 2024-25 വര്‍ഷം സര്‍ക്കാര്‍ അംഗീകരിച്ചിട്ടുളള കോഴ്‌സുകളില്‍ ഒന്നാം അധ്യയനവര്‍ഷത്തില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അര്‍ഹത.
ബന്ധപ്പെട്ട സ്ഥാപനമേധാവികള്‍ ഇ-ഗ്രാന്റ്‌സ് 3.0 പോര്‍ട്ടല്‍ മുഖേന അപേക്ഷ ഓണ്‍ലൈനായി ഫെബ്രുവരി 28ന് മുമ്പ് നല്‍കണം. ഫോണ്‍ – 04735227703
ക്വട്ടേഷന്‍
വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജിലേക്ക് എഞ്ചിനീയറിംഗ് വര്‍ക്‌ഷോപ്പ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 20. ഫോണ്‍ : 04735 266671 . ഇ-മെയില്‍ : [email protected]
——
എം ടി അനുസ്മരണം
കുളനട പഞ്ചായത്ത് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ എം.ടി വാസുദേവന്‍ നായര്‍ അനുസ്മരണം നടത്തി. പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീതാദേവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി ആര്‍ മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജോണ്‍സണ്‍ ഉളളന്നൂര്‍, പഞ്ചായത്ത് അംഗങ്ങളായ അഡ്വ. വി.ബി സുജിത്ത്, സാറാമ്മ കുഞ്ഞ്കുഞ്ഞ്, ലൈബ്രേറിയന്‍ സുജ എലിസബത്ത് ചാക്കോ, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
—–
സ്വയം തൊഴില്‍ പരിശീലനം
പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലനകേന്ദ്രം 10 ദിവസത്തെ നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങള്‍, കേക്ക്, ഷേക്‌സ് എന്നിവയുടെ നിര്‍മാണത്തിന് സൗജന്യ പരിശീലനം നല്‍കുന്നു. ജനുവരി 31 രാവിലെ 10ന് മുമ്പ് ഓഫീസില്‍ എത്തണം. ഫോണ്‍ : 8330010232