ദേശീയ ഉപഭോക്ത്യ അവകാശദിനം നാളെ (15)
പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അന്തര്‍ ദേശീയ ഉപഭോക്ത്യ അവകാശദിനം പത്തനംതിട്ട നഗരസഭാ ടൗണ്‍ ഹാളില്‍ നാളെ (മാര്‍ച്ച് 15) രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ്ജ് എബ്രഹാം ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ സപ്ലൈ ഓഫീസര്‍ കെ. ആര്‍. ജയശ്രീ അധ്യക്ഷത വഹിച്ചു. ഉപഭോക്ത്യ തര്‍ക്ക പരിഹാര കമ്മീഷന്‍ പ്രസിഡന്റ് അഡ്വ. ബേബിച്ചന്‍ വെച്ചൂച്ചിറ, ജില്ലാ സപ്ലൈ ഓഫീസ് സീനിയര്‍ സൂപ്രണ്ട് ബിന്ദു ആര്‍. നായര്‍, കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസര്‍ എ ഷാജു , കണ്‍സ്യൂമര്‍ വിജിലന്‍സ് സെന്റര്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ ഗിരിജ മോഹന്‍, അഡ്വ. ആര്‍. ഗോപീകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
——-
ലേലം
ഏഴംകുളം ഗ്രാമപഞ്ചായത്തിലെ ഏനാത്ത് മാര്‍ക്കറ്റില്‍ മാട്ടിറച്ചി വ്യാപാരത്തിനുള്ള ലേലം മാര്‍ച്ച് 17 ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും. ഫോണ്‍ 04734240637.
ക്വട്ടേഷന്‍
വെച്ചുച്ചിറ പോളിടെക്നിക് കോളജിലെ ജനറല്‍ വര്‍ക്ക്‌ഷോപ്പിലേക്ക് ടൂളുകള്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഫോണ്‍ 914735266671.
——-
അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം, ആറ്റിങ്ങല്‍ അംഗീകൃത പഠനകേന്ദ്രങ്ങളിലേക്ക് കേരള സ്റ്റേറ്റ് റൂട്രോണിക്സ് സര്‍ട്ടിഫിക്കറ്റോടുകൂടി ഒരുവര്‍ഷം, ആറ് മാസം, മൂന്ന് മാസം ദൈര്‍ഘ്യമുള്ള ലോജിസ്റ്റിക്‌സ് വിവിധ കോഴ്സിലേക്ക് ഇന്റേണ്‍ഷിപ്പോടുകൂടി പഠനത്തിന് റഗുലര്‍, പാര്‍ട്ട് ടൈം ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദമാണ് യോഗ്യത. ഫോണ്‍: 7994926081.
——-
കട്ടില്‍ വിതരണം ചെയ്തു
അയിരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി വയോജനങ്ങള്‍ക്കുള്ള കട്ടില്‍ വിതരണ ഉദ്ഘാടനം പ്രസിഡന്റ് അമ്പിളി പ്രഭാകരന്‍ നിര്‍വഹിച്ചു. നാല് ലക്ഷം രൂപയ്ക്ക് 84 കട്ടിലുകളാണ് വിതരണം ചെയ്തത്. വൈസ് പ്രസിഡന്റ് വിക്രമന്‍ നാരായണന്‍, അംഗങ്ങളായ ബെന്‍സണ്‍ പി.തോമസ്, കെ റ്റി സുബിന്‍, പ്രഭാവതി, പ്രീത നായര്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ഷൈനി എന്നിവര്‍ പങ്കെടുത്തു.