കൊടുമൺ പഞ്ചായത്ത് 13-ാം വാർഡ് മഹാത്മാഗാന്ധി കുടുബ സംഗമം നടത്തി

For full experience, Download our mobile application:
Get it on Google Play

കൊടുമൺ : ഗാന്ധിയൻ സന്ദേശങ്ങൾക്ക് കാലികമായ പ്രസക്തി ഏറി വരുന്ന സാഹചര്യത്തിൽ അവയെ തമസ്കരിക്കുന്ന നടപടികളാണ് കേന്ദ്ര-സംസ്ഥാന ചെയ്യുന്നതെന്ന് ഡി സി സി വൈസ് പ്രസിഡൻ്റ് റോബിൻ പീറ്റർ. ഇന്ത്യയ്ക്ക് പുറത്ത് ഗാന്ധിയൻ മാർഗ്ഗത്തിൻ്റെ പ്രസക്തിയെ കുറിച്ച് വാചാലമായി സംസാരിക്കുകയും ചെയ്യുന്നവർ നമ്മുടെ നാട്ടിലായാൽ മഹാത്മജിയുടെ ഘാതകന് വീര പരിവേഷം നൽകുന്ന നടപടിയാണ് നൽകി കൊണ്ട് ഇരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൊടുമൺ പഞ്ചായത്ത് 13-ാം വാർഡ് മഹാത്മാഗാന്ധി കുടുബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദീപു വടക്കേക്കരയുടെ അദ്ധ്യക്ഷതയിൽ ഡി സി സി ജനറൽ സെക്രട്ടറി റജി പൂവത്തൂർ മുഖ്യപ്രഭാഷണം നടത്തി. എം ജി കണ്ണൻ വിവിധ മേഖലയിൽ മികവ് തെളിയിച്ചവരെ ആദിരിച്ചു. എ ജി ശ്രീകുമാർ, അഡ്വ. ബിജു ഫിലിപ്പ്, അങ്ങാടിക്കൽ വിജയകുമാർ, പ്രകാശ് ജോൺ, അജികുമാർ രണ്ടാംകുറ്റി, മുല്ലൂർ സുരേഷ്, ബേബി ചാലയിൽ, രാജപ്പൻ, വിനോദ് തുടങ്ങിയവർ സംസാരിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...