സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

യോഗം ജൂണ്‍ 24 ന്
തദ്ദേശ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് സ്റ്റേഷന്‍ ക്രമീകരിക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ജൂണ്‍ 24 രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ചേരുമെന്ന് കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
—-
പ്രോത്സാഹന ധനസഹായം
പട്ടിക വര്‍ഗ വിദ്യാര്‍ഥികളില്‍ 2024-25 അധ്യയന വര്‍ഷം എസ്എസ്എല്‍സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം എന്നിവയില്‍ മികച്ച വിജയം നേടിയവര്‍ക്ക് പ്രോത്സാഹന ധനസഹായത്തിന് അപേക്ഷിക്കാം. ജാതി സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് ഇവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ബാങ്ക് പാസ് ബുക്ക്, മൊബൈല്‍ നമ്പര്‍ സഹിതം റാന്നി റ്റിഡിഒ/ റ്റിഇഒ ഓഫീസില്‍ ജൂലൈ നാലിന് വൈകുന്നേരം അഞ്ചിന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 04735 227703.

തീയതി നീട്ടി
ചെങ്ങന്നൂര്‍ സര്‍ക്കാര്‍ വനിത ഐടിഐയിലെ എന്‍സിവിടി അംഗീക്യത കോഴ്സുകളായ ഇലക്ട്രോണിക്‌സ് മെക്കാനിക്ക്, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, സര്‍വേയര്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് മെയ്ന്റനന്‍സ്, സ്റ്റെനോഗ്രാഫര്‍ ആന്‍ഡ് സെക്രട്ടേറിയല്‍ അസിസ്റ്റന്റ് ( ഇംഗ്ലീഷ് ) , ഡ്രസ് മേക്കിംഗ് ട്രേഡുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ തീയതി ജൂണ്‍ 30 വരെ നീട്ടി . ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച ശേഷം അടുത്തുള്ള സര്‍ക്കാര്‍ ഐടിഐയില്‍ വെരിഫിക്കേഷന്‍ നടപടി പൂര്‍ത്തിയാക്കണം. വെബ്‌സൈറ്റ് : https://itiadmissions.kerala.gov.in , https:// det.kerala.gov.in ഫോണ്‍ : 04792457496, 9747454553.

ഗസ്റ്റ് ലക്ചറര്‍
വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ഗസ്റ്റ് ലക്ചറര്‍ തസ്തികയില്‍ ഓട്ടോ മൊബൈല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ രണ്ട് താല്‍കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 25ന് രാവിലെ 11ന് കോളജില്‍ നടക്കുന്ന കൂടികാഴ്ചയ്ക്ക് ഹാജരാകണം. ഒന്നാം ക്ലാസോടെ ബന്ധപ്പെട്ട വിഷയത്തിലുളള ബിരുദമാണ് യോഗ്യത. ഫോണ്‍ : 0469 2650228.

ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയ്ക്ക് അപേക്ഷിക്കാം
മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന്‍ എന്നീ ന്യൂനപക്ഷ മതവിഭാഗത്തില്‍പെടുന്ന വിധവകള്‍/ വിവാഹ ബന്ധം വേര്‍പെടുത്തിയ /ഉപേക്ഷിക്കപെട്ട സ്ത്രീകള്‍ക്കുളള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയില്‍ ന്യൂനപക്ഷക്ഷേമ വകുപ്പ് ധനസഹായം നല്‍കുന്നു. അപേക്ഷക കുടുംബത്തിലെ ഏകവരുമാന ദായകയായിരിക്കണം. ബിപിഎല്‍ കുടുംബത്തിന് മുന്‍ഗണന. അപേക്ഷകയ്‌ക്കോ അവരുടെ മക്കള്‍ക്കോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍, പെണ്‍കുട്ടികള്‍ മാത്രമുളള/ മക്കളില്ലാത്ത അപേക്ഷക തുടങ്ങിയവര്‍ക്ക് മുന്‍ഗണന. അനുബന്ധ രേഖകള്‍ സഹിതം ജില്ലാ കലക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെക്ഷനില്‍ നേരിട്ടോ ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍) , ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷന്‍, ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തിലോ തപാല്‍ മാര്‍ഗം അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി ജൂലൈ 31. വെബ്‌സൈറ്റ് : www.minoritywelfare.kerala.gov.in ഫോണ്‍ : 0468 2222505, 2222515.

വിമുക്ത ഭടന്മാര്‍ക്ക് മുഖാമുഖ സമ്പര്‍ക്ക പരിപാടി
ഇന്ത്യന്‍ ആര്‍മി മദ്രാസ് റെജിമെന്റിന്റെ നേതൃത്വത്തില്‍ റെജിമെന്റില്‍ നിന്ന് വിരമിച്ച വിമുക്തഭടന്മാര്‍, വീര്‍ നാരികള്‍ എന്നിവരുമായി മുഖാമുഖ സമ്പര്‍ക്ക പരിപാടി ജൂണ്‍ 24 രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്നുവരെ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നടത്തുമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468-2961104.
—-
കോഴ്‌സ് പ്രവേശനം
ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐയില്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ് (ആറു മാസം ), ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക് ആന്‍ഡ് വെയര്‍ ഹൗസ് മാനേജ്മെന്റ് (ഒരു വര്‍ഷം ) കോഴ്സുകളില്‍ പ്രവേശനം ആരംഭിച്ചു. യോഗ്യത -പ്ലസ് ടു. ഫോണ്‍ : 7306119753

സ്‌പോട്ട്അഡ്മിഷന്‍
അടൂര്‍ ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളജില്‍ ബി.ടെക് എന്‍.ആര്‍.ഐ സീറ്റ് ഒഴിവ്. കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് (ഡാറ്റസയന്‍സ്), മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് ബ്രാഞ്ചുകളില്‍ ജൂണ്‍ 23 രാവിലെ 11 മുതല്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ഫോണ്‍ : 8547005100, 9446527757, 9447484345, 8111894703, 9847260210.
—-
ചന്ദനതടി ചില്ലറ വില്‍പന
കോന്നി സര്‍ക്കാര്‍ തടി ഡിപ്പോയില്‍ ചന്ദനതടികളുടെ ചില്ലറ വില്‍പന ആരംഭിച്ചു. എല്ലാ പ്രവൃത്തിദിവസവും രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെ ആധാര്‍കാര്‍ഡ്, പാന്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ ഹാജരാക്കി ഒരുകിലോഗ്രാം ചന്ദനം വരെ ഒരു വ്യക്തിക്ക് വാങ്ങാം. ഫോണ്‍ : 8547600530, 0468 2247927, 0475 2222617.

എംബിഎ അഡ്മിഷന്‍
യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (യുഐഎം) ന്റെ അടൂര്‍ സെന്ററില്‍ എംബിഎ ദ്വിവത്സര കോഴ്‌സിലേക്ക് അപേക്ഷിക്കാം. 50 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദമുളളവര്‍ക്ക് പ്രവേശനം നേടാം. ഒബിസി വിഭാഗത്തിന് 48 ശതമാനവും എസ്. സി /എസ്. റ്റി വിഭാഗത്തിന് പാസ് മാര്‍ക്കും വേണം. പ്രവേശനം ജൂണ്‍ 25. ഫോണ്‍ : 9746998700, 9946514088, 9400300217, 7560992525.
—–
സ്‌പോട്ട് അഡ്മിഷന്‍
വെണ്ണിക്കുളം എംവിജിഎം പോളിടെക്നിക്ക് കോളജില്‍ കമ്പ്യൂട്ടര്‍, ഓട്ടോമൊബൈല്‍, സിവില്‍, ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള ലാറ്ററല്‍ എന്‍ട്രി സീറ്റിലേക്ക് പ്രവേശനം ജൂണ്‍ 23 ന് നടക്കും. രാവിലെ ഒമ്പത് മുതല്‍ 10.30 വരെയാണ് രജിസ്ട്രേഷന്‍. അസല്‍ രേഖകളും ഫീസും സഹിതം രക്ഷകര്‍ത്താക്കള്‍ക്കൊപ്പം പ്രവേശനത്തിന് ഹാജരാകണം. ഫീസ് അടക്കാന്‍ യുപിഐ/ഗൂഗിള്‍പേ/ ഫോണ്‍പേ എന്നിവ ഉപയോഗിക്കാം. ഫോണ്‍ : 04692650228
വെബ്സൈറ്റ് : www.polyadmission.org

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ തൂഫാന്‍ ആഞ്ഞടിച്ചു ; മൈ പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് 'എന്റെ പോലീസ് സ്റ്റേഷന്‍' പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി...

തലപ്പാടി മത്സ്യ മാർക്കറ്റിൽ വൻ കവർച്ച

0
മഞ്ചേശ്വരം: തലപ്പാടി മത്സ്യ മാർക്കറ്റിൽ വൻ കവർച്ച. ഫ്രീസറുകൾ തകർത്ത്...

കൊല്ലത്ത് വഴിത്തർക്കത്തിനിടെ അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച വയോധികൻ ജീവനൊടുക്കി

0
കൊല്ലം: വഴിത്തർക്കത്തിനിടെ അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച വയോധികൻ ജീവനൊടുക്കി. പേരൂർ കുറ്റിച്ചിറ പാലൂർ...

മുണ്ടുമുറുക്കാനൊരുങ്ങി കേരളം; ആദ്യ നാല് മാസത്തിൽ തന്നെ റവന്യൂ കമ്മി പകുതിയോളം!

0
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ റവന്യൂ കമ്മി ആദ്യ നാലു മാസം കൊണ്ട്...