കുറഞ്ഞ ദൂരത്തിലേക്കുള്ള സവാരിക്കു വരാതെ യാത്രക്കാരെ ഓട്ടോ ഡ്രൈവര്‍മാര്‍ ബുദ്ധിമുട്ടിക്കുന്നതായി ആക്ഷേപം

For full experience, Download our mobile application:
Get it on Google Play

റാന്നി: കുറഞ്ഞ ദൂരത്തിലേക്കുള്ള സവാരിക്കു വരാതെ യാത്രക്കാരെ ഓട്ടോ ഡ്രൈവര്‍മാര്‍ ബുദ്ധിമുട്ടിക്കുന്നതായി ആക്ഷേപം. ഇട്ടിയപ്പാറ കോളേജ് റോഡിലെ സ്റ്റാന്‍ഡില്‍ ഓടുന്ന ഓട്ടോകളാണ് കുറഞ്ഞ ദൂരത്തിലേക്കുള്ള യാത്രകള്‍ ഒഴിവാക്കുന്നത്. സ്റ്റാന്‍ഡില്‍ പാര്‍ക്കു ചെയ്തിരിക്കുന്ന ഓട്ടോകള്‍ ഏത് ദൂരത്തിലേക്കും യാത്രക്കാര്‍ സവാരിക്കായി വിളിച്ചാല്‍ പോകണമെന്ന മോട്ടോര്‍ വാഹനചട്ടം നിലവിലിരിക്കെയാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്. കുറഞ്ഞ ദൂരം പോകേണ്ട യാത്രക്കാര്‍ ക്യൂവിലുള്ള വാഹനത്തില്‍ കയറിയാല്‍ ഡ്രൈവര്‍മാര്‍ ഇറക്കി വിടുകയാണ് ചെയ്യുന്നത്. ചോദ്യം ചെയ്യുന്നവരെ ആക്ഷേപിക്കുകയും പരാതി കെടുത്തോളു എന്ന് വെല്ലുവിളിയുമാണ്. ഇവര്‍ പിന്നീട് ഏറ്റവും പിന്നില്‍ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്ന സ്ഥലത്തേക്ക് വീണ്ടും പോകണം. അവിടുള്ള ഏതെങ്കിലും ഡ്രൈവര്‍മാര്‍ മനസു തോന്നി കൊണ്ടു വിടാന്‍ തയ്യാറായാല്‍ യാത്രക്കാര്‍ രക്ഷപെട്ടുവെന്നു പറയാം.

വലിയ സവാരികള്‍ പ്രതീക്ഷിച്ചാണ് മുന്‍നിരയിലെ വാഹനങ്ങള്‍ കിടക്കുന്നതെന്നാണ് ഇവരുടെ ന്യായം. സ്റ്റാന്‍ഡുകളില്‍ കയറാതെ കറങ്ങി നടന്ന് ഏത് സവാരിയും പോകുന്ന ചില ഓട്ടോകളും ടൗണ്ണിലുണ്ട്. എന്നാല്‍ ഇത്തരം വാഹനങ്ങള്‍ ഉപയോഗിക്കാനും ഇക്കൂട്ടര്‍ സമ്മതിക്കില്ല. മോട്ടോര്‍ വാഹന നിയമം എല്ലാവര്‍ക്കും ബാധകമാണെന്നിരിക്കെ ചെറുതെന്നോ, വലുതെന്നോ കാണാതെ യാത്രക്കാരുടെ അവകാശം നിക്ഷേധിക്കുന്നത് അധികൃതരുടെ ഇടപെടല്‍ ഇല്ലായ്മ മൂലമാണെന്നാണ് പ്രധാന ആക്ഷേപം. പലപ്പോഴും അത്യാവശ്യ കാര്യങ്ങള്‍ക്ക് വേണ്ടി പോകുന്നവര്‍ക്ക് പ്രശ്നമുണ്ടാക്കാനോ പരാതി ആക്കാനോ താത്പര്യമില്ലാതെ പോകുന്നത് ഡ്രൈവര്‍മാര്‍ക്ക് നിയമം ലംഘിക്കാന്‍ അവസരമാകുന്നുവെന്ന വിലയിരുത്തലുമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് 30-കാരനായ നിയമ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്‌തു ; വാഹന പരിശോധനക്കിടെ എംഡിഎംഎ കണ്ടെത്തി

0
തിരുവനന്തപുരം: തലസ്ഥാനത്ത് മാരക രാസലഹരിമരുന്നായ എം ഡി എം എയുമായി നിയമവിദ്യാർത്ഥിയെ...

പനച്ചമൂട്ടിൽ റേഷൻ അരി കടത്ത് : മിന്നൽ പരിശോധനയിൽ 246 ചാക്ക് ഭക്ഷ്യധാന്യങ്ങൾ പിടികൂടി

0
തിരുവനന്തപുരം: പനച്ചമൂടിലും പരിസരപ്രദേശങ്ങളിലുമുള്ള സ്വകാര്യ ഗോഡൗണുകളിൽ സിവിൽ സപ്ലൈസ് വകുപ്പ് നടത്തിയ...

കളമശ്ശേരിയിൽ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

0
കൊച്ചി: നഗരത്തിൽ ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ പോലീസിന്റെ 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്'...

അപ്രതീക്ഷിത പ്രതിസന്ധിയിൽ വിറച്ച് യുകെ : രാജ്യത്തെ വ്യോമപാത സ്‌തംഭിച്ചു ; 300 ഓളം...

0
ലണ്ടൻ: യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന്...