സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

വനിത കമ്മീഷന്‍ സിറ്റിംഗ് ജൂലൈ 25 ന്
വനിത കമ്മീഷന്‍ സിറ്റിംഗ് ജൂലൈ 25 ന് രാവിലെ 10 മുതല്‍ തിരുവല്ല മാമന്‍ മത്തായി നഗര്‍ ഹാളില്‍ നടക്കും.
—-
കരാര്‍ നിയമനം
റാന്നി-പെരുനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസര്‍, റേഡിയോഗ്രാഫര്‍, സെക്യൂരിറ്റി എന്നിവരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റും സഹിതം ജൂലൈ 21 പകല്‍ മൂന്നിന് മുമ്പ് അപേക്ഷിക്കണം. രാത്രികാല സേവനത്തിന് സെക്യൂരിറ്റി തസ്തികയിലേക്ക് വിമുക്തഭടന്‍മാരെയാണ് നിയമിക്കുന്നത്. റാന്നി-പെരുനാട് ഗ്രാമപഞ്ചായത്തില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 04735 240478.

അതിഥി അധ്യാപക നിയമനം
വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ലക്ചറര്‍ ഇന്‍ ഫിസിക്‌സ്, ലക്ചറര്‍ ഇന്‍ മാത്തമാറ്റിക്‌സ് തസ്തികകളിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രിയും പി.എച്ച്.ഡി /നെറ്റ് ആണ് യോഗ്യത. ഇവയുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കുള്ള ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാര്‍ഥികളെയും പരിഗണിക്കും. ബയോഡേറ്റ, മാര്‍ക്ക് ലിസ്റ്റ്, പത്താംതരം/തത്തുല്യം, യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 21 രാവിലെ 10ന് വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 04735 266671.
—-
ദര്‍ഘാസ്
കടമ്മനിട്ട കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉടമസ്ഥതതയിലുള്ള സ്ഥലത്ത് കെട്ടിടം നിര്‍മിക്കുന്നതിന് തടസമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി ജൂലൈ 26. ഫോണ്‍ : 04735 245613.

ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍
കേരള സ്റ്റേറ്റ് റൂട്രോണിക്സ് സര്‍ട്ടിഫിക്കറ്റോട് കൂടി തിരുവനന്തപുരം ആറ്റിങ്ങല്‍ അംഗീകൃത പഠനകേന്ദ്രത്തില്‍ ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സിലേക്ക് ഇന്റേണ്‍ഷിപ്പോടെ റഗുലര്‍, പാര്‍ട്ട് ടൈം ബാച്ചുകളിലേക്ക് പ്ലസ് ടു കഴിഞ്ഞവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 7994926081.

ലേലം
കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് (സി എഫ് ആര്‍ ഡി ) ഉടമസ്ഥതയിലുളള വാഹനം ജൂലൈ 19 ന് രാവിലെ 11 ന് സി എഫ് ആര്‍ ഡി കാമ്പസില്‍ ലേലം ചെയ്യും. ഫോണ്‍ : 8281486120.

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് പ്രവേശനം
അടൂര്‍ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജീസ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, സി സി ടി വി കോഴ്സുകളുടെ പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. ഫോണ്‍ : 9526229998 വിലാസം: ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടവര്‍ ഇ-പാസ് ബില്‍ഡിംഗ്, ഗവ. ഹോസ്പിറ്റലിനു പുറകുവശം, അടൂര്‍

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാണിപുരത്ത് സിപ്പ് ലൈൻ തകർന്ന് ഓപ്പറേറ്റർ മരിച്ച സംഭവം ; മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കൾ

0
കാസർകോട്: റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിൽ സിപ്പ് ലൈൻ അപകടത്തിൽ മരിച്ച...

പ്രണയിനി ആത്മഹത്യ ചെയ്തു ; മനംനൊന്ത് 21 വയസുകാരനും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

0
പത്തനംതിട്ട: പ്രണയിച്ചിരുന്ന പെൺകുട്ടി ജീവനിടുക്കിയ മനോവിഷമത്തിൽ യുവാവ് ട്രെയിനിനു മുന്നിൽ...

തണ്ണീർമുക്കത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

0
ചേർത്തല: തണ്ണീർമുക്കത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. തണ്ണീർമുക്കം പഞ്ചായത്ത് 14-ാം...

രമ്യ ഹരിദാസ് എംഎൽഎ അന്വേഷണ സമിതിയുമായി ഫോണിൽ സംസാരിച്ചതായി സമിതി അധ്യക്ഷൻ എം.എം ഹസൻ

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളി വിവാദത്തിൽ രമ്യ ഹരിദാസ് എംഎൽഎ അന്വേഷണ...