സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ടെന്‍ഡര്‍
വനിതാ ശിശുവികസന വകുപ്പിന്റെ കീഴിലുള്ള പന്തളം ഐസിഡി.എസ് പ്രോജക്ട് പരിധിയിലുള്ള കുളനട, ആറന്മുള. മെഴുവേലി സെക്ടറുകളിലെ അങ്കണവാടികളിലേക്ക് 2026 മാര്‍ച്ച് 31 വരെ മുട്ടയും പാലും വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിക്കുന്നു അവസാന തീയതി ഓഗസ്റ്റ് അഞ്ച് ഉച്ചയ്ക്ക് 2.30 വരെ. ഫോണ്‍: 04734 292620, 262620.

സൗജന്യ പരിശീലനം
കളക്ടറേറ്റിനു സമീപമുള്ള എസ്എന്‍ഡിപി ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ കേന്ദ്രത്തില്‍ ആറു ദിവസത്തെ സൗജന്യ ചുരിദാര്‍ കട്ടിങ് ആന്‍ഡ് സ്റ്റിച്ചിങ് വിത്ത് എംബ്രോയിഡറി ഡിസൈനില്‍ ജൂലൈ 28 മുതല്‍ പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാവിലെ 10 ന് മുമ്പ് എത്തണം. 18 നും 55 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കാണ് പ്രവേശനം. ഫോണ്‍: 0468 2270243, 04682992293, 8330010232.

വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പരീക്ഷാഫലം പ്രഖ്യാപിച്ചു
കേരള മീഡിയ അക്കാദമി തിരുവനന്തപുരം സബ് സെന്റര്‍ ഏഴാമത് ബാച്ച് വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു. റ്റി അക്ഷത് ഒന്നാം റാങ്കിനും വി എസ് വിഷ്ണു രണ്ടാം റാങ്കിനും അര്‍ഹരായി. അക്ഷത് കാസര്‍ഗോഡ് കൊടക്കാട് ഇല്ലം തലക്കുളത്തില്‍ റ്റി ശ്രീനാരായണന്റേയും, കെ.എ ശാലിനിയുടേയും മകനാണ്. വിഷ്ണു തിരുവനന്തപുരം നല്ലിടയന്‍ ദേവാലയം റോഡ് തൃക്കണ്ണാപുരം റ്റി.സി 18/1284 കുന്നപുഴയില്‍ ബി.കെ. വിധുവിന്റെയും എസ് ആര്‍ ഷീജ റാണിയുടേയും മകനാണ്. പരീക്ഷാഫലം www.keralamediaacademy.org ല്‍ വെബ്സൈറ്റില്‍ ലഭിക്കും.

രജിസ്റ്റര്‍ ചെയ്യണം
പുതിയ അധ്യയന വര്‍ഷം മുതല്‍ പ്രീമെട്രിക് (9,10 ക്ലാസുകള്‍), പോസ്റ്റ്മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നവരില്‍ രണ്ടരലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്നും ധനസഹായം ലഭിക്കുന്നതിന് scholarships.gov.in ല്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ഒറ്റിആര്‍ നമ്പര്‍ ഇ ഗ്രാന്റ്സ് വെബ് സൈറ്റില്‍ അപ്ഡേറ്റ് ചെയ്യണം. എന്‍ എസ് പി പോര്‍ട്ടലില്‍ എന്‍ എസ് പി ഒറ്റിആര്‍, ആധാര്‍ ഫെയ്‌സ് ആര്‍ഡി എന്നി മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് വിദ്യാര്‍ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.

അപേക്ഷിക്കാം
സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് സര്‍ട്ടിഫിക്കറ്റോട് കൂടി തിരുവനന്തപുരം ആറ്റിങ്ങല്‍ അംഗീകൃത പഠനകേന്ദ്രത്തില്‍ ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ കോഴ്സിലേക്ക് അപേക്ഷിക്കാം. ഇന്റേണ്‍ഷിപ്പോടുകൂടി റഗുലര്‍, പാര്‍ട്ട് ടൈം ബാച്ചുകളിലേക്കുള്ള യോഗ്യത പ്ലസ് ടു. ഫോണ്‍: 7994926081.

ടെന്‍ഡര്‍
വനിതാ ശിശുവികസന വകുപ്പിന്റെ കീഴിലുള്ള പന്തളം ഐസിഡി.എസ് പ്രോജക്ട് പരിധിയിലുള്ള കുളനട, ആറന്മുള. മെഴുവേലി സെക്ടറുകളിലെ അങ്കണവാടികളിലേക്ക് 2026 മാര്‍ച്ച് 31 വരെ മുട്ടയും പാലും വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിക്കുന്നു അവസാന തീയതി ഓഗസ്റ്റ് അഞ്ച് ഉച്ചയ്ക്ക് 2.30 വരെ. ഫോണ്‍: 04734 292620, 262620.

അപേക്ഷ ക്ഷണിച്ചു
ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐ ടി ഐയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റ്, ടി.സി, അപേക്ഷാ ഫീസ് എന്നിവയുമായി ഓഗസ്റ്റ് രണ്ടിന് പകല്‍ മൂന്നിനകം പ്രവേശനം നേടണം. ഫോണ്‍: 04682258710, 9656472471.

കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു
തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. പഞ്ചായത്ത് ഓഫീസ്, തോട്ടപ്പുഴശ്ശേരി വില്ലേജ് ഓഫീസ്, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, www.seckerala.gov.in വെബ്‌സൈറ്റിലും പട്ടിക ലഭ്യമാണ്. പുതിയതായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും തിരുത്തല്‍ വരുത്തുന്നതിനും സ്ഥാനം മാറ്റുന്നതിനും നീക്കം ചെയ്യുന്നതിനും ഓഗസ്റ്റ് ഏഴുവരെ അപേക്ഷ സ്വീകരിക്കും. 2025 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ് പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. പേര് ഉള്‍പ്പെടുത്തുന്നതിന് ഫോം നാലിലും ഉള്‍ക്കുറിപ്പുകളെ സംബന്ധിച്ച ആക്ഷേപം ഫോം ആറിലും സ്ഥാനമാറ്റത്തിനുള്ള അപേക്ഷ ഫോം ഏഴിലും ഓണ്‍ലൈനായി മാത്രം സ്വീകരിക്കും. പേര് ഒഴിവാക്കുന്നതിനുള്ള ആക്ഷേപം ഫോം അഞ്ചില്‍ ഓണ്‍ലൈനായി സമര്‍പ്പിച്ച ശേഷം അപേക്ഷയുടെ പ്രിന്റ് ഔട്ടില്‍ ഒപ്പ് രേഖപ്പെടുത്തി ഇ ആര്‍ ഒയ്ക്ക് നല്‍കണം. വെബ്‌സൈറ്റ് : www.seckerala.gov.in
ഫോണ്‍ :04682214387.

ധനസഹായം
ബാര്‍ബര്‍ ഷോപ്പ്, യൂണിസെക്‌സ് സലൂണ്‍ തുടങ്ങിയ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കുള്ള ധനസഹായം പദ്ധതിക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി ഓഗസ്റ്റ് 15 നകം ലഭിക്കണം. വെബ്‌സൈറ്റ് : www.bcddkerala.gov.in
ഫോണ്‍ : 0474 2914417. ഇ-മെയില്‍ : [email protected]
—-
താല്‍പര്യപത്രം
പിന്നാക്ക വിഭാഗത്തിലുള്ള ഒബിസി ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്വകാര്യമേഖലയില്‍ തൊഴില്‍ നല്‍കുന്നതിനുള്ള ‘കരിയര്‍ ഇന്‍ പ്രൈവറ്റ് ഇന്‍ഡസ്ട്രി ത്രൂ പബ്ലിക് പ്രൈവറ്റ് പാര്‍ട്ടിസിപ്പേഷന്‍’ പദ്ധതിയുമായി സഹകരിക്കുന്നതിന് സ്വകാര്യ സംരംഭകരില്‍ നിന്ന് താല്‍പര്യപത്രം ക്ഷണിച്ചു. അവസാന തീയതി ജൂലൈ 31. ഫോണ്‍ : 0474 2914417, ഇ-മെയില്‍ : [email protected]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...