സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ആസൂത്രണ സമിതി യോഗം ഒക്ടോബര്‍ 18ന്
ജില്ലാ ആസൂത്രണ സമിതി യോഗം ഒക്ടോബര്‍ 18ന് രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

സ്‌കോള്‍ കേരള പ്രവേശനം
സ്‌കോള്‍ കേരള ഹയര്‍ സെക്കന്‍ഡറി അഡീഷണല്‍ മാത്തമാറ്റിക്‌സ് കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് ഗ്രൂപ്പുകളില്‍ ഇക്കണോമിക്‌സ് ഒരു വിഷയമായിട്ടെടുത്ത് പഠിക്കുന്ന ഒന്നാവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ : 0471 2342950, 2342369, www.scolekerala.org

തൊഴിലധിഷ്ഠിത കോഴ്‌സ് പ്രവേശനം
അടൂര്‍ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി, ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ക്ലൗഡ് കമ്പ്യൂട്ടിംഗ്, സിസിടിവി, പിജിഡിസിഎ, ഡിസിഎ, വേഡ് പ്രൊസസിംഗ് ആന്‍ഡ് ഡേറ്റ എന്‍ട്രി, ടാലി കോഴ്‌സുകള്‍ക്ക് പ്രവേശനം ആരംഭിച്ചു. ഫോണ്‍ : 9526229998.

ടെന്‍ഡര്‍
മല്ലപ്പളളി ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷിക്കാര്‍ക്ക് സ്‌കൂട്ടര്‍ വിതരണം നടത്തുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 24. ഫോണ്‍ : 8593962467.

ലേലം 24ന്
അടൂര്‍ കോടതി സമുച്ചയത്തിലെ അഡ്വക്കേറ്റ് ക്ലാര്‍ക്ക് അസോസിയേഷന്‍ കെട്ടിടം പൊളിച്ചുമാറ്റുന്നതിനുളള പരസ്യലേലം ഒക്ടോബര്‍ 24ന് രാവിലെ 11.30ന് അടൂര്‍ മുന്‍സിഫ് കോടതി പരിസരത്ത് നടക്കും. ഫോണ്‍: 8086395139. ഇ-മെയില്‍ : [email protected]

വികസന സദസ്
ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് വികസന സദസ് ഒക്ടോബര്‍ 17ന് രാവിലെ 10ന് ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും.

വായ്പ പദ്ധതികള്‍ക്ക് അപേക്ഷിക്കാം
സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ വിവിധ വായ്പ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ താഴ്ന്ന വരുമാനക്കാരായ ഒ.ബി.സി, മതന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നും സ്വയം തൊഴില്‍, സുവര്‍ണശ്രീ, വിദ്യാഭ്യാസം, പെണ്‍കുട്ടികളുടെ വിവാഹം വായ്പ പദ്ധതികളിലേക്കാണ് അപേക്ഷിക്കാവുന്നത്. പലിശ നിരക്ക് 6-9 ശതമാനം. ജാമ്യ വ്യവസ്ഥകള്‍ ബാധകം. കുടുംബശ്രീ സി.ഡി.എസിന്റെ മൈക്രോ ക്രെഡിറ്റ് പദ്ധതി (ലഘു വായ്പ) പദ്ധതിയിലേക്കും അപേക്ഷ ക്ഷണിച്ചു. പലിശ നിരക്ക് 5 -6 ശതമാനം. ജില്ലയിലെ (അടൂര്‍ താലൂക്ക് ഒഴികെയുള്ള) കുടുംബശ്രീ സി.ഡി.എസുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 0468 2226111, 2272111.

മത്സ്യകുഞ്ഞ് വിതരണം
പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്‌സില്‍ ഒക്ടോബര്‍ 18 രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നുവരെ വളര്‍ത്ത് മത്സ്യകുഞ്ഞുങ്ങളും അലങ്കാര ഇനം മത്സ്യങ്ങളും വിതരണം ചെയ്യും. ഫോണ്‍ : 9846604473, 0468 2214589.
—-
ടെന്‍ഡര്‍
പത്തനംതിട്ട മുനിസിപ്പാലിറ്റി, ജനറല്‍ ആശുപത്രിയും ചേര്‍ന്ന് നടപ്പാക്കുന്ന പാലിയേറ്റീവ് കെയര്‍ പദ്ധതിയുടെ ഭാഗമായി പാലിയേറ്റീവ് സ്റ്റാഫ് നഴ്‌സ്, ആശ വര്‍ക്കര്‍, മറ്റ് ജീവനക്കാര്‍ എന്നിവരെ കൊണ്ടുപോകുന്നതിന് ടാക്‌സി വാഹനം ലഭ്യമാക്കുന്നതിന് വാഹന ഉടമകളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 31. ഫോണ്‍: 9497713258.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...