സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ചുരുക്കപട്ടിക
ജില്ലയില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (ട്രെയിനി) ആംഡ് പോലീസ് ബറ്റാലിയന്‍ (കാറ്റഗറി നം. 740/2024) കേരള പോലീസ് സര്‍വീസ് വകുപ്പ് തസ്തികയുടെ ചുരുക്ക പട്ടിക നിലവില്‍ വന്നതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

ചുരുക്കപട്ടിക
ജില്ലയില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (ട്രെയിനി) (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് ഫോര്‍ എസ് സി /എസ് റ്റി) ആംഡ് പോലീസ് ബറ്റാലിയന്‍ (കാറ്റഗറി നം. 484/2024) കേരള പോലീസ് സര്‍വീസ് വകുപ്പ് തസ്തികയുടെ ചുരുക്ക പട്ടിക നിലവില്‍ വന്നതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

ചുരുക്കപട്ടിക
ജില്ലയില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (ട്രെയിനി) (എന്‍സിഎ – എസ് സി സി സി) ആംഡ് പോലീസ് ബറ്റാലിയന്‍ (കാറ്റഗറി നം. 803/2024) കേരള പോലീസ് സര്‍വീസ് വകുപ്പ് തസ്തികയുടെ ചുരുക്ക പട്ടിക നിലവില്‍ വന്നതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

ദര്‍ഘാസ്
ശബരിമല തീര്‍ഥാടകരുടെ സുരക്ഷ, അപകടത്തില്‍പെടുന്നവരുടെ രക്ഷാ പ്രവര്‍ത്തനം എന്നിവയുമായി ബന്ധപ്പെട്ട് മോട്ടര്‍ വാഹന വകുപ്പ് നടത്തിവരുന്ന ശബരിമല സേഫ് സോണ്‍ പ്രൊജക്ടിന്റെ 2025-26 കാലയളവിലെ പ്രവര്‍ത്തനങ്ങള്‍ക്കായി ഓപ്പറേറ്റര്‍ ഉള്‍പ്പെടെ ഒരു ക്രെയിന്‍ സര്‍വീസ് ലഭ്യമാക്കുന്നതിലേക്ക് ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 10 ഉച്ചയ്ക്ക് ശേഷം 2.30. ഫോണ്‍ : 0468 2222426.

കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം നവംബര്‍ ഒന്നിന്
കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം നവംബര്‍ ഒന്നിന് രാവിലെ 10.30ന് പത്തനംതിട്ട മുന്‍സിപ്പാലിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

ഇന്റര്‍നാഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പില്‍ അഡ്മിനിസ്‌ട്രേഷന്‍
ചെങ്ങന്നൂര്‍ സര്‍ക്കാര്‍ വനിത ഐ.ടി.ഐയില്‍ പ്ലസ്ടു മുതല്‍ യോഗ്യതയുളളവര്‍ക്ക് ഇന്റര്‍നാഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പില്‍ അഡ്മിനിസ്‌ട്രേഷന്‍ (6 മാസം) കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. ഫോണ്‍ : 0479 2457498.

അറിയിപ്പ്
കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്റെ വികസന പ്രവര്‍ത്തനങ്ങളെ ഇകഴ്ത്തി കാണിക്കുന്ന വ്യാജ വാര്‍ത്തകള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതായി മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു. ഡോക്ടര്‍മാരുടെയും രോഗികളുടെയും മനോവീര്യത്തെ തകര്‍ക്കുന്ന ഇത്തരം വാര്‍ത്തകളെ പ്രതിരോധിക്കുന്ന ജീവനക്കാരോടൊപ്പം പൊതുജനങ്ങളുടെ സഹകരണം ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. മെഡിക്കല്‍ കോളജ് ദിനംപ്രതി വികസനപാതയിലാണ്. ദിവസേന ആയിരത്തോളം വരുന്ന ഒ.പി കളും അത്യാഹിത വിഭാഗവും പ്രവര്‍ത്തിച്ചു വരുന്നു. ഇതോടൊപ്പം മേജര്‍, മൈനര്‍ ശസ്ത്രക്രിയകള്‍ തിങ്കള്‍ മുതല്‍ ശനി വരെ നടത്തുന്നുമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...