സ്മാര്‍ട്ട് കൃഷിഭവനിലൂടെ മികച്ച സേവനം ഉറപ്പാക്കും : മന്ത്രി പി പ്രസാദ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കൃഷിഭവനുകളെ ആധുനികവല്‍ക്കരിക്കുകയും കര്‍ഷകര്‍ക്ക് നൂതന സാങ്കേതിക വിദ്യയിലൂടെ മികച്ച സേവനം ഉറപ്പാക്കുകയുമാണ് സ്മാര്‍ട്ട് കൃഷിഭവനിലൂടെ ലക്ഷ്യമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ്. മികച്ച കെട്ടിടവും അനുബന്ധ സൗകര്യങ്ങളും മാത്രമല്ല സമയബന്ധിതമായും കൃത്യതയോടെയും കര്‍ഷകര്‍ക്ക് സേവനം നല്‍കുമ്പോള്‍ കൃഷിഭവനുകള്‍ സ്മാര്‍ട്ടാകും. കൃഷി ഓഫീസര്‍മാര്‍ കൃഷിയിടം സന്ദര്‍ശിച്ച് കര്‍ഷകരുടെ ആവശ്യങ്ങള്‍ മനസിലാക്കുമ്പോഴാണ് സ്മാര്‍ട്ടെന്ന പദം പൂര്‍ണമാകുന്നതെന്നും മന്ത്രി പറഞ്ഞു. കോട്ടാങ്ങല്‍ സ്മാര്‍ട്ട് കൃഷിഭവന്‍ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ കാലങ്ങളില്‍ സംസ്ഥാനത്ത് കാര്‍ഷിക മേഖലയില്‍ വിപ്ലവകരമായ മാറ്റമുണ്ടായി. 2023-2024 വര്‍ഷം 4.65 ശതമാനം വളര്‍ച്ച കെവരിച്ചു. ദേശീയ ശരാശരിയേക്കാള്‍ ഏറെ ഉയര്‍ന്നതാണ് ഇത്. ദേശീയ ശരാശരി താഴോട്ട് പോകുമ്പോഴാണ് സംസ്ഥാനം മുന്നേറിയത്. ‘ഞങ്ങളും കൃഷിയിലേക്ക്’, ‘കൃഷികൂട്ടങ്ങള്‍’ തുടങ്ങിയ പദ്ധതി കൃഷിയെ കൂടുതല്‍ ജനകീയമാക്കി. 23,500 ഓളം കൃഷികൂട്ടങ്ങള്‍ സംസ്ഥാനത്തുണ്ട്. ഒരു കൃഷിഭവന്‍ ഒരു മൂല്യവര്‍ധിത ഉല്‍പന്നം ഉണ്ടാക്കണം എന്ന നിര്‍ദേശം സര്‍ക്കാര്‍ മുന്നോട്ട് വെച്ചിരുന്നു. കേരളഗ്രോ എന്ന പേരില്‍ 1000 ത്തോളം മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ഇപ്പോള്‍ വിപണിയിലുണ്ട്. കേരളത്തിലെ 15 ഓളം ഷോറൂമുകള്‍ക്ക് പുറമെ ഓണ്‍ലൈനായും കേരളഗ്രോ വില്‍ക്കുന്നു. തദ്ദേശ സ്ഥാപനങ്ങള്‍, അയല്‍കൂട്ടങ്ങള്‍, കുടുംബശ്രീ, സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പിന്തുണ മന്ത്രി എടുത്തു പറഞ്ഞു.

മൂല്യവര്‍ധിത ഉല്‍പന്നങ്ങളിലൂടെ കര്‍ഷകര്‍ക്ക് കൂടുതല്‍ ലാഭം കിട്ടും. ഒരു സ്ഥലത്ത് കൃഷി ചെയ്ത ഉല്‍പന്നങ്ങള്‍ മറ്റൊരിടത്ത് എത്തിച്ച് വില്‍ക്കാനാകണം. മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിക്കാന്‍ പൊതുസംവിധാനം സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ഇതിലൂടെ കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം കിട്ടും. കൃത്യമായ ആസൂത്രണം കൃഷിക്ക് ആവശ്യമാണ്. വ്യവസായിക നേട്ടവും മുന്നില്‍ കാണണം. 2031 ഓടെ കര്‍ഷകര്‍ക്കെല്ലാം സാമ്പത്തിക ഭദ്രത ഉറപ്പാക്കുമെന്നും മന്ത്രി വൃക്തമാക്കി.
പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.

മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കൂടത്തില്‍, വൈസ് പ്രസിഡന്റ് ആനി രാജു, കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ്, വൈസ് പ്രസിഡന്റ് എം എ ജമീല ബീവി, സ്ഥിരം സമിതി അധ്യക്ഷരായ കെ ആര്‍ കരുണാകരന്‍, ദീപ്തി ദാമോദരന്‍, ജോളി ജോസഫ് എന്നിവര്‍ പങ്കെടുത്തു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ (എക്സ്റ്റന്‍ഷന്‍) എസ് സപ്‌ന പദ്ധതി വിശദീകരിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് കുളത്തൂര്‍മുഴി ദേവി ക്ഷേത്രം ഓഡിറ്റോറിയത്തില്‍ ജൈവ ഉല്‍പാദനോപാധികള്‍, മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍, കാര്‍ഷിക യന്ത്രങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും വിപണനവും സംഘടിപ്പിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘തൊപ്പി’ക്കെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച് സൈബര്‍ പോലീസ്

0
കോഴിക്കോട്: തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബറും ഓണ്‍ലൈന്‍ ഗെയ്മറുമായ മുഹമ്മദ് നിഹാദിനെതിരായ പരാതിയില്‍...

ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവം ; കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ്

0
ന്യൂഡല്‍ഹി: യുഎസ് ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ...

നഷ്ടപരിഹാരം നല്‍കുന്നതില്‍ കാലതാമസം വരുത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പ് കൊണ്ടടിച്ച് കര്‍ഷകന്‍

0
ബംഗളൂരു: നഷ്ടപരിഹാരം നല്‍കുന്നതില്‍ കാലതാമസം വരുത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പ്...

നിരപരാധികളായ ഇന്ത്യൻ പൗരന്മാരുടെ ജീവൻ നഷ്ടപ്പെട്ടതിൽ ഖേദപ്രകടനമോ അനുശോചനമോ ഇല്ല ; യുഎസിനെതിരെ ശശി...

0
ദില്ലി: യുഎസ് ആക്രമണത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ യുഎസ് ഖേദപ്രകടനമോ...