ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്
കേരള സ്റ്റേറ്റ് റൂട്രോണിക്സ് സര്‍ട്ടിഫിക്കറ്റോടുകൂടി ഒരു വര്‍ഷം, ആറ് മാസം, മൂന്ന് മാസം ദൈര്‍ഘ്യമുള്ള ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്‌സുകളില്‍ തിരുവനന്തപുരം, ആറ്റിങ്ങല്‍ അംഗീകൃത പഠന കേന്ദ്രങ്ങളിലേക്ക് ഇന്റേണ്‍ഷിപ്പോടെ റെഗുലര്‍ പാര്‍ടൈം ബാച്ചുകളിലേക്ക് എസ് എസ് എല്‍ സി, പ്ലസ് ടു, ബിരുദം പാസായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 7994926081
—
ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും
ജില്ലയില്‍ എക്സൈസ് ആന്റ് പ്രൊഹിബിഷന്‍ വകുപ്പില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 743/2024), വനം വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (എന്‍സിഎ-എസ് സി സി സി) (കാറ്റഗറി നമ്പര്‍ 116/2024) തസ്തികകളുടെ ചുരുക്കപ്പട്ടികയിലുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് നവംബര്‍ 18,19,20,21 തീയതികളില്‍ അടൂര്‍ വടക്കടത്തുകാവ് കെഎപി -മൂന്ന് ബറ്റാലിയന്‍ പരേഡ് ഗ്രൗണ്ടില്‍ രാവിലെ 5.30 മുതല്‍ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും. ഫോണ്‍ :0468 2222665.
സ്‌പെഷ്യല്‍ റിബേറ്റ്
ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ മണ്ഡലകാലം പ്രമാണിച്ച് ഖാദി തുണിത്തരങ്ങള്‍ക്ക് നവംബര്‍ 14 മുതല്‍ 19 വരെ സ്‌പെഷ്യല്‍ റിബേറ്റ്. ഇലന്തൂര്‍, അടൂര്‍ റവന്യൂ ടവര്‍, പത്തനംതിട്ട അബാന്‍ ജംഗ്ഷന്‍, റാന്നി -ചേത്തോങ്കര എന്നിവിടങ്ങളില്‍ 30 ശതമാനം റിബേറ്റ് ലഭിക്കും. കോട്ടണ്‍ ഷര്‍ട്ടിംഗ്‌സ്, റെഡിമെയ്ഡ് ഷര്‍ട്ട്, സില്‍ക്ക് സാരി, സില്‍ക്ക് ഷര്‍ട്ട് , ചുരിദാര്‍ ടോപ്പ്, ചുരിദാര്‍ മെറ്റീരിയല്‍സ്, ബെഡ്ഷീറ്റുകള്‍, പഞ്ഞിമെത്ത, തലയിണ, നറുതേന്‍, എള്ളെണ്ണ, ഖാദി ബാര്‍ സോപ്പ് തുടങ്ങിയ ഉല്‍പന്നങ്ങള്‍ ലഭിക്കും.
ഫോണ്‍ 0468 2362070, ഇലന്തൂര്‍ ഖാദി ടവര്‍-8113870434
പത്തനംതിട്ട അബാന്‍ ജംഗ്ഷന്‍ – 9744259922.
അടൂര്‍ റവന്യൂ ടവര്‍-6238547923.
റാന്നി ചേത്തോങ്കര -7736703933.





























