സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. അസിസ്റ്റന്റ് സര്‍ജ്ജന്‍ ഡോ. ജിതിന്‍രാജിനെ ഡ്യൂട്ടിക്കിടെ മര്‍ദിച്ച സംഭവത്തില്‍ പുല്‍പ്പള്ളി ആനപ്പാറ തയ്യില്‍ അമല്‍ ചാക്കോ (30), പെരിക്കല്ലൂര്‍ പാലത്തുപറമ്പ് മംഗലത്ത് പി.ആര്‍ രാജീവ് (31) എന്നിവരെ വ്യാഴാഴ്ച രാവിലെയാണ് വാടാനക്കവലയില്‍ നിന്ന് പിടികൂടിയത്. സംഭവശേഷം ഇരുവരും ഒളിവില്‍ പോയിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമപ്രകാരവും സംഘം ചേര്‍ന്ന് ആക്രമിച്ചതിന് ബിഎന്‍എസ് നിയമപ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പിടിയിലായ രണ്ടുപേരും നിരവധി കേസുകളില്‍ പ്രതികളാണ്.

അമല്‍ ചാക്കോ പുല്‍പള്ളി സ്റ്റേഷനില്‍ അതിക്രമിച്ച് കടന്ന് അക്രമിച്ചു പരിക്കേല്‍പ്പിക്കല്‍, പൊതുഗതാഗതം തടസപ്പെടുത്തല്‍ തുടങ്ങിയ അഞ്ച് കേസുകളിലും രാജീവ് പുല്‍പള്ളി മീനങ്ങാടി സ്റ്റേഷനുകളില്‍ എന്‍.ഡി.പി.എസ്, അക്രമിച്ചു പരിക്കേല്‍പ്പിക്കല്‍ തുടങ്ങി അഞ്ച് കേസുകളിലും പ്രതികളായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇക്കഴിഞ്ഞ പത്താം തീയ്യതിയായിരുന്നു പരാതിക്കിടയാക്കിയ സംഭവം. ഡ്യൂട്ടിക്കിടെ പ്രതികള്‍ സഹപ്രവര്‍ത്തകയായ ഡോക്ടറോട് കയര്‍ത്ത് സംസാരിച്ചത് ഡോ. ജിതിന്‍രാജ് ചോദ്യം ചെയ്ത വിരോധത്തിലായിരുന്നു അക്രമം. ഡ്യൂട്ടി കഴിഞ്ഞ് ആശുപത്രിയുടെ പുറത്തേക്ക് വരികയായിരുന്ന ഡോക്ടറെ ഇവര്‍ അസഭ്യം പറയുകയും കഴുത്തിനു കുത്തിപിടിച്ചും നെഞ്ചില്‍ കൈകൊണ്ട് ഇടിച്ചും കാല്‍ കൊണ്ട് ചവിട്ടിയും കൈ വിരല്‍ പിടിച്ച് തിരിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ഡോക്ടറുടെ ഇടതു കൈയുടെ ചെറുവിരലിന് പൊട്ടലുണ്ടായി. പുല്‍പ്പള്ളി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ കെ.വി മഹേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇട്ടിയപ്പാറ-ജണ്ടായിക്കൽ-വടശ്ശേരിക്കര റോഡ് പണി അനിശ്ചിതത്വത്തിൽ : ദുരിതമൊഴിയാതെ നാട്ടുകാർ

0
​റാന്നി: വർഷങ്ങളായി കടുത്ത യാത്രാക്ലേശം അനുഭവപ്പെടുന്ന ഇട്ടിയപ്പാറ-ജണ്ടായിക്കൽ-വടശ്ശേരിക്കര റോഡിന്റെ നവീകരണ പണികൾ...

എൽ നിനോ ഭീഷണിയിൽ കേരള തീരം

0
കൊച്ചി: കാലാവസ്ഥാ വ്യതിയാനവും ആഗോള പ്രതിഭാസമായ എൽ നിനോയും കേരളത്തിന്റെ മത്സ്യമേഖലയ്ക്ക്...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
റോഡ് സുരക്ഷ യോഗം ചേര്‍ന്നു ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത്...

കുരുതിക്കളമായി പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാത : റോഡ്‌ നിര്‍മ്മാണത്തിലെ അപാകത പ്രധാന...

0
പത്തനംതിട്ട : കോടികള്‍ ചിലവഴിച്ച് നിര്‍മ്മിച്ച പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍...