സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

അനധികൃത ബോര്‍ഡുകളും ബാനറുകളും നീക്കണം
കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ പൊതുയിടങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച തദേശ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടും അല്ലാതെയുമുളള ബോര്‍ഡുകള്‍, കൊടിതോരണങ്ങള്‍, ഹോര്‍ഡിങ്ങുകള്‍ എന്നിവ സ്ഥാപിച്ചവര്‍ തന്നെ നീക്കം ചെയ്യണം. അല്ലാത്തപക്ഷം പഞ്ചായത്ത് നേരിട്ട് നീക്കയശേഷം ഉത്തരവാദിത്തപ്പെട്ടവരില്‍ നിന്ന് ചെലവും പിഴയും ഈടാക്കുമെന്നും വിവരം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്നും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ ചുമതലയുളള പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

യോഗ കോഴ്‌സ്
സ്‌കോള്‍ കേരള ഡിപ്ലോമ ഇന്‍ യോഗിക് സയന്‍സ് ആന്‍ഡ് സ്‌പോര്‍ട്‌സ് യോഗ കോഴ്‌സിന്റെ രണ്ടാം ബാച്ച് പൊതുപരീക്ഷ ഡിസംബര്‍ 21ന് ആരംഭിക്കും. തിയറി പരീക്ഷ ഡിസംബര്‍ 21, 2026 ജനുവരി മൂന്ന്, നാല് തീയതികളില്‍ അതാത് പഠന കേന്ദ്രങ്ങളില്‍ നടക്കും. പരീക്ഷാ ഫീസ് 1200 രൂപ. പിഴ കൂടാതെ അടയ്‌ക്കേണ്ട തീയതി ഡിസംബര്‍ അഞ്ച്. പിഴയോടെ ഡിസംബര്‍ 12. വെബ്‌സൈറ്റ് : www.scolekerala.org. ഫോണ്‍ : 0471 2342950, 2342271, 2342369.

ഐ ടി ഐ സപ്ലിമെന്ററി പരീക്ഷ
അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് ഡിസംബര്‍ 2025 സപ്ലിമെന്ററി/ലെഫ്റ്റ് ഓവര്‍ പരീക്ഷയ്ക്ക് (ഐ ടി ഐ സപ്ലിമെന്ററി പരീക്ഷ) ഡിസംബര്‍ അഞ്ചിന് വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം. പ്രാക്ടിക്കല്‍ പരീക്ഷ പരാജയപ്പെട്ടവര്‍ ‘0230-00-800-88-00-00-00-Other items-Dir of Emplmt and Trg’ ശീര്‍ഷകത്തില്‍ ട്രഷറിയില്‍ 170 രൂപ ഒടുക്കി അസല്‍ ചെലാന്‍ സഹിതം ബന്ധപ്പെട്ട ഐ ടി ഐ പ്രിന്‍സിപ്പലിന് അപേക്ഷ സമര്‍പ്പിക്കണം. സി.ബി.ടി (ഓണ്‍ലൈന്‍) പരീക്ഷ പരാജയപ്പെട്ടവര്‍ പരീക്ഷാ ഫീസ് ഐ ടി ഐ യില്‍ നേരിട്ട് അടയ്ക്കണം. ഫോണ്‍ : 0468-2259952.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ്.എന്‍.ഡി.പി സ്വയം സഹായ സംഘത്തിന് വായ്പ : അനുമതി പത്രം കൈമാറി

0
അടൂര്‍ : എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയന്‍റെ കീഴിലുള്ള 3107-നമ്പർ തൂവയൂർ...

കേടായ അല്‍ഫാം നല്‍കി ഭക്ഷ്യ വിഷബാധയേറ്റു : റാന്നി കിങ്സ് ബിരിയാണി കഫേ 96,500...

0
പത്തനംതിട്ട : കേടായ അൽഫാം കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ ഉപഭോക്താവിന് 96,500...

വീണ്ടും മഴ കനക്കും ; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പ്

0
കോഴിക്കോട് : സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴയെത്തുന്നു. നാളെ...