സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ആറാം ക്ലാസ് നവോദയ പ്രവേശന പരീക്ഷ ഡിസംബര്‍ 13ന്
വെച്ചൂച്ചിറ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ആറാം ക്ലാസിലേക്കുളള പ്രവേശന പരീക്ഷ ഡിസംബര്‍ 13 ന് നടക്കും. വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ കാര്‍ഡുമായി അതാത് പരീക്ഷാ കേന്ദ്രങ്ങളില്‍ രാവിലെ 10ന് മുമ്പ് എത്തണം. ഫോണ്‍ : 04735 294263, 9591196535.

ഡിപ്ലോമ ഇന്‍ അപ്ലൈഡ് കൗണ്‍സിലിംഗ് പ്രോഗ്രാം
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുളള എസ് ആര്‍ സി കമ്മ്യൂണിറ്റി കോളജില്‍ 2026 ജനുവരി ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ അപ്ലൈഡ് കൗണ്‍സിലിംഗ് പ്രോഗ്രാമിന്  അപേക്ഷിക്കാം. യോഗ്യത ബിരുദം. അവസാന തീയതി ഡിംസബര്‍ 31.
പഠനകേന്ദ്രം : തരംഗം മിഷന്‍ ആക്ഷന്‍ സെന്റര്‍, ചെങ്ങന്നൂര്‍ -മാവേലിക്കര ഡയോസിസ്, ആറാട്ടുപുഴ പി.ഒ, ചെങ്ങന്നൂര്‍. ഫോണ്‍ : 0479 2456667, 9446192931.

റാങ്ക് പട്ടിക റദ്ദായി
ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ യൂ. പി. സ്‌കൂള്‍ ടീച്ചര്‍ (മലയാളം മാധ്യമം) (കാറ്റഗറി നമ്പര്‍. 517/19) തസ്തികയുടെ റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
—-
തയ്യല്‍ പരിശീലനം
പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സൗജന്യമായി തയ്യല്‍ പരിശീലനം ആരംഭിച്ചു. പ്രായം 18-50. ആധാര്‍, റേഷന്‍കാര്‍ഡുകള്‍, പാസ്ബുക്ക്, രണ്ടുഫോട്ടോ എന്നിവയുമായി ഡിസംബര്‍ 11 ന് ഓഫീസില്‍ എത്തണം . ഫോണ്‍ : 04682992293, 04682270243

ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍
കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി ജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത ബിരുദം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത പ്ലസ് ടു), ആറ് മാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത എസ് എസ് എല്‍ സി) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994449314.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ തീരുമാനം ഇന്ത്യൻ കോടതിയുടേത്’ ; കേന്ദ്രം

0
ഡൽഹി : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ...

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു

0
റാഞ്ചി: പരീക്ഷാക്രമക്കേടുകളിൽ ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു. ഈ മാസം 20ന്...

കണ്ണൂരിൽ കാണാതായ പ്ലസ് ടു വിദ്യാർഥിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

0
കണ്ണൂർ : പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 3 വരെ...

0
തൃപ്പൂണിത്തുറ : മലയാളമണ്ണിന്റെ തിരുവോണോഘോഷത്തിന് തുടക്കം കുറിച്ച് ഇന്നു തൃപ്പൂണിത്തുറ അത്തം...