സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ഖാദി സ്‌പെഷ്യല്‍ റിബേറ്റ്
ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ്- ന്യൂ ഇയര്‍ പ്രമാണിച്ച് ഡിസംബര്‍ 19 മുതല്‍ ജനുവരി രണ്ടുവരെ ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം സ്‌പെഷ്യല്‍ റിബേറ്റ്. ജില്ലയില്‍ ഇലന്തൂര്‍, റവന്യൂ ടവര്‍ അടൂര്‍, അബാന്‍ ജംഗ്ഷന്‍ പത്തനംതിട്ട, റാന്നി -ചേത്തോങ്കര എന്നിവിടങ്ങളിലാണ് റിബേറ്റ് ലഭിക്കുന്നത്. കോട്ടണ്‍ ഷര്‍ട്ടിംഗ്‌സ്, റെഡിമെയ്ഡ് ഷര്‍ട്ട്, സില്‍ക്ക് സാരി, സില്‍ക്ക് ഷര്‍ട്ട്, ചുരിദാര്‍ ടോപ്പ്, ചുരിദാര്‍ മെറ്റീരിയല്‍സ്, ബെഡ്ഷീറ്റ്, പഞ്ഞിമെത്ത, തലയിണ, പില്ലോകവര്‍, ഗ്രാമവ്യവസായ ഉല്‍പന്നങ്ങള്‍ തുടങ്ങിയവ ലഭ്യമാണ്.
ഖാദി ടവര്‍ ഇലന്തൂര്‍ – 8113870434
അബാന്‍ ജംഗ്ഷന്‍, പത്തനംതിട്ട – 9744259922
റവന്യൂടവര്‍ അടൂര്‍ – 6238547923
ചേത്തോങ്കര – റാന്നി – 7736703933

എംപ്ലോയബിലിറ്റി രജിസ്‌ട്രേഷന്‍ ക്യാമ്പ്
ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററിന്റെ രജിസ്‌ട്രേഷന്‍ ക്യാമ്പ് ഡിസംബര്‍ 20ന് രാവിലെ 10ന് പത്തനംതിട്ട ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നടക്കും. കുറഞ്ഞ യോഗ്യത പ്ലസ് ടു. പ്രായപരിധി 40. ഐ ടി ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, പാരാമെഡിക്കല്‍, മറ്റ് പ്രൊഫഷണല്‍ യോഗ്യതയുളള പത്തനംതിട്ട ജില്ലയിലെയും സമീപ പ്രദേശങ്ങളിലേയും ഉദ്യോഗാര്‍ഥികള്‍ക്കാണ് അവസരം. ഒറ്റത്തവണ രജിസ്‌ട്രേഷനുളളവര്‍ക്ക് സംസ്ഥാനത്താകെയുളള എപ്ലോയബിലിറ്റി സെന്റര്‍ മുഖേനെ സ്വകാര്യ സ്ഥാപനങ്ങളിലേയ്ക്ക് നടത്തുന്ന അഭിമുഖം/ജോബ്‌ഫെയര്‍ എന്നിവയില്‍ പങ്കെടുക്കാം. ഫോണ്‍: 0477 2230624, 9846189874, 8304057735, 04682222745.

വീര്‍ പരിവാര്‍ സഹായത യോജന – നിയമസഹായ ക്ലിനിക്
പത്തനംതിട്ട ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ കീഴില്‍ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ വീര്‍ പരിവാര്‍ സഹായത യോജന പദ്ധതി പ്രകാരം വിമുക്തഭടന്മാര്‍ക്ക് ആവശ്യമായ നിയമസഹായം ലഭിക്കുന്നതിന് ഡിസംബര്‍ 20 ന് രാവിലെ 11 മുതല്‍ സിറ്റിംഗ് ഉണ്ടായിരിക്കുമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468-2961104.
—-
റാങ്ക് പട്ടിക ഇല്ലാതായി
ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ എല്‍ പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മാധ്യമം) തസ്തികമാറ്റം വഴിയുളള നിയമനം (കാറ്റഗറി നമ്പര്‍ 288/24) തസ്തികയില്‍ 2025 ഒക്ടോബര്‍ 10 ന് നിലവില്‍ വന്ന റാങ്ക് പട്ടിക നിശേഷം ഇല്ലാതായതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

അപ്രന്റിസ് മേള ഡിസംബര്‍ 22ന്
പ്രധാനമന്ത്രി നാഷണല്‍ അപ്രന്റിസ് ഷിപ്പ് മേളയോടനുബന്ധിച്ച് ജില്ലാതല അപ്രന്റിസ് മേള ഡിസംബര്‍ 22ന് രാവിലെ 9.30 ന് ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐ യില്‍ നടക്കും. ഐടിഐ പാസായവര്‍ക്ക് പങ്കെടുക്കാം. ട്രേഡ് സര്‍ട്ടിഫിക്കറ്റ്, ആധാര്‍, ഫോട്ടോ, മറ്റ് അനുബന്ധരേഖകള്‍ എന്നിവ സഹിതം ഐടിഐ യില്‍ എത്തണം. ഫോണ്‍ : 0468 2258710.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിൻ്റെ വീട്ടിലും ഇഡി റെയ്ഡ്

0
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം നിഖിലിൻ്റെ ഫ്ലാറ്റിൽ ഇ...

സേ പരീക്ഷ ഫീസ് കുറച്ചു, വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ കോളജ്...

0
എറണാകുളം : വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ എൻജിനീയറിങ്...

‘കേരളത്തിലെ വൈദ്യുതപ്രതിസന്ധിക്ക് കാരണം കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജ്’ ; വെള്ളാപ്പള്ളി

0
ആലപ്പുഴ : സംസ്ഥാനം കടുത്ത ഊർജപ്രതിസന്ധി നേരിടുകയാണെന്നും കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജാണ് പ്രശ്നങ്ങൾക്കു...

നെല്ലുസംഭരണ നയം പ്രഖ്യാപിക്കാതെ സർക്കാർ ; ആശങ്കയിൽ കർഷകർ

0
ആലപ്പുഴ : ഒന്നാംവിള നെല്ലുസംഭരണത്തിന്റെ രജിസ്ട്രേഷനും അപേക്ഷാ നടപടികളും തുടങ്ങിയെങ്കിലും സംഭരണനയവും...