വിബി ജി റാം ജി ബില്‍ ലോക്‌സഭ പാസ്സാക്കി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമുള്ള വിബി ജി റാം ജി ബില്‍ ലോക്‌സഭ പാസ്സാക്കി. വിബി ജിറാംജി ബിൽ സ്റ്റാൻഡിങ് കമ്മിറ്റിക്കോ, സംയുക്ത പാർലമെന്ററി സമിതിക്കോ വിടണമെന്ന പ്രതിപക്ഷ ആവശ്യം അവഗണിച്ചുകൊണ്ടായിരുന്നു ബിൽ പാസ്സാക്കിയത്. രാഷ്ട്രീയ തീരുമാനമാണെന്നത് വ്യക്തമാക്കി കൊണ്ടാണ് ലോക്സഭാ നടപടികൾ മുന്നോട്ടുപോയത്. ബിൽ പാസാക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷം നിലപാടെടുത്തപ്പോൾ പ്രതിപക്ഷ നിലപാടുകളെ നിശിതമായി വിമർശിച്ചുകൊണ്ട് ശബ്ദ വോട്ടോടു കൂടി ബിൽ പാസാക്കി. ബില്ലിലെ ചർച്ചയ്ക്ക് കേന്ദ്ര ഗ്രാമവികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ മറുപടി പറയുമ്പോൾ പ്രതിഷേധമുയർത്തിയ പ്രതിപക്ഷം ബില്ലിന്റെ പകർപ്പുകൾ കീറി എറിഞ്ഞു. നടുത്തളത്തിൽ ഇറങ്ങി മഹാത്മാഗാന്ധിയുടെ ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം.

ബില്ലിന്റെ പേരിനെയും ഉള്ളടക്കത്തെയും ഇന്ന് പുലർച്ച വരെ നീണ്ട ചർച്ചയിൽ പ്രതിപക്ഷം ശക്തമായി എതിർത്തു. എന്നാൽ ഗാന്ധിജിയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനാണ് ബില്ല് കൊണ്ടുവരുന്നത് എന്നാണ് മന്ത്രിയുടെ മറുപടി. രാജ്യസഭ കൂടി അംഗീകരിക്കുന്നതോടെ ബില്ലിനെ സംബന്ധിച്ചുള്ള അടിസ്ഥാന നടപടിക്രമങ്ങൾ പൂർത്തിയാകും.  ബില്ലിനെതിരെ സഭയ്ക്ക് പുറത്തും തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലോക്‌സഭാ തിരഞ്ഞെടുപ്പ് : തർക്കമൊഴിവാക്കാൻ ബി ഡി ജെ എസ് – ബി ജെ...

0
ആലപ്പുഴ : ലോക്‌സഭാ തിരഞ്ഞെടുപ്പടുക്കുമ്പോൾ തർക്കങ്ങളുണ്ടാകാതിരിക്കാൻ ബി.ഡി.ജെ.എസ്. നേതാക്കളുമായി ഇപ്പോഴേ ചർച്ചനടത്തി...

ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകം ; 13കാരിയായ കൊച്ചുമകളടക്കം പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ പിടിയില്‍

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ 13 വയസുള്ള കൊച്ചുമകള്‍ ഉള്‍പ്പെടെ...

ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേട് ; പിഎസ്‌സി ഓഫീസിൽ റെയ്‌ഡ് നടത്തി ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം: ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പിഎസ്‌സി ഓഫീസിൽ റെയ്‌ഡ് നടത്തി...

ശിവസൂര്യയെ കുറിച്ച് സൂചനകളില്ല ; കേരളത്തിന് പുറത്തും വ്യാപക തിരച്ചില്‍

0
കണ്ണൂര്‍: പെരിങ്ങത്തൂരില്‍ നിന്ന് കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥി ശിവസൂര്യയ്ക്കായി അന്വേഷണം ഊര്‍ജിതം....