സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ടയില്‍ നിന്ന് ഗവിയിലേക്ക് ജംഗിള്‍ സഫാരി
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ നിന്ന് ഗവിയിലേക്ക് ഒരു ദിവസം നീളുന്ന ജംഗിള്‍ സഫാരി സംഘടിപ്പിക്കുന്നു. ഡിസംബര്‍ 27 (ശനിയാഴ്ച)ന് രാവിലെ എട്ടിന് പത്തനംതിട്ട ടൗണ്‍ സ്‌ക്വയറിന് സമീപത്തു നിന്ന് യാത്ര ആരംഭിക്കും. ഗവി ജംഗിള്‍ സഫാരി, അടവി കുട്ടവഞ്ചി, പരുന്തുംപാറ തുടങ്ങിയ സ്ഥലങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വാഹനം, പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, ഫോറസ്റ്റ് എന്‍ട്രി പാസ്, കുട്ടവഞ്ചി, ചായയും വെള്ളവും, ഗൈഡ് സേവനം എന്നിവ ഉള്‍പ്പെടുത്തി ഒരു വ്യക്തിക്ക് 1,600/(ആയിരത്തി അറുനൂറ്) രൂപയാണ് യാത്രാ ചെലവ്. ഫോണ്‍ : 9544214141, 9447709944.

കെ ടെറ്റ് പ്രമാണ പരിശോധന
ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ 2025 സെപ്റ്റംബര്‍ 18,19 തീയതികളില്‍ നടന്ന കെ ടെറ്റ് പരീക്ഷയില്‍ വിജയിച്ചവരുടെ അസല്‍ പ്രമാണ പരിശോധന ഡിസംബര്‍ 22,23,24 തീയതികളില്‍ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തില്‍ നടക്കും. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും അഡ്മിറ്റ് കാര്‍ഡ്, മാര്‍ക്ക് ലിസ്റ്റിന്റെ പ്രിന്റ് ഔട്ട് എന്നിവ സഹിതം എത്തണം.
തീയതിയും സമയവും ചുവടെ.
കാറ്റഗറി ഒന്ന് ഡിസംബര്‍ 22
കാറ്റഗറി രണ്ട് ഡിസംബര്‍ 23
കാറ്റഗറി മൂന്ന്, നാല് ഡിസംബര്‍ 24.
ഫോണ്‍ : 0468 2222229.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...