സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

റീ ടെന്‍ഡര്‍
മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം, പുനരധിവാസം, ശാക്തീകരണം, സുരക്ഷ, ക്ഷേമം എന്നിവയുമായി ബന്ധപ്പെട്ട് റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ ഔദ്യോഗിക ഉപയോഗത്തിന് 2026 മാര്‍ച്ച് വരെ ടാക്‌സി പെര്‍മിറ്റുള്ള ഒരു വാഹനം (1000 സിസിയില്‍ കുറയാത്ത കാര്‍) കരാര്‍ അടിസ്ഥാനത്തില്‍ നല്‍കുന്നതിന് വാഹന ഉടമകള്‍/സ്ഥാപനങ്ങളില്‍ നിന്ന് റീ ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ 26 ഉച്ചയ്ക്ക് രണ്ടുവരെ. ഫോണ്‍: 04682325168, 8281999004.

ജാമ്യരഹിത വായ്പ
പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ ജില്ലാ ഓഫീസില്‍ നിന്ന് പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗത്തില്‍പെട്ട കുടുംബശ്രീ അംഗമായ 65 വയസില്‍ താഴെ പ്രായമുളള മൂന്ന് ലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുളള വനിതകള്‍ക്ക് സിഡിഎസ് മുഖേനെ സ്വയം തൊഴില്‍ ചെയ്യുന്നതിന് ജാമ്യ രഹിത വായ്പ നല്‍കുന്നു. പട്ടികജാതി വിഭാഗത്തിന് പരമാവധി 1,30,000 രൂപയും പട്ടിക വര്‍ഗ വിഭാഗത്തിന് ഒരു ലക്ഷം രൂപയും ലഭിക്കും. ഫോണ്‍ : 9400068503.

ക്ലാര്‍ക്ക് നിയമനം
കോന്നി മെഡിക്കല്‍ കോളജിലെ സിമെറ്റ് നഴ്‌സിംഗ് കോളജില്‍ ക്ലാര്‍ക്കിനെ നിയമിക്കുന്നു. യോഗ്യത : ബിരുദം, മലയാളം, ഇംഗ്ലീഷ് ടൈപ്പ് റെറ്റിംഗ്, എക്‌സാമിനേഷന്‍ റെക്കോഡിങ് (ഡംപിങ്). ബി കോം ഫിനാന്‍സ്, ടാലി അറിയുന്നവര്‍ക്ക് മുന്‍ഗണന. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 26ന് രാവിലെ 11 ന് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 8281302895, 9446085395.

അക്കൗണ്ട് വിവരങ്ങള്‍ നല്‍കണം
അന്ത്യോദയ ശ്രമിക് സുരക്ഷാ യോജന ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകാത്ത രജിസ്്രേടഡ് തൊഴിലാളികളെ 2026 ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് അക്കൗണ്ട് വിവരങ്ങള്‍ ഡിസംബര്‍ 27 നകം കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ഓഫീസില്‍ അറിയിക്കണം. ഫോണ്‍ : 0469 2603074.

ലേലം
ഡിസ്ട്രിക്റ്റ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ക്യാമ്പില്‍ മുറിച്ച് സൂക്ഷിച്ചിരിക്കുന്ന തേക്ക്, ആഞ്ഞിലി, ബദാം, അരണമരം, മഹാഗണി, പ്ലാവ്, വട്ട എന്നിവ ഡിസംബര്‍ 30 ന് രാവിലെ 10.30 ന് ക്യാമ്പ് പരിസരത്ത് ലേലം ചെയ്യും. നിരതദ്രവ്യം അടച്ച് പങ്കെടുക്കാം. ഫോണ്‍ : 0468 2222630.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

0
ഇടുക്കി: പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു...

പെരുമ്പാമ്പ് ഭീതിയില്‍ റാന്നി : ദിവസവും അഞ്ചോളം പാമ്പുകളെ പിടികൂടുന്നതായി പാമ്പുപിടുത്ത വിദഗ്ധന്‍ മാത്തുക്കുട്ടി

0
​റാന്നി : റാന്നിയിലും പരിസര പ്രദേശങ്ങളിലും പെരുമ്പാമ്പുകളുടെ സാന്നിധ്യം ഭീതിജനകമാം വിധം...

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. എൽനിനോ പ്രതിഭാസത്തെ...

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്....