അറിയിപ്പുകൾ

For full experience, Download our mobile application:
Get it on Google Play

കുംഭമാസപൂജ: ശബരിമല നട ഫെബ്രുവരി 12ന് തുറക്കും
കുംഭമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മ ശാസ്താക്ഷേത്ര നട ഫെബ്രുവരി 12 ന് വൈകുന്നേരം അഞ്ചിന് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി ജയരാമന്‍ നമ്പൂതിരി
ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിക്കും. ശേഷം മേല്‍ശാന്തി ഉപദേവതാക്ഷേത്ര നടകളും തുറന്ന് വിളക്കുകള്‍ തെളിയിച്ചശേഷം പതിനെട്ടാം പടിക്ക് മുന്‍വശത്തായുള്ള ആഴിയില്‍ അഗ്നി പകരും. തുടര്‍ന്ന് തന്ത്രി
കണ്ഠര് രാജീവര് അയ്യപ്പഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്യും.
നട തുറക്കുന്ന 12ന് പൂജകള്‍ ഒന്നും തന്നെ ഉണ്ടാവില്ല. അന്ന് രാത്രി 10ന് നട അടയ്ക്കും. കുംഭം ഒന്നായ 13ന് പുലര്‍ച്ചെ അഞ്ചിന് ക്ഷേത്ര നടതുറക്കും. ശേഷം നിര്‍മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടക്കും. 5.30ന് മഹാഗണപതിഹോമം. തുടര്‍ന്ന് നെയ്യഭിഷേകം. 7.30ന് ഉഷപൂജ. 13 മുതല്‍ 17 വരെയുള്ള അഞ്ചു ദിവസങ്ങളില്‍ ഉദയാസ്തമയപൂജ, 25 കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്ത് ഭക്തര്‍ക്ക് ദര്‍ശനത്തിനായി എത്തിച്ചേരാവുന്നതാണ്. നിലയ്ക്കലില്‍ സ്പോട്ട് ബുക്കിംഗ്
സംവിധാനവും ഒരുക്കിയിട്ടുണ്ട്. അഞ്ചു ദിവസത്തെ പൂജകള്‍ പൂര്‍ത്തിയാക്കി ക്ഷേത്ര നട 17 ന് രാത്രി 10ന് ഹരിവരാസനം പാടി അടയ്ക്കും. മീന മാസ പൂജകള്‍ക്കായി ക്ഷേത്രനട മാര്‍ച്ച് 14 ന് വൈകുന്നേരം തുറക്കും. മാര്‍ച്ച് 19ന് രാത്രി നട അടയ്ക്കും. ഉത്രം ഉത്സവത്തിനായി ശബരിമല ക്ഷേത്ര നട മാര്‍ച്ച് 26ന് തുറന്ന് ഏപ്രില്‍
അഞ്ചിന് അടയ്ക്കും. മാര്‍ച്ച് 27 നാണ് കൊടിയേറ്റ്. ഏപ്രില്‍ അഞ്ചിന് പൈങ്കുനി ഉത്രം ആറാട്ട് നടക്കും.

ലേലം
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ ലേലങ്ങള്‍ സംബന്ധിച്ച അറിയിപ്പ് https://tender.lsgkerala.gov.in എന്ന വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുളളതായി ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

വണ്‍ ടൈം വെരിഫിക്കേഷന്‍
പത്തനംതിട്ട ജില്ലാ സഹകരണ ബാങ്കില്‍ ബ്രാഞ്ച് മാനേജര്‍ (എന്‍സിഎ-എല്‍സി/എഐ കാറ്റഗറി നമ്പര്‍.122/19), എന്‍സിഎ-ഇ/ടി/ബി- കാറ്റഗറി 125/19, എന്‍സിഎ-എസ്‌സി- കാറ്റഗറി നമ്പര്‍ 127/19) തസ്തികകളുടെ 2023 ജനുവരി 19ന് നിലവില്‍ വന്ന ചുരുക്കപ്പട്ടികകളില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി പത്തനംതിട്ട ജില്ലാ പിഎസ്‌സി ഓഫീസില്‍ വച്ച് ഫെബ്രുവരി 13ന് രാവിലെ 10.15 മുതല്‍ വണ്‍ ടൈം വേരിഫിക്കേഷന്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് ഇതു സംബന്ധിച്ച് എസ്എംഎസ്, പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന അറിയിപ്പു നല്‍കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഉദ്യോഗാര്‍ഥികള്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക. വണ്‍ ടൈം വേരിഫിക്കേഷന് ഹാജരാകുന്ന ഉദ്യോഗാര്‍ഥികള്‍ കോവിഡ് 19 മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം.
ഫോണ്‍: 0468 2222665.

അഡ്വാന്‍സ് സര്‍വേയിംഗ്
ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് ഐടിഐയില്‍ മൂന്നു മാസം ദൈര്‍ഘ്യമുള്ള അഡ്വാന്‍സ് സര്‍വേയിംഗ് എന്ന ഹ്രസ്വകാല കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവില്‍ എന്‍ജിനിയറിംഗില്‍ ബിരുദം/ ഡിപ്ലോമ അല്ലെങ്കില്‍ സര്‍വേയര്‍/ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് ആണ് വിദ്യാഭ്യാസ യോഗ്യത. കോഴ്‌സ് ഫീസ് – 15,000 രൂപ. താത്പര്യമുള്ളവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുമായി ഐടിഐയില്‍ നേരിട്ട് ഹാജരാകണം. വിശദ വിവരത്തിന് ഫോണ്‍: 0479 2452210, 2953150, 9446079191.

കൊച്ചു പമ്പ ഡാം തുറക്കും
ശബരിമല കുംഭ മാസ പൂജയോട് അനുബന്ധിച്ചു പമ്പാ നദിയില്‍ ജല ലഭ്യത ഉറപ്പാക്കാനും നദി ശുചീകരണത്തിനായും കൊച്ചു പമ്പ ഡാമില്‍ നിന്നും പ്രതിദിനം 25,000 ഘന മീറ്റര്‍ ജലം തുറന്നു വിടുന്നതിന് കക്കാട് സീതത്തോട് കെഎസ്ഇബി ഡാം സേഫ്ടി ഡിവിഷന്‍ എക്സിക്യുട്ടീവ് എന്‍ജിനിയര്‍ക്ക് അനുമതി നല്‍കി ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണുമായ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവായി. ഫെബ്രുവരി 12 മുതല്‍ ഫെബ്രുവരി 17 വരെയാണ് അനുമതി. പമ്പാ ത്രിവേണി സ്നാന സരസിലും പമ്പ നദിയില്‍ ഇറങ്ങുന്ന ശബരിമല തീര്‍ഥാടകരും ജാഗ്രത പുലര്‍ത്തണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഞ്ചാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് കഠിനതടവും 1,36,000 രൂപ പിഴയും

0
അടൂർ : അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക്...

റാന്നി താലൂക്ക് ഓണം ഫെയറിന് തുടക്കമായി : പഴകുളം മധു എം.എല്‍.എ ഉദ്ഘാടനം ചെയ്തു

0
റാന്നി : സപ്ലൈക്കോയുടെ ആഭിമുഖ്യത്തിൽ നടന്ന റാന്നി താലൂക്ക് ഓണം ഫെയർ...

കണ്ണൂർ മാലൂരിലെ ജനവാസമേഖലയിൽ നിന്ന് പിടികൂടിയ പുലി ചത്തു

0
കണ്ണൂർ: കണ്ണൂർ മാലൂരിലെ ജനവാസമേഖലയിൽ നിന്ന് പിടികൂടിയ പുലി ചത്തു. പന്നിക്കെണിയിൽ...

ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാർഥികൾക്കെതിരായ പോലീസ് നടപടിയിൽ ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ച് സുപ്രിംകോടതി

0
ന്യൂഡൽഹി: ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാർഥികൾക്കെതിരായ പോലീസ് നടപടിയിൽ ഉന്നതാധികാര...