ഭൂ പരിഷ്ക്കരണ നിയമത്തിന് ശേഷവും ഭൂമി ലഭിക്കാത്തവർ ആണ് പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗങ്ങൾ ; വി ഡി സതീശൻ

For full experience, Download our mobile application:
Get it on Google Play

കോന്നി : കേരളത്തിൽ ഭൂ പരിഷ്കരണ നിയമം നടപ്പാക്കിയിട്ടും ഭൂമി ലഭിക്കാത്തവർ ആണ് കേരളത്തിലെ പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗങ്ങൾ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. അരിപ്പ – ചെങ്ങറ ഭൂ സമരത്തോടുള്ള നീതി നിഷേധത്തിന് എതിരെ ശ്രീരാമൻ കൊയ്യോൻ നയിക്കുന്ന ഭൂ അവകാശ പ്രക്ഷോഭ യാത്ര കോന്നിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദിവാസികൾക്ക് കിട്ടിയ ഭൂമി പോലും തട്ടിയെടുക്കപെട്ടു. ഭീഷണിപെടുത്തിയും മറ്റുമാണ് പല ആളുകളിൽ നിന്നും ഭൂമി തട്ടിയെടുക്കപ്പെട്ടിട്ടുള്ളത്. ഇതിനെതിരെ നിയമങ്ങൾ വന്നെങ്കിലും ഇവയെല്ലാം വളച്ചൊടിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദിവാസി ദളിത് മുന്നേറ്റ സമിതി പ്രസിഡണ്ട് ശ്രീരാമൻ കൊയ്യാൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ, സുരേഷ് കുമാർ, ഡി സി സി പ്രസിഡണ്ട് സതീഷ് കൊച്ചുപറമ്പിൽ, സാമുവൽ കിഴക്കുപുറം, സതീഷ് മല്ലശേരി, രാമചന്ദ്രൻ വടശേരിക്കര, അജിത എ തുടങ്ങിയവർ സംസാരിച്ചു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.എസ്.കെ.ടി.യു വിന്റെ നേതൃത്വത്തിൽ ചിറ്റാര്‍ വില്ലേജ് ഓഫീസ് ഉപരോധിച്ചു

0
ചിറ്റാർ : ക്ഷേമ പെൻഷൻ ഔദാര്യമല്ല അവകാശമാണ് എന്ന മുദ്രാവാക്യമുയർത്തി കെ.എസ്.കെ.ടി.യു...

ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക് ജീവനക്കാരൻ ജീവനൊടുക്കി

0
ലഖ്നൗ: ബാങ്ക് ജീവനക്കാരിയായ ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക്...

ആരോഗ്യത്തോടെ ഓണം : പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കും

0
പത്തനംതിട്ട : ഓണക്കാലത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിനും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും...

കോട്ടയത്ത് ഭർതൃവീട്ടിലെ യുവതിയുടെ മരണം; ദുരൂഹത ആരോപിച്ച് കുടുംബം

0
കോട്ടയം: കോട്ടയത്ത് ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ചതിൽ ദുരൂഹത ആരോപിച്ച് കുടുംബം. പെരുമ്പാവൂർ...