സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

സൗജന്യ പരിശീലനം
എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ 12 ദിവസത്തെ കേക്ക്, ജ്യൂസ്, ഷേക്‌സ്, നോര്‍ത്ത് ഇന്ത്യന്‍ വിഭങ്ങള്‍ ഉള്‍പ്പെട്ട ഫാസ്റ്റ് ഫുഡ് പരിശീലനത്തിന് സീറ്റ് ഒഴിവ്. പ്രായം 18-49. 2026 ജനുവരി അഞ്ചിന് ക്ലാസാരംഭിക്കും. ഫോണ്‍ : 04682270243, 04682992293.

സ്‌കില്‍ ഡിപ്ലോമ കോഴ്സ് പ്രവേശനം
കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന തൊഴില്‍ അധിഷ്ഠിത സ്‌കില്‍ ഡിപ്ലോമ കോഴ്സുകളായ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍, മോണ്ടിസോറി ആന്‍ഡ് പ്രീപ്രൈമറി ടീച്ചര്‍ ട്രെയിനിങ് തുടങ്ങിയ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള കോഴ്സുകളിലേക്ക് എസ് എസ് എല്‍ സി / പ്ലസ് ടു/ ബിരുദം കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 7994449314.

ഡോക്ടര്‍ നിയമനം
ജില്ലയില്‍ അസിസ്റ്റന്റ് സര്‍ജന്‍ / കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് അഡ്‌ഹോക്ക് വ്യവസ്ഥയില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നു. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി (എംബിബിഎസ്, ടിഎംസി രജിസ്‌ട്രേഷന്‍) 2026 ജനുവരി ഒന്നിന് രാവിലെ 11ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍ : 0468 2222642. ഇ-മെയില്‍: [email protected]

ടെന്‍ഡര്‍
റാന്നി എംസിസിഎം താലൂക്ക് ആശുപത്രിയില്‍ കാസ്പ്/ ജെഎസ്എസ്‌കെ/ആര്‍ബിഎസ്‌കെ/എകെ/ ട്രൈബല്‍ /മെഡിസെപ് പദ്ധതികളില്‍പെട്ട രോഗികള്‍ക്ക് സര്‍ജിക്കല്‍ ഇംപ്ലാന്റുകളും അനുബന്ധ ഘടകങ്ങളും ലഭ്യമാക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി 2026 ജനുവരി ആറ് രാവിലെ 11. ഫോണ്‍ : 9188522990.

യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ തിരഞ്ഞെടുപ്പ്
പന്തളം, കോന്നി, റാന്നി, ഇലന്തൂര്‍, കോയിപ്രം ബ്ലോക്കു് പഞ്ചായത്തുകളിലെ ആറ് ക്ലസ്റ്ററുകളിലും അടൂര്‍, തിരുവല്ല, പത്തനംതിട്ട മുനിസിപ്പാലിറ്റികളിലും യുവശക്തി പദ്ധതി യൂത്ത് കോ-ഓര്‍ഡിനേറ്ററെ ഓണറേറിയം വ്യവസ്ഥയില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 18നും 35നും മധ്യേ പ്രായമുള്ള പ്ലസ് ടു പാസായ വര്‍ക്ക് അപേക്ഷിക്കാം. ജനുവരി അഞ്ചിനുള്ളില്‍ ബയോഡേറ്റ സഹിതമുളള അപേക്ഷ യുവജന ക്ഷേമബോര്‍ഡ് ജില്ലാ ഓഫീസില്‍ നല്‍കണം. കേരള സംസ്ഥാന യുവജന ക്ഷേമബോര്‍ഡ്, ജില്ലായുവജന കേന്ദ്രം, പുത്തന്‍പാലത്ത് ബില്‍ഡിംഗ്, കളക്‌ട്രേറ്റിനു സമീപം, പത്തനംതിട്ട-689645. ഫോണ്‍-0468 2231938, 9496260067. [email protected].

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...