സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

വിമുക്തഭടന്മാര്‍ക്ക് അവസരം
എച്ച് എ എല്‍ ബംഗ്ലൂരില്‍ എയര്‍ക്രാഫ്റ്റ് ടെക്‌നീഷ്യന്‍ (എയര്‍ ഫ്രെയിം), എയര്‍ക്രാഫ്റ്റ് ടെക്‌നീഷ്യന്‍ (ഇലക്ട്രിക്കല്‍) തസ്തികകളിലേക്ക് വിമുക്തഭടന്മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷയും അനുബന്ധ രേഖകളും ജനുവരി 24 ന് മുമ്പ് ജില്ലാ സൈനികക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0468-2961104.

തൊഴിലാളി ശ്രേഷ്ഠപുരസ്‌കാരം
കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കളള് ചെത്ത് ഉള്‍പെടെയുളള വിവിധ മേഖലകളിലെ മികച്ച തൊഴിലാളികള്‍ക്ക് തൊഴിലാളി ശ്രേഷ്ഠപുരസ്‌കാരം നല്‍കുന്നു. www.lc.kerala.gov.in വെബ്‌സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 0469-2603074

നഴ്സിങ് അസിസ്റ്റന്റ് കോഴ്‌സ്
അസാപ്പ് കേരളയും തിരുവല്ല മെഡിക്കല്‍ മിഷന്‍ അക്കാദമിയും സഹകരിച്ചു നടത്തുന്ന നഴ്സിങ് അസിസ്റ്റന്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 18നും 40നും മധ്യേ പ്രായമുള്ള പ്ലസ് ടു യോഗ്യതയുള്ളവര്‍ക്കാണ് അവസരം. കോഴ്‌സ് 8 മാസം. മല്ലപ്പള്ളി, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുളള വനിതകള്‍ക്ക് കോഴ്സ് ഫീസിന്റെ 75 ശതമാനം സ്‌കോളര്‍ഷിപ്പ് ലഭിക്കും. അവസാന തീയതി ജനുവരി 27. ഫോണ്‍: 9495999688.

ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്
കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന തൊഴില്‍ അധിഷ്ഠിത സ്‌കില്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ്ടു കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷം, 6 മാസം ദൈര്‍ഘ്യമുള്ള കോഴ്‌സുകള്‍ക്ക് ഇന്റേണ്‍ഷിപ്പും പ്ലേസ്‌മെന്റ് അസിസ്റ്റന്‍സും ലഭിക്കും. ഫോണ്‍: 7994449314.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിനെ തകർക്കാനാണ് പിണറായി വേട്ട ; നേരിടുമെന്ന് ടി പി രാമകൃഷ്ണൻ

0
കൊച്ചി: മുൻ മന്ത്രി മുഹമ്മദ് റിയാസിനെതിരായ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) കണ്ടെത്തലിൽ...

മെസിയുടെ പേരിലെ തട്ടിപ്പ് ; 15 ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി എസ്ഐടി വിപുലീകരിച്ചു

0
തിരുവനന്തപുരം : മെസിയെ കൊണ്ടുവരാം എന്ന പേരിലുള്ള തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക...

സംസ്ഥാനത്ത് മഴ മാറിയിട്ടും പനി കേസുകൾ കുറയുന്നില്ല ; പ്രതിദിന രോ​ഗികൾ പതിനായിരത്തിന് മുകളി‌ൽ

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മാറിയിട്ടും പനി കേസുകളിൽ മാറ്റമില്ലെന്ന് റിപ്പോർട്ട്. പതിനായിരത്തിന് മുകളി‌ലാണ്...

ചൈനയിൽ കഥകളി പഠനകേന്ദ്രം തുടങ്ങുന്നു ; ഒരുവർഷത്തെ കരാർ ഒപ്പുവെച്ചു

0
തൃശ്ശൂർ : ചൈനയിൽ കഥകളി പഠനകേന്ദ്രം തുടങ്ങാൻ ചെറുതുരുത്തിയിലെ കഥകളി സ്കൂൾ....