മഞ്ഞിനിക്കര പെരുന്നാളിന് വിപുലമായ ക്രമീകരണം ഒരുക്കും : ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മഞ്ഞിനിക്കര പെരുന്നാളിന് വിപുലമായ ക്രമീകരണം ഒരുക്കുമെന്ന് ജില്ലാ കളക്ടര്‍ എസ്.പ്രേം കൃഷ്ണന്‍. മഞ്ഞനിക്കര പെരുന്നാള്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട കളക്ടറേറ്റ് പമ്പ കോണ്‍ഫറന്‍സ് ഹാളില്‍ വിവിധ വകുപ്പുകളുമായി ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. ഫെബ്രുവരി 8 മുതല്‍ 14 വരെയാണ് പെരുന്നാള്‍. മഞ്ഞിനിക്കരയില്‍ പത്തനംതിട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സുരക്ഷാസംവിധാനം ഒരുക്കും. പോലീസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. മഞ്ഞിനിക്കര ദയറയ്ക്ക് സമീപം അഗ്‌നിസുരക്ഷാ യൂണിറ്റുണ്ടാകും.

ചെന്നീര്‍ക്കര കുടുംബാരോഗ്യ കേന്ദ്രം, മഞ്ഞിനിക്കര സാമൂഹിക ആരോഗ്യ കേന്ദ്രം എന്നിവ 24 മണിക്കൂറും പ്രവര്‍ത്തിക്കും. പെരുന്നാള്‍ ദിവസങ്ങളില്‍ മഞ്ഞനിക്കര, ഓമല്ലൂര്‍, ചെന്നീര്‍ക്കര എന്നിവിടങ്ങളില്‍ വൈദ്യുതി വിതരണം ഉറപ്പാക്കും.
കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തും. താല്‍ക്കാലിക ബസ് സ്റ്റേഷന്‍ ക്രമീകരിക്കും. എക്‌സൈസ് പട്രോളിങ് ശക്തമാക്കും. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഹരിത പ്രോട്ടോകോള്‍ പാലിക്കും. പ്ലാസ്റ്റിക് നിരോധന ബോര്‍ഡ്, വേസ്റ്റ് ബിന്‍ എന്നിവ സ്ഥാപിക്കും. ഭക്ഷണശാലയില്‍ ശുചിത്വം ഉറപ്പാക്കും.

വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിക്കാന്‍ അടൂര്‍ ആര്‍ഡിഒയെ കോ ഓഡിനേറ്ററായും കോഴഞ്ചേരി തഹസില്‍ദാരെ അസിസ്റ്റന്റ് കോ ഓഡിനേറ്ററായും ചുമതലപ്പെടുത്തി. ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടര്‍ ആര്‍ രാജലക്ഷ്മി, പത്തനംതിട്ട ഡിവൈഎസ്പി എസ് ന്യൂമാന്‍, മഞ്ഞിനിക്കര പെരുന്നാള്‍ കണ്‍വീനര്‍ ഫാ. ജേക്കബ് തോമസ്, മഞ്ഞിനിക്കര ദയറ കമ്മിറ്റി മെമ്പര്‍ ഫാ. ബെന്നി മാത്യു, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുവൈത്തിൽ അധികമായി 33,000 അധ്യാപകർ ; 7000 പേരെ പിരിച്ചുവിടാനുള്ള നടപടി ആരംഭിച്ച്​ വിദ്യാഭ്യാസ...

0
കുവൈത്ത് ​: രാജ്യത്തെ സർക്കാർ സ്കൂളുകളിൽ അധികമായി കണ്ടെത്തിയ അധ്യാപകരെ ഒഴിവാക്കാനുള്ള...

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹാരം വൈകാൻ സാധ്യത

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി ഈ മാസം 15ന് പരിഹാരം എന്ന മുഖ്യമന്ത്രിയുടെ...

‘പുഴകളിൽ അടിഞ്ഞുകൂടിയ മണൽ ഡിസംബറോടെ നീക്കും’ ; മന്ത്രി എപി അനിൽകുമാർ

0
തിരുവനന്തപുരം : സംസ്ഥാനത്തെ പുഴകളിൽ അടിഞ്ഞുകൂടിയിട്ടുള്ള മണൽ നീക്കം ചെയ്യുന്ന നടപടികൾ...

ചിറയിൻകീഴിലെ കയ്യാങ്കളി വിവാദം : രമ്യ ഹരിദാസിനെ താക്കീത് ചെയ്യാൻ സാധ്യത

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ രമ്യ ഹരിദാസിനെ താക്കീത് ചെയ്യാൻ സാധ്യത....