സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

അപേക്ഷിക്കാം
കേന്ദ്രസര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, മോണ്ടിസോറി ആന്‍ഡ് പ്രീപ്രൈമറി ടീച്ചര്‍ ട്രെയിനിങ് തുടങ്ങിയ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള കോഴ്സുകളിലേക്ക് എസ് എസ് എല്‍ സി/ പ്ലസ്ടു/ ഡിഗ്രി കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 7994449314.

ഓംബുഡ്സ്മാന്‍ സിറ്റിംഗ് ജനുവരി 28ന്
മല്ലപ്പളളി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ജനുവരി 28 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസ് ഓംബുഡ്സ്മാന്‍ സിറ്റിംഗ് നടത്തും. തൊഴിലുറപ്പ് പദ്ധതി, പ്രധാന്‍ മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) എന്നീ പദ്ധതികളുടെ പരാതികള്‍ സ്വീകരിക്കുമെന്ന് ഓംബുഡ്സ്മാന്‍ ടി വിജയകുമാര്‍ അറിയിച്ചു. ഫോണ്‍ : 9995425405.

ടെന്‍ഡര്‍
പത്തനംതിട്ട നഗരസഭയും ജനറല്‍ ആശുപത്രിയും സംയുക്തമായി നടപ്പാക്കുന്ന പ്രൈമറി പാലിയേറ്റീവ് കെയര്‍ പദ്ധതി ഹോം കെയറിന്റെ ഭാഗമായി പത്തനംതിട്ട നഗരസഭയുടെ പരിധിയില്‍ പ്രതിമാസം 20 ദിവസം ഭവന സന്ദര്‍ശനം നടത്തുന്നതിന് പാലിയേറ്റീവ് സ്റ്റാഫ് നഴ്‌സ്, ആശ വര്‍ക്കര്‍ മറ്റ് ജീവനക്കാര്‍ എന്നിവരെ കൊണ്ടുപോകുന്നതിന് വാഹന ഉടമകളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് രണ്ട്. ഫോണ്‍: 9497713258.

വഞ്ചിപാട്ട്, കേരളനടനം സൗജന്യമായി പഠിക്കാം
പത്തനംതിട്ട നഗരസഭ പരിധിയിലുളളവര്‍ക്ക് വഞ്ചിപാട്ട്, കേരളനടനം (നൃത്തം) തുടങ്ങിയ കലാരൂപങ്ങള്‍ സൗജന്യമായി പഠിക്കുന്നതിന് കേരള സാംസ്‌കാരിക വകുപ്പ് അവസരം നല്‍കുന്നു. ഫോണ്‍ : 8590903479, 9744366262.

അപേക്ഷിക്കാം
സര്‍ക്കാര്‍ /എയ്ഡഡ് സ്‌കൂളുകളില്‍ 1 മുതല്‍ 4 വരെയുളള ക്ലാസുകളില്‍ പഠനം നടത്തുന്നതും 2025 ജൂണ്‍ മുതല്‍ 2026 ജനുവരി വരെയുളള മാസങ്ങളില്‍ കുറഞ്ഞത് 75 ശതമാനം ഹാജരുളള പട്ടിക വര്‍ഗ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കുളള പ്രോത്സാഹന ധനസഹായം പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാര്‍ഥികളുടെ പേര്, ക്ലാസ്, ജാതി, രക്ഷിതാവിന്റെ പേര്, ബാങ്ക് പാസ് ബുക്ക് പകര്‍പ്പ്, ഫോണ്‍, 75 ശതമാനം ഹാജര്‍ ഉണ്ടെന്നുളള സാക്ഷ്യപത്രം സഹിതം പ്രഥമാധ്യാപകര്‍ക്ക് റാന്നി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ ഫെബ്രുവരി 10 വരെ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍ : 04735 227703.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...

എക്സാലോജിക് കേസ്; ഡിജിപിക്ക് ഇ ഡി കത്ത് നല്‍കിയത് വളരെ ഗൗരവമുള്ള കാര്യം: സണ്ണി...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിജിപിക്ക്...

നേപ്പാളിലെ ദുരന്തത്തിൽ മരണം 1400 കവിഞ്ഞു; 4994 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ദുരന്ത നിവാരണ...

0
കാഠ്മണ്ഡു: നേപ്പാൾ ദുരന്തത്തിൽ മരണസംഖ്യ 1400 കടന്നു. 4994 പേരെ ഇനിയും...