വിളവെടുപ്പിന് പാകമായ വാഴകൾ കാട്ടുപന്നി നശിപ്പിച്ചു ; ദുരിതത്തിൽ കർഷകർ

For full experience, Download our mobile application:
Get it on Google Play

റാന്നി : വന്യമൃഗ സംരക്ഷണത്തിന്റെ പേരിൽ നിയമങ്ങൾ കാറ്റിൽ പറക്കുമ്പോൾ വിയർപ്പൊഴുക്കി മണ്ണിൽ പൊന്നു വിളയിക്കുന്ന കർഷകന്റെ നട്ടെല്ലൊടിച്ച് കാട്ടുപന്നി ശല്യം. കഴിഞ്ഞ രാത്രിയിൽ തുണ്ടമണ്ണിൽ ജോജിയുടെ മാസങ്ങളായുള്ള അധ്വാനമാണ് കാട്ടുപന്നി നശിപ്പിച്ചത്. വിളവെടുപ്പിന് പാകമായ വാഴകളാണ് പന്നിപ്പട തകർത്തെറിഞ്ഞത്. അമിത വില നൽകി വളവും വിത്തും വാങ്ങി പരിപാലിച്ച കൃഷി ഒരൊറ്റ രാത്രി കൊണ്ട് ഇല്ലാതായതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഈ കർഷകൻ. വന്യമൃഗങ്ങളുടെ ‘ക്ഷേമത്തിന്’ മുൻഗണന നൽകുന്ന ഭരണകൂടം, തങ്ങളുടെ കഞ്ഞിയിൽ മണ്ണ് വാരിയിടുകയാണെന്ന് ജോജി പരിഹാസത്തോടെ പറയുന്നു.

നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ തൊട്ടാൽ കേസെടുക്കുന്ന ‘അധികൃതരും’ വന്യജീവി സ്നേഹികളും കർഷകന്റെ കണ്ണീർ കാണുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. വന്യമൃഗങ്ങൾ നാട്ടിൽ സ്വൈരവിഹാരം നടത്തുമ്പോൾ കൃഷി നശിച്ച കർഷകന് തുച്ഛമായ ആനുകൂല്യം നൽകി പരിഹസിക്കുകയാണ് കൃഷി വകുപ്പ് ചെയ്യുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.​ മൃഗങ്ങൾക്ക് ലഭിക്കുന്ന പരിഗണന പോലും മണ്ണിൽ പണിയെടുക്കുന്ന മനുഷ്യന് ലഭിക്കുന്നില്ല. വാഴ പോയവർക്ക് പകരം തൈകൾ നൽകിയാൽ മാത്രം കർഷകന്റെ ദാരിദ്ര്യം മാറില്ലെന്ന തിരിച്ചറിവ് അധികൃതർക്കില്ല.​ കർഷകർ ആത്മഹത്യയുടെ വക്കിലെത്തിയിട്ടും വന്യമൃഗങ്ങളെ തുരത്താൻ ശാശ്വത പരിഹാരമില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....