സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

സ്വയം തൊഴില്‍ വായ്പ
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ സ്വയം തൊഴിലിനായി ജാമ്യരഹിത വായ്പ നല്‍കുന്നു. പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കുടുംബശ്രീയില്‍ രജിസ്റ്റര്‍ ചെയ്ത 65 വയസില്‍ താഴെ പ്രായമുളള മൂന്ന് ലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുളള വനിതാ അംഗങ്ങള്‍ക്കാണ് അപേക്ഷിക്കാം. പട്ടികജാതിക്കാര്‍ക്ക് 1,30,000 രൂപയും പട്ടിക വര്‍ഗക്കാര്‍ക്ക് 1,00000 രൂപയും സിഡിഎസ് മുഖേന ലഭിക്കും. ഫോണ്‍ : 9400068503

വിമന്‍ ഫെസിലിറ്റേറ്റര്‍
ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ കമ്മ്യൂണിറ്റി വിമന്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. യോഗ്യത – വിമണ്‍ സ്റ്റഡീസ്/ ജെന്റര്‍ സ്റ്റഡീസ്/ സോഷ്യല്‍വര്‍ക്ക്/ സൈക്കോളജി/ സോഷ്യോളജി ഇവയില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദം. ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഫെബ്രുവരി 27 ഉച്ചയ്ക്ക് മൂന്നിന് മുമ്പ് ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. അഭിമുഖതീയതി പിന്നീട് അറിയിക്കും. ഫോണ്‍ : 0468 2362037

കാമ്പസ് സെലക്ഷന്‍
ഇലന്തൂര്‍ സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ എം ആര്‍ എഫ്, ആന്‍സണ്‍ ചിട്ടി ഫണ്ട് കമ്പനികളുടെ വിവിധ തസ്തികകളിലേക്കുളള കാമ്പസ് സെലക്ഷന്‍ ഫെബ്രുവരി 13 രാവിലെ 9.30 ന് ആരംഭിക്കും. ബിരുദം, ബിരുദാനന്തര ബിരുദം  പൂര്‍ത്തിയാക്കിയവര്‍ക്ക്  പങ്കെടുക്കാം.  ഫോണ്‍ : 9544784258.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...