മുണ്ടക്കൈ -ചൂരല്‍മല പുനരധിവാസത്തിന്റെ പേരില്‍ പ്രതിപക്ഷ നേതാവ് പച്ചക്കള്ളം ആവര്‍ത്തിക്കുന്നു ; എം വി ഗോവിന്ദന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മുണ്ടക്കൈ -ചൂരല്‍മല പുനരധിവാസത്തിന്റെ പേരില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പച്ചക്കള്ളം ആവര്‍ത്തിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സതീശന് നുണരോഗം ബാധിച്ചു. സര്‍ക്കാര്‍ ഭൂമി അനുവദിക്കാത്തതുകൊണ്ടാണ് വീട് നിര്‍മാണം വൈകിയതെന്നത് കല്ലുവച്ച നുണയാണ്. 2024 ഡിസംബര്‍ 30ന് ചേര്‍ന്ന പ്രതിപക്ഷ നേതാവും ഉപനേതാവും പങ്കെടുത്ത യോഗത്തില്‍ സ്പോണ്‍സര്‍മാര്‍ക്ക് വീട് നിര്‍മിക്കാന്‍ ഭൂമി അനുവദിക്കാനാവില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതാണ്. ടൗണ്‍ഷിപ്പിനായി സര്‍ക്കാര്‍ 44 കോടി രൂപ നല്‍കിയാണ് ഭൂമി ഏറ്റെടുത്ത്. ഇത് മറച്ചുവച്ചാണ് കള്ളംപറയുന്നത് – എം വി ഗോവിന്ദന്‍ പറഞ്ഞു.

കോണ്‍ഗ്രസ് നൂറും രാഹുല്‍ഗാന്ധി നൂറും യൂത്ത് കോണ്‍ഗ്രസ് മുപ്പതും വീട് നിര്‍മിക്കുമെന്ന് തുടക്കത്തില്‍ പറഞ്ഞുവെന്നും ഇപ്പോഴത് നൂറായി ചുരുങ്ങിയെന്നും എം വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. എത്ര കോടി രൂപയാണ് പിരിച്ചതെന്നതില്‍ വ്യക്തതയില്ല. തറക്കല്ലുപോലും ഇടാത്ത വീടിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാകുമെന്നാണ് പറയുന്നത്.കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ 10 കോടി രൂപ കോണ്‍ഗ്രസിന്റേതാണു പോലും. അത് സര്‍ക്കാരിന്റെ സഹായമാണ്. ദുരന്തസമയത്ത് സര്‍ക്കാരുകള്‍ പരസ്പരം സഹായിക്കാറുണ്ട്. ഒഡിഷക്ക് 10 കോടി, ഹിമാചല്‍ പ്രദേശിന് ഏഴ് കോടി, തമിഴ്നാടിന് 18 കോടി രൂപ എന്നിങ്ങനെയാണ് കേരളം നല്‍കിയത്. ആന്ധ്ര 10 കോടിയും തമിഴ്നാട് അഞ്ചുകോടി രൂപയും നമുക്ക് നല്‍കി. അത് എങ്ങനെയാണ് രാഷ്ട്രീയ പാര്‍ടിയുടെ പണമാവുക? – എം വി ഗോവിന്ദന്‍ ചോദിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....